|
|
|
|
|
| ചാള്‍സ് രാജാവിനും കാമിക രാജ്ഞിക്കും വിരുന്നൊരുക്കിയ ഇന്ത്യന്‍ വംശജ |
ലണ്ടന്‍: അറിയപ്പെടുന്ന ബ്രിട്ടീഷ് ഇന്ത്യന്‍ പാചകക്കാരിയും എഴുത്തുകാരിയുമാണ് അസ്മ ഖാന്‍. പ്രശസ്തമായ ലണ്ടന്‍ റസ്റ്റോറന്റായ ഡാര്‍ജിലിംഗ് എക്‌സ്പ്രസിന്റെ സ്ഥാപകകൂടെയാണ് അസ്മ. അടുത്തിടെ ചാള്‍സ് രാജാവിനെയും രാജ്ഞി കാമിലയെയും തന്റെ റസ്റ്റോറന്റില്‍ വിരുന്നൊരുക്കാനുള്ള അവസരം അസ്മ ഖാന് ലഭിച്ചിരുന്നു. അസ്മ പുതുതായി തയ്യാറാക്കിയ ബിരിയാണി രാജാവിന് ഏറെ ഇഷ്ടപ്പെട്ടിരുന്നു. അസ്മ ഖാനെ പാചക ലോകത്തിലെ ഏറ്റവും ആദരണീയരായ വ്യക്തികളില്‍ ഒരാളായി മാറിയതെങ്ങനെയെന്ന് അറിയാം. കൊല്‍ക്കത്ത സ്വദേശിയായ അസ്മ ഖാന്‍ 1996ലാണ് കിംഗ്‌സ് കോളേജില്‍ നിന്ന് നിയമം പഠിക്കാന്‍ വേണ്ടി യു.കെയിലേക്ക് താമസം മാറിയത്. പിന്നീട് 2013ല്‍ പിഎച്ച്ഡി നേടിയതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് |
|
Full Story
|
|
|
|
|
|
|
| പതിനെട്ടാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല, മാര്‍ച്ച് 13 ന് വ്യാഴാഴ്ച, ന്യൂഹാം മാനോര്‍പാര്‍ക്കിലുള്ള ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വെച്ച് അര്‍പ്പിക്കും. |
|
ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ (BAWN) ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക്ക് ആണ് ആറ്റുകാല്‍ പൊങ്കാലയ്ക്ക് നിരവധി വര്‍ഷങ്ങളായി നേതൃത്വം നല്‍കിപ്പോരുന്നത് .
മാര്‍ച്ച് 13 നു വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. നവാഗതരായ ധാരാളം ഭക്തജനങ്ങള്‍ എത്തിയിട്ടുണ്ടെന്നതിനാല്‍, ഇത്തവണ യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുമായി വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.
ഓരോ വര്‍ഷവും, നിരവധിയായ അനുഭവ സാക്ഷ്യങ്ങള്‍ക്ക് ആറ്റുകാല്‍ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരും ഭക്തജനങ്ങളും സാക്ഷ്യം പറയുന്നത്. ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും, |
|
Full Story
|
|
|
|
|
|
|
| സാസി ബോണ്ട് - 2025 മാര്‍ച്ച് 31ന് കവന്‍ട്രിയില്‍: മാതൃകല്പനകള്‍ക്ക് പുതുഭാവവും ആവിഷ്‌കാരവും നല്‍കുകയാണ് സാസി ബോണ്ട് 2025 |
|
അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുകയാണ് സാസി ബോണ്ട് 2025! ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്‌കാരവും നല്‍കാന്‍ ഒരുങ്ങുകയാണ് സാസി ബോണ്ട് 2025 ന്റെ സംഘാടകര്‍. മാര്‍ച്ച് 31 ന് കവെന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍വച്ച് ഉച്ചമുതല്‍ ആരംഭിക്കുന്ന കലാ-സാംസ്‌കാരിക മേളയില്‍ അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്ന ചെറുസംഘങ്ങളുടെ സര്‍ഗാത്മക മത്സരങ്ങളും പരിപാടികളും അരങ്ങേറും. മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന പല മേഖലകളിലായി നടക്കുന്ന മത്സരയിനങ്ങളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് അമ്മമാരും കുഞ്ഞുങ്ങളുമാണ് സാസി ബോണ്ടിന്റെ അരങ്ങില്‍ തിളങ്ങുക.
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമെന്നാല്‍ അത് അചഞ്ചലമായ സ്നേഹത്താലും, |
|
Full Story
|
|
|
|
|
|
|
| എജന്‍സി വര്‍ക്കര്‍മാര്‍ക്കും പ്രതിവാരം മിനിമം വര്‍ക്കിംഗ് അവേഴ്‌സ് ഉറപ്പാക്കാന്‍ ലേബര്‍ സര്‍ക്കാരിന്റെ പുതിയ എംപ്ലോയ്മെന്റ് ബില്‍ |
|
പുതിയ നിയമ പ്രകാരം, ഏജന്‍സി വര്‍ക്കര്‍മാര്‍ക്കും തൊഴിലുടമകള്‍ പ്രതിവാര മിനിമം വര്‍ക്കിംഗ് അവര്‍ ഉറപ്പു നല്‍കേണ്ടതുണ്ടെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, സീറോ അവര്‍ കരാറിലുള്ള ഏജന്‍സി വര്‍ക്കര്‍മാരുടെ ജോലി സമയം, ഹ്രസ്വകാല അറിയിപ്പ് വഴി മാറ്റുകയാണെങ്കില്‍ അവര്‍ക്ക് നഷ്ടപരിഹാരത്തിനും അവകാശം ലഭിക്കും.
തങ്ങള്‍ ഭരണത്തിലേറിയാല്‍ സീറോ അവര്‍ കരാറുകള്‍ ഇല്ലാതെയാക്കുമെന്ന് ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഏജന്‍സി വര്‍ക്കര്‍മാര്‍ക്ക് ഉറപ്പു നല്‍കുന്ന പ്രതിവാര മിനിമം വര്‍ക്കിംഗ് അവര്‍ 12 ആഴ്ചക്കാലത്തെ റെഫറന്‍സി പിരീഡിനെ അടിസ്ഥാനമാക്കിയാണോ എന്നതില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല എന്നും ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. |
|
Full Story
|
|
|
|
|
|
|
| നിയമം കടുത്തപ്പോള്‍ മലയാളി വിദ്യാര്‍ഥികള്‍ യുകെയിലേക്ക് വരാതായി: സ്റ്റുഡന്റ് വിസയില്‍ 31 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട് |
|
യുകെയിലേക്ക് 2024 ല്‍ പഠനത്തിന് എത്തിയ വിദ്യാര്‍ഥികളുടെ എണ്ണം 31 ശതമാനം കുറഞ്ഞ് 4,15,103 ആയി. പഠനത്തിനുള്ള ചെലവ് കണ്ടെത്താനായി മിക്ക വിദേശ വിദ്യാര്‍ത്ഥികളും പാര്‍ട്ട് ടൈം ജോലികളില്‍ ഏര്‍പ്പെടാറുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ജോലികള്‍ ലഭിക്കുന്നില്ല എന്നതും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. അതേസമയം, വിസ നിയമങ്ങളില്‍ അടുത്ത കാലത്ത് വരുത്തിയ ചില മാറ്റങ്ങളാണ് വിദേശ വിദ്യാര്‍ത്ഥികളെ ബ്രിട്ടനിലേക്ക് വരുന്നതില്‍ നിന്നും പ്രധാനമായും തടയുന്നത്. വിസാ നിയന്ത്രണ നടപടികളും പോസ്റ്റ് സ്റ്റഡി നയങ്ങളും മൂലം വിവിധ രാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനെ കൈയൊഴിയുകയാണ്. ഹോം ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുകള്‍ പറയുന്നത് അതാ്ണ്. 2023 ല്‍ 6,00,024 പേര്‍ സ്റ്റുഡന്റ് വിസയില്‍ |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ നിന്നു വീണ്ടും മരണ വാര്‍ത്ത: വിട പറഞ്ഞത് സണ്ണി അഗസ്റ്റിന്‍ |
|
തൊടുപുഴ സ്വദേശി ലണ്ടനില്‍ അന്തരിച്ചു. ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന സണ്ണി അഗസ്റ്റിന്‍(59 ) പൂവന്‍തുരുത്തില്‍ ആണ് മരണത്തിനു കീഴടങ്ങിയത്. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയാണ്. ഭാര്യ സിനി നഴ്സ് ആണ്. മകള്‍ അയന സണ്ണി മെഡിക്കല്‍ സ്റ്റുഡന്റ് ആണ്. 15 വര്‍ഷമായിട്ട് ലണ്ടനില്‍ താമസം ആയിരുന്നു സണ്ണിയുടെ കുടുംബം. |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ മലയാളി കുടുംബത്തെ വംശീയ അവഹേളനം: മലയാളി നഴ്‌സിനും കുടുംബത്തിനും യുകെ മലയാളികളുടെ ഐക്യദാര്‍ഢ്യം |
|
ഗ്രാന്തം ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സായ ട്വിങ്കിള്‍ സാമും കുടുംബവും മാര്‍ച്ച് 1ന് വൈകീട്ട് 7.30 ന് ഷോപ്പിങ് കഴിഞ്ഞു മടങ്ങവേയാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്.
ദമ്പതികളെ ബ്രിട്ടീഷ് യുവതി വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതായി ട്വിങ്കിള്‍ അറിയിച്ചു. ആദ്യം ഭര്‍ത്താവ് സാമിനെ ശാരീരികമായി ആക്രമിക്കുകയും പിന്നീട് ട്വിങ്കിളിനെ ബലമായി റോഡിലേക്ക് തള്ളിയിടുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. സാരമായ പരുക്കുകള്‍ക്ക് പുറമേ ട്വിങ്കിളിന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ അനുഭവപ്പെട്ടു.
പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബം തങ്ങളുടെ പ്രാദേശിക പാര്‍ലമെന്റ് അംഗത്തിന്റെയും കൗണ്‍സിലറുടേയും സഹായം തേടിയിട്ടുണ്ട്. ഈ ആക്രമണം യുകെയിലെ ഇന്ത്യന്‍ |
|
Full Story
|
|
|
|
|
|
|
| ജോലിക്കാര്‍ക്ക് സിക്ക് പേ ലഭിക്കാന്‍ അവകാശം പ്രഖ്യാപിച്ച് യുകെയിലെ ലേബര്‍ സര്‍ക്കാര്‍ ഇതു യുകെയിലെ ചരിത്രത്തില്‍ ആദ്യ സംഭവം |
|
തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് പ്രഖ്യാപനം. നിലവില്‍ ജോലിക്കാര്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തിലേറെ ഓഫെടുത്തിരിക്കണമെന്നും, സ്റ്റാറ്റിയൂട്ടറി സിക്ക് പേ യോഗ്യത നേടാന്‍ ആഴ്ചയിലെ വരുമാന പരിധി 123 പൗണ്ടായിരിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍ ഇത് മാറ്റി കുറഞ്ഞ വരുമാനക്കാര്‍ക്ക് വരുമാനത്തിന്റെ 80 ശതമാനവും ലഭിക്കുന്ന തരത്തിലാണ് ഭേദഗതി വരുന്നത്.
118.75 പൗണ്ട് ആഴ്ചയില്‍ വരുമാനമുള്ളവര്‍ക്ക് രോഗം ബാധിക്കുന്ന ആദ്യ ദിവസം മുതല്‍ തന്നെ സിക്ക് പേ ക്ലെയിം ചെയ്യാമെന്നാണ് പുതിയ രീതി. പുതിയ സിസ്റ്റത്തിലേക്ക് മാറുന്നതോടെ 1.3 മില്ല്യണ്‍ ജനങ്ങള്‍ക്ക് ആഴ്ചയില്‍ 100 പൗണ്ട് വരെ മെച്ചമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എംപ്ലോയ്മെന്റ് റൈറ്റ് ബില്ലിന്റെ ഭാഗമായുള്ള |
|
Full Story
|
|
|
|
| |