Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
UK Special
  15-03-2025
അയര്‍ലന്‍ഡ് അണ്ടര്‍-19 മെന്‍സ് ക്രിക്കറ്റ് ടീമില്‍ മലയാളി താരം

ഡബ്ലിന്‍: അയര്‍ലന്‍ഡ് അണ്ടര്‍-19 മെന്‍സ് ക്രിക്കറ്റ് ടീമിലേക്ക് മലയാളി യുവതാരം ഫെബിന്‍ മനോജ് ഇടം നേടി. സിംബാബ്വെ പര്യടനത്തിനുള്ള ടീമിലേക്കാണ് ഫെബിന്‍ തിരഞ്ഞെടുക്കപ്പെട്ടത്. അയര്‍ലന്‍ഡ് 19 ടീമില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ -ഐറിഷ് കളിക്കാരനാണ് ഫെബിന്‍. കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിന്റെ അണ്ടര്‍ 17 ദേശീയ ക്രിക്കറ്റ് ടീമിലേക്കും ഫെബിന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓള്‍റൗണ്ടറായ ഫെബിന്‍ മികച്ച പ്രകടനമാണ് ആഭ്യന്തര മത്സരങ്ങളില്‍ കാഴ്ചവെച്ചത്. കില്‍ഡെയര്‍ കൗണ്ടിയിലെ അത്തെയില്‍ ആണ് ഫെബിനും കുടുംബവും താമസിക്കുന്നത്. മനോജ് ജോണിന്റെയും ബീന വര്‍ഗീസിന്റെയും മകനാണ്. നേഹ മനോജ് ആണ് സഹോദരി. ഈ നേട്ടം അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിനും, പ്രത്യേകിച്ച് മലയാളി ക്രിക്കറ്റ്

Full Story
  15-03-2025
ബെല്‍ഫാസ്റ്റില്‍ ഇമിഗ്രേഷന്‍ സേവനങ്ങളുമായി ഗൈഡന്‍സ് എന്‍ഐ

ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ പ്രവാസികള്‍ക്ക് ഇമിഗ്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങളുമായി ഗൈഡന്‍സ് പ്ലസ് എന്‍ഐ ഓഫിസ് തുറന്നു. സിറ്റിസെന്ററിനടുത്ത് ബിടി 60എല്‍എ 115 ക്രേഗാ റോഡിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇമിഗ്രേഷന്‍ അഡൈ്വസ് അതോരിറ്റി, ഗാങ്മാസ്റ്റര്‍ ആന്‍ഡ് ലേബര്‍ അഡൈ്വസ് അതോരിറ്റി എന്നിവയുടെ അഫിലിയേഷനോടെയാണ് ഓഫിസ് പ്രവര്‍ത്തനം. ഇമിഗ്രേഷന്‍ ലോ പ്രാക്ടീസ് അസോസിയേഷന്‍ അംഗത്വവുമുണ്ട്. ദ് ഇമിഗ്രേഷന്‍ അഡൈ്വസ് അതോരിറ്റി ലവല്‍1 കുടിയേറ്റ, അഭയാര്‍ഥി സുരക്ഷാ ഉപദേശങ്ങള്‍ നല്‍കാന്‍ യോഗ്യത നേടിയ പത്തനംതിട്ട സ്വദേശി ബിബിന്‍ ജോസഫിന്റെ നേതൃത്വത്തിലാണ് സേവനങ്ങള്‍.

20 വര്‍ഷമായി ബിബിന്‍ യുകെയിലുണ്ട്.

Full Story
  15-03-2025
കെയര്‍ഹോം വിസ ഭേദഗതി മലയാളികള്‍ക്ക് തിരിച്ചടിയാകും

ലണ്ടന്‍: കെയര്‍ ഹോം വീസയുടെ രാജ്യാന്തര റിക്രൂട്ട്‌മെന്റിന് യുകെയില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. പുതിയ നിയമ പ്രകാരം യുകെയിലുള്ളവരെ പരിഗണിച്ച ശേഷം മാത്രം ബാക്കിയുള്ളവര്‍ക്ക് അവസരമെന്നാണ് സര്‍ക്കാര്‍ നിലപാട്. കെയര്‍ ഹോം മേഖലയില്‍ പുതിയതായി യുകെയ്ക്ക് പുറത്തുനിന്നും എത്തുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഏറ്റവും പുതിയ നടപടിയായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. ഇതിന്റെ ഭാഗമായി വിദേശത്തു നിന്നുള്ള കെയര്‍ വര്‍ക്കര്‍മാര്‍ക്ക് നിയമനം നല്‍കുന്നതിന് മുന്‍പ് നിലവില്‍ യുകെയില്‍ നിലവില്‍ ഉള്ളവരെ പരിഗണിച്ചു എന്നതിന് മതിയായ തെളിവ് തൊഴില്‍ ഉടമകള്‍ നല്‍കേണ്ടിവരും. നിയമപരമായ മാര്‍ഗങ്ങളിലൂടെ യുകെയില്‍ എത്തുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഏറ്റവും പുതിയ

Full Story
  14-03-2025
എന്‍എച്ച്എസ് ഇംഗ്ലണ്ട് പിരിച്ചുവിട്ട് നിയന്ത്രണം ആരോഗ്യമന്ത്രാലയം ഏറ്റെടുക്കുന്നു

ലണ്ടന്‍: എന്‍എച്ച്എസ് ഇഗ്ലണ്ടിനെ പിരിച്ചുവിട്ട് ട്രസ്റ്റുകളുടെ പ്രവര്‍ത്തന നിയന്ത്രണം ആരോഗ്യമന്ത്രാലയത്തിനു കീഴിലാക്കും. ആരോഗ്യമേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിക്കുന്ന ഈ തീരുമാനം പ്രധാനമന്ത്രി സര്‍ കിയേര്‍ സ്റ്റാമെറാണ് ഇന്നലെ പ്രഖ്യാപിച്ചത്. സിവില്‍ സര്‍വീസ് കഴിഞ്ഞാല്‍ സര്‍ക്കാരില്‍നിന്നും നേരിട്ട് ഫണ്ട് ലഭിച്ച് പ്രവര്‍ത്തിച്ചിരുന്ന രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര ഭരണസംവിധാനമായിരുന്നു എന്‍എച്ച്എസ് ഇംഗ്ലണ്ട്. ആശുപത്രികളുടെയും ജിപികളുടെയും കമ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസിന്റെയുമെല്ലാം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് എന്‍എച്ച്എസ് ഇംഗ്ലണ്ടാണ്. ഇനി മുതല്‍ ഇവയുടെയെല്ലാം പ്രവര്‍ത്തനം ആരോഗ്യ- സാമൂഹ്യക്ഷേമ

Full Story
  14-03-2025
അയര്‍ലന്‍ഡില്‍ മലയാളി യുവതിയുടെ കൊലപാതകം: ഭര്‍ത്താവിന്റെ വിചാരണ മാര്‍ച്ച് 14 ന്

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കുറ്റം ചുമത്തി. ദീപ ദിനമണി (38)യെ കോര്‍ക്കിലെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയ കേസിലാണ് ജയിലില്‍ കഴിയുന്ന പ്രതിയായ ഭര്‍ത്താവ് റെജിന്‍ പരിത്തപ്പാറ രാജന് (41) എതിരെ കുറ്റം ചുമത്തിയത്. 2023 ജൂലൈ 14 ന് വില്‍ട്ടണിലെ കാര്‍ഡിനാള്‍ കോര്‍ട്ടിലെ വീട്ടില്‍ വച്ചാണ് ദീപയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കര്‍ണാടകയിലെ ബെംഗ്‌ളൂരില്‍ സ്ഥിര താമസമാക്കിയിരുന്ന തൃശൂര്‍ സ്വദേശികളുടെ മകളായിരുന്നു ദീപ. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ താമസമായിരുന്ന മലയാളിയാണ് റെജിന്‍ രാജന്‍. പ്രതിയായ റെജിന്‍ രാജന്‍ ചോദ്യം ചെയ്യലിലും കോര്‍ക്ക് ജില്ലാ കോടതിയില്‍ നടന്ന പ്രത്യേക സിറ്റിങിലും കൊലപാതക

Full Story
  14-03-2025
വാഹനാപകടത്തില്‍ പരുക്കേറ്റു, ഇപ്പോള്‍ വേദന അറിയാതെ ഏഴു വയസുകാരി

ലണ്ടന്‍: വിശപ്പും ക്ഷീണവും ഇല്ല. ശരീരത്തിന് വേദനയും അനുഭവപ്പെടില്ല. അത്തരമൊരു അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? വൈദ്യശാസ്ത്രത്തെ പോലും അത്ഭുതപ്പെടുത്തിയും ആശങ്കപ്പെടുത്തിയും ഈ മൂന്ന് അവസ്ഥകളും ഒരുപോലെ നേരിടുകയാണ് യുകെയിലെ ഏഴു വയസ്സുകാരി ഒലിവിയ ഫാണ്‍സ്?വര്‍ത്ത് . അപൂര്‍വമായ അവസ്ഥയിലൂടെ കടന്നു പോകുന്ന ലോകത്തിലെ ഏക വ്യക്തിയും ഒലിവിയ തന്നെയായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ക്രോമസോമിലെ ജനിതക വൈകല്യമാണ് (ക്രോമസോം 6 പി ഡിലീഷന്‍) ഒലിവിയയുടെ ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമെന്നാണ് മെഡിക്കല്‍ വൃത്തങ്ങള്‍ പറയുന്നത്. സംവേദന ക്ഷമത ഇല്ലാതിരിക്കുന്നത് മാരകമായി പരുക്കേല്‍പ്പിക്കാനുള്ള സാധ്യത കൂട്ടുമെന്നതും ഒലിവിയയുടെ ആരോഗ്യത്തിന് വലിയ ആശങ്ക

Full Story
  14-03-2025
ഇംഗ്ലണ്ട് തീരത്ത് തീപിടിച്ച എണ്ണക്കപ്പലില്‍ ഉണ്ടായിരുന്നത് 2.20 ലക്ഷം ബാരല്‍ വിമാന ഇന്ധനം

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കന്‍ തീരത്ത് വടക്കന്‍ കടലില്‍ ഓയില്‍ ടാങ്കറിലുണ്ടായ അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കി. ചരക്ക് കപ്പലും ഓയില്‍ ടാങ്കറും കൂട്ടിയിടിച്ചാണ് കപ്പലിന് തീ പിടിച്ചത്. തിങ്കളാഴ്ചയാണ് അമേരിക്കന്‍ ഓയില്‍ ടാങ്കര്‍ കപ്പലായ സ്റ്റെന ഇമ്മാക്കുലേറ്റും പോര്‍ച്ചുഗീസ് ചരക്കുകപ്പലായ സോളോംഗും തമ്മില്‍ കൂട്ടിയിടിച്ചത്. തീ നിയന്ത്രണ വിധേയമായെങ്കിലും സംഭവിച്ച നാശ നഷ്ടം എത്രയാണെന്ന് വിലയിരുത്താന്‍ ഇനിയും സമയം വേണ്ടി വരുമെന്നാണ് സോളോംഗിന്റെ ഉടമസ്ഥന്‍ അന്തര്‍ ദേശീയ മാധ്യമങ്ങളോട് ഇതിനോടകം പ്രതികരിച്ചിട്ടുള്ളത്.

220000 ബാരല്‍ വിമാന ഇന്ധനമായിരുന്നു സ്റ്റെന ഇമ്മാക്കുലേറ്റ് കപ്പലിലുണ്ടായിരുന്നത്.

Full Story
  14-03-2025
കാമുകനും കാമുകിയും പിണങ്ങി, വീട്ടില്‍ കണ്ടെത്തിയത് 70 പെരുമ്പാമ്പുകളെ

ലണ്ടന്‍: യുവതിയും കാമുകനും തമ്മില്‍ അടിച്ചുപിരിഞ്ഞു. പട്ടിണി കിടന്ന് ചത്തത് പത്തോളം പാമ്പുകള്‍. 70 പെരുമ്പാമ്പുകളെ രക്ഷിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍. ലണ്ടനിലെ ക്‌നാറസ്ബറോയിലാണ് സംഭവം. പ്രണയം ബന്ധം ബ്രേക്കപ്പായതിന് പിന്നാലെ വീട്ടിലേക്ക് തിരിച്ച് കയറാന്‍ യുവാവും യുവതിയും കൂട്ടാക്കാതെ വന്നതോടെയാണ് ഇവര്‍ സ്‌നേഹിച്ച് വളര്‍ത്തിയിരുന്ന അരുമ മൃഗങ്ങള്‍ പട്ടിണിയിലായത്.

വീട്ടിനുള്ളില്‍ നിന്ന് രൂക്ഷ ഗന്ധം വരുന്നതായി അയല്‍വാസികള്‍ നല്‍കിയ പരാതിയില്‍ നടത്തിയ പരിശോധനയിലാണ് 70 പെരുമ്പാമ്പുകളെ അവശനിലയില്‍ കണ്ടെത്തിയത്. വിഷമുള്ള ഇനത്തിലുള്ള മൂന്ന് പാമ്പുകളെ വീട്ടില്‍ നിന്ന് ചത്ത നിലയില്‍ കണ്ടെത്തി. നിരവധി പെരുമ്പാമ്പുകളെ

Full Story
[269][270][271][272][273]
 
-->




 
Close Window