|
|
|
|
|
| മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത |
ലണ്ടന്‍/തൃശൂര്‍: സ്‌കോട്ലന്‍ഡില്‍ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. സ്റ്റിര്‍ലിങ് യൂണിവേഴ്സിറ്റിയിലെ എംഎസ് സ്പോര്‍ട്സ് മാനേജ്മെന്റ് വിദ്യാര്‍ഥിയായിരുന്ന എബല്‍ തറയില്‍ (24) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ബുധനാഴ്ച രാത്രി 9.30ന് സ്‌കോട്ട് റെയില്‍വേ അധികൃതരാണ് റെയില്‍വേ ട്രാക്കില്‍ നിന്നും മൃതദേഹം കണ്ടെത്തിയ വിവരം ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസിനും സ്‌കോട്ടിഷ് ആംബുലന്‍സ് സര്‍വീസിനും കൈമാറിയത്. യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള സ്റ്റിര്‍ലിങിനും അലോവയ്ക്കും ഇടയിലുള്ള റെയില്‍വേ ട്രാക്കില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇപ്പോള്‍ |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരിയായ യുവതിയുടെ പോസ്റ്റ് വൈറലായി |
ലണ്ടന്‍: ഇന്ത്യയിലാണെങ്കിലും പുറത്താണെങ്കിലും ഇന്ന് പലരും പങ്കുവയ്ക്കുന്ന ആശങ്കയാണ് ശമ്പളം തികയുന്നില്ല എന്നത്. ജീവിതച്ചെലവ് വച്ച് നോക്കുമ്പോള്‍ ഒന്നിനും തികയാത്ത അവസ്ഥ. എന്തായാലും, ലണ്ടനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരിയായ യുവതി പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ലിങ്ക്ഡ്ഇന്നില്‍ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. തരുണ വിനായാക്യ എന്ന യുവതിയാണ് ലിങ്ക്ഡ്ഇന്നില്‍ പോസ്റ്റിട്ടിരിക്കുന്നത്. അതില്‍ പറയുന്നത് തനിക്ക് അഞ്ച് ദിവസം ഓഫീസില്‍ പോയി ജോലി ചെയ്യുക എന്ന് പറയുന്നത് ബുദ്ധിമുട്ടാണ് എന്നാണ്. ലണ്ടനിലെ യാത്രാച്ചെലവ് വളരെ കൂടുതലാണ് എന്നും അത്രയും പണം ചെലവഴിച്ചുകൊണ്ട് ദിവസേന ഓഫീസില്‍ പോയി വരിക എന്നത് നടക്കില്ല എന്നുമാണ് തരുണ പറയുന്നത്.
|
|
Full Story
|
|
|
|
|
|
|
| ഗവേഷണത്തിന്റെ പേരില്‍ ഇന്ത്യക്കാരിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് യുകെ |
ലണ്ടന്‍: ഇന്ത്യന്‍ ചരിത്ര ഗവേഷകയോട് രാജ്യം വിടാന്‍ നിര്‍ദേശിച്ച് യുകെ. ഓക്‌സ്ഫഡ് ഗവേഷക വിദ്യാര്‍ഥിനി ഡോ. മണികര്‍ണിക ദത്തയോടയാണ് (37) ഉടന്‍ രാജ്യം വിടാന്‍ യുകെ ഹോം ഓഫിസ് ആവശ്യപ്പെട്ടത്. ഐഎല്‍ആര്‍ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഓക്സ്ഫഡിലെ ഗവേഷക വിദ്യാര്‍ഥിനിയായ ഡോ. മണികര്‍ണിക ദത്തയ്ക്കെതിരെ ഹോം ഓഫിസിന്റെ നടപടി. നിലവില്‍ അയര്‍ലന്‍ഡിലെ ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളജില്‍ അസിസ്റ്റന്റ് പ്രഫസറാണ് ഡോ. മണികര്‍ണിക ദത്ത. 12 വര്‍ഷം മുന്‍പാണ് അവര്‍ യുകെയില്‍ എത്തിയത്. ഇവരുടെ ഭര്‍ത്താവും ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ സീനിയര്‍ ലക്ചററുമായ ഡോ. സൗവിക് നഹയ്ക്ക് ഐഎല്‍ആര്‍ അപേക്ഷയിന്മേല്‍ വീസ അനുവദിച്ചു. ഇന്ത്യയിലെ വിവിധ ചരിത്ര സ്മാരകങ്ങളെക്കുറിച്ചാണ് ഡോ. മണികര്‍ണിക ദത്ത |
|
Full Story
|
|
|
|
|
|
|
| സമാധാന ചര്‍ച്ചയില്‍ പുടിന്റെ പിന്‍മാറ്റം, പ്ലാന്‍ ബി പദ്ധതി പ്രഖ്യാപിച്ച് ബ്രിട്ടന്‍ |
ലണ്ടന്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുക്രെയ്‌നുമായുള്ള വെടിനിര്‍ത്തലിന് സമ്മതിച്ചില്ലെങ്കില്‍, തന്റെ 'പ്ലാന്‍ ബി'യെക്കുറിച്ചുള്ള പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ എന്നിവര്‍ക്കൊപ്പം സ്റ്റാര്‍മറും ശനിയാഴ്ച വെര്‍ച്വല്‍ യോഗത്തില്‍ 'ഇഷ്ടമുള്ളവരുടെ സഖ്യം' അല്ലെങ്കില്‍ (യുക്രെയ്നൊപ്പം എന്തിനും കൂടെ നില്‍ക്കുന്നവരുടെ സഖ്യം) പങ്കെടുത്തു. യോഗത്തില്‍, പുടിനോട് തന്റെ 'യുക്തിരഹിതമായ' ആവശ്യങ്ങള്‍ ഉപേക്ഷിക്കാനും സമാധാനത്തിന് പ്രതിജ്ഞാബദ്ധരാകാന്‍ സ്റ്റാര്‍മര്‍ |
|
Full Story
|
|
|
|
|
|
|
| ചിരഞ്ജീവിക്കു യുകെയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് |
ലണ്ടന്‍: 2025 മാര്‍ച്ച് 19 ന് യുണൈറ്റഡ് കിംഗ്ഡം പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സില്‍ എംപിമാര്‍ (പാര്‍ലമെന്റ് അംഗം) ഒരുക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയെ ആദരിക്കും. സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ക്ക് അദ്ദേഹത്തെ ആദരിക്കും. സ്റ്റോക്ക്പോര്‍ട്ടില്‍ നിന്നുള്ള ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗം നവേന്ദ്രു മിശ്ര, സോജന്‍ ജോസഫ്, ബോബ് ബ്ലാക്ക്മാന്‍ തുടങ്ങിയ മറ്റ് എംപിമാര്‍ ചടങ്ങില്‍ പങ്കെടുക്കും.
അംഗീകാരത്തിനു പുറമേ, സിനിമ, പൊതു, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭോലാ ശങ്കര്‍ നടനെ സാംസ്‌കാരിക നേതൃത്വത്തിലൂടെ പൊതുസേവനത്തിലെ മികവിനുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി |
|
Full Story
|
|
|
|
|
|
|
| വളരെ കുറഞ്ഞ വേതനവും ഉയര്‍ന്ന ജീവിതച്ചെലവും യുകെയില്‍ കുറ്റകൃത്യം വര്‍ധിക്കാന്‍ കാരണമാകുന്നു |
ലണ്ടന്‍: ബ്രിട്ടണ്‍ തലസ്ഥാനമായ ലണ്ടന്‍ സന്ദര്‍ശിക്കുന്ന തങ്ങളുടെ രാജ്യത്തെ വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ലണ്ടനിലെ റഷ്യന്‍ എംബസി. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് റഷ്യന്‍ എംബസി ചൂണ്ടിക്കാണിച്ചു. സാമ്പത്തിക വെല്ലുവിളികളും കുടിയേറ്റ പ്രതിസന്ധിയുമാണ് കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവിന് കാരണമെന്ന് എംബസി അറിയിച്ചു.കോവിഡ് -19 പാന്‍ഡെമിക് നിയന്ത്രണങ്ങള്‍ നീക്കിയതിനുശേഷം ബ്രിട്ടീഷ് തലസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ സ്ഥിരമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ലോക്കല്‍ പോലീസ് ട്രാക്ക് ചെയ്ത ഡാറ്റ വ്യക്തമാക്കുന്നു. 2024 അവസാനത്തോടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ 'മോഷണം' വിഭാഗത്തില്‍ മാത്രം കുറ്റകൃത്യങ്ങളുടെ എണ്ണം |
|
Full Story
|
|
|
|
|
|
|
| വിമാനയാത്രയ്ക്കിടെ പാസ്ത കഴിച്ച യുകെ പൗരന്‍ ആറു മണിക്കൂറിനിടെ 30 തവണ ഛര്‍ദ്ദിച്ചു |
ലണ്ടന്‍: വിമാനയാത്രക്കിടെ പാസ്ത കഴിച്ച 27 കാരനായ ബ്രിട്ടിഷ് യാത്രക്കാരന്‍ ആറ് മണിക്കൂറിനിടെ 30 തവണ ഛര്‍ദ്ദിച്ചു. ഇത്തിഹാദ് വിമാനത്തില്‍ മാഞ്ചസ്റ്ററില്‍ നിന്ന് അബുദാബി വഴി ബാങ്കോക്കിലേക്കുള്ള യാത്രക്കിടെ കാമറോണ്‍ കല്ലാഘനാണ് ദുരനുഭവമുണ്ടായത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. വിമാനത്തില്‍ നിന്ന് 'ടുമാറ്റോ ചീസി ചിക്കന്‍ പാസ്ത' കഴിച്ചതാണ് ഛര്‍ദ്ദിക്ക് കാരണമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. യാത്രയ്ക്ക് മുന്‍പ് എഗ് സാന്‍ഡ്വിച്ച് കഴിച്ചിരുന്നെങ്കിലും വിമാനം അഞ്ച് മണിക്കൂര്‍ വൈകിയതിനാല്‍ കാബിന്‍ ക്രൂ നല്‍കിയ പാസ്ത കഴിക്കുകയായിരുന്നു. പാസ്ത കഴിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ദുര്‍ഗന്ധം അനുഭവപ്പെട്ടു. അല്‍പസമയം കഴിഞ്ഞപ്പോള്‍ |
|
Full Story
|
|
|
|
|
|
|
| പതിനഞ്ചുവര്‍ഷമായി വരുമാന വര്‍ധനയില്ല, ബ്രിട്ടന്‍ പ്രതിസന്ധിയില്‍ |
ലണ്ടന്‍: 15 വര്‍ഷത്തെ സാമ്പത്തിക സ്തംഭനാവസ്ഥ ബ്രിട്ടന്റെ ചില ഭാഗങ്ങളെ വളരെയധികം ദാരിദ്ര്യത്തിലേക്ക് തള്ളി വിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ബ്രിട്ടന്‍ റാങ്ക് ചെയ്യപ്പെട്ടിട്ടും,രാജ്യത്തെ സമ്പന്നരും ദരിദ്രരുമുള്ള പ്രദേശങ്ങള്‍ തമ്മിലുള്ള വിടവ് കൂടുതല്‍ വര്‍ദ്ധിച്ചുവരുകയാണെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചാണ് ഇതു സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പൗരന്മാര്‍ നികുതി അടയ്ക്കുന്നതിനുള്ള പരിധി വര്‍ദ്ധിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ബ്രിട്ടന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള തന്റെ പദ്ധതികളും സാമ്പത്തിക |
|
Full Story
|
|
|
|
| |