Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
UK Special
  04-03-2025
കനത്ത മഞ്ഞു വീഴ്ചയ്ക്കു ശേഷം യുകെയിലെ കാലാവസ്ഥ ചൂടിലേക്ക്: വേനല്‍ കനക്കുമെന്ന് മുന്നറിയിപ്പ്
ഏറ്റവും ചൂടേറിയ ദിവസങ്ങളായിരിക്കും ഇത്തവണ ഉണ്ടാകുകയെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. താപനില 18 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം. മഞ്ഞിനും തണുപ്പിനും പിന്നാലെ യുകെ ജനതയെ കാത്തിരിക്കുന്നത് ചൂടേറിയ കാലമായിരിക്കുമെന്ന് പ്രവചനം.

ഇന്ന് 16 ഡിഗ്രി സെല്‍ഷ്യസില്‍ ഉയരുന്ന താപനില വ്യാഴാഴ്ച മുതല്‍ വാരാന്ത്യം വരെ 18 ഡിഗ്രി സെല്‍ഷ്യസായി ഉയരും. വടക്കന്‍ മേഖലയില്‍ 16 ഡിഗ്രി സെല്‍ഷ്യസ് താപനില അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

അതിനിടെ വാരാന്ത്യത്തില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. സവിശേഷമായ കാലാവസ്ഥയാണ് ഈ ദിവസങ്ങളില്‍ ഉണ്ടാകുക.
Full Story
  04-03-2025
ലണ്ടനില്‍ നിന്നു നാട്ടിലെത്തിയ മലയാളി നഴ്സ് ഹൃദയാഘാതം മൂലം അന്തരിച്ചു: വിട പറഞ്ഞത് പത്തനാപുരം സ്വദേശി
കൊല്ലം പത്തനാപുരം വടക്കേത്തലയ്ക്കല്‍ കുടുംബാംഗം കിഴക്കേഭാഗം മാക്കുളം വടക്കേവീട്ടില്‍ മാമ്മന്‍ വി. തോമസ് (മോന്‍സി-45) ആണ് മരിച്ചത്. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹെയ്‌സ് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ അംഗമാണ്. യുകെയില്‍ കുടുംബസമേതമായി താമസിക്കുകയായിരുന്നു അദ്ദേഹം.
നിമ്മി വര്‍ഗീസ് ആണ് ഭാര്യ. മകള്‍: മന്ന.

നവി മുംബൈ ടെര്‍ണ സ്പെഷലിറ്റി ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ നഴ്‌സായി ജോലി ചെയ്തിരുന്ന മാമ്മന്‍ 2019 ലാണ് കുടുംബസമേതം യുകെയില്‍ എത്തുന്നത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ റിട്ടയര്‍ഡ് ഹെഡ്മാസ്റ്റര്‍ ഐ. തോമസ്, പരേതയായ ശോശാമ്മ എന്നിവരാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: ജോണ്‍ വി തോമസ്, ആനി തോമസ്.

സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒന്‍പതു മണിക്ക് വീട്ടില്‍ ആരംഭിക്കും.
Full Story
  04-03-2025
യുകെയിലെ സ്വിന്‍ഡണില്‍ 11 വയസ്സുകാരി അന്തരിച്ചു: മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്താനാണ് തീരുമാനം
യുകെയിലെ സ്വിന്‍ഡണിലെ സ്മിത - തോമസ് ദമ്പതികളുടെ മകളായ ഐറിന്‍ സ്മിതാ തോമസ് അന്തരിച്ചു. 11 വയസ്സു മാത്രം എത്തിയ ഐറിന്റെ വേര്‍പാടില്‍ തേങ്ങുകയാണു കുടുംബം. കഴിഞ്ഞ രണ്ടു വര്‍ഷമായി ന്യൂറോളജിക്കല്‍ സംബന്ധമായ പ്രശ്നങ്ങളാല്‍ ചികിത്സയിലായിരുന്നു ഐറിന്‍. ഒരു വര്‍ഷം മുമ്പാണ് യുകെയിലെത്തിയത്. തുടര്‍ന്ന് ചികിത്സകളും നടന്നു വരവേയാണ് ഐറിനെ തേടി മരണമെത്തിയത്. നാട്ടില്‍ കോട്ടയം ഉഴവൂര്‍ സ്വദേശികളാണ് ഇവര്‍.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊതുദര്‍ശനവും നടത്തിയ ശേഷമായിരിക്കും മൃതദേഹം കൊണ്ടുപോവുക. ഈ പ്രതിസന്ധി ഘട്ടത്തില്‍ തളര്‍ന്നിരിക്കുന്ന കുടുംബത്തെ സഹായിക്കുവാനായി വില്‍റ്റ്ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഫണ്ട്
Full Story
  03-03-2025
റമദാനെ വരവേറ്റ് എല്‍ഇഡി ബള്‍ബുകളുടെ പ്രഭയില്‍ ലണ്ടന്‍

ലണ്ടന്‍: എല്‍.ഇ.ഡി ബള്‍ബുകളുടെ പ്രഭയാല്‍ പ്രകാശം ചൊരിഞ്ഞ് റമദാനെ വരവേറ്റ് ലണ്ടന്‍ നഗരം. 30,000 എല്‍.ഇ.ഡി ബള്‍ബുകളാണ് പുണ്യമാസത്തില്‍ ലണ്ടന്‍ നഗരത്തില്‍ പ്രകാശം പരത്തുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് റമദാനില്‍ ലണ്ടന്‍ നഗരം ഇങ്ങനെ പ്രകാശത്താല്‍ അലങ്കരിക്കപ്പെടുന്നത്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ബള്‍ബുകളുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. തുടര്‍ച്ചയായ മൂന്നാംവര്‍ഷവും റമദാനോടനുബന്ധിച്ച് ഇത്തരത്തില്‍ വെളിച്ചം പകരാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് സാദിഖ് ഖാന്‍ പറഞ്ഞു.

വെസ്റ്റ് എന്‍ഡിന്റെ ഹൃദയഭാഗത്തുള്ള റമദാനില്‍ ഒരുക്കുന്ന ഈ പ്രകാശവലയം പ്രിയപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. ലണ്ടന്‍ നഗരം വൈവിധ്യത്തെ

Full Story
  03-03-2025
മുഖ്യമന്ത്രി പിണറായി വിജയനും വെയില്‍സ് കാബിനറ്റ് മന്ത്രിയും കൂടിക്കാഴ്ച നടത്തി

വെയില്‍സ്/തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി വെയില്‍സിലെ (യുകെ) ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈല്‍സ്. അടുത്തവര്‍ഷം കേരളത്തില്‍ നിന്നും 200 ആരോഗ്യ പ്രവര്‍ത്തകരെ കൂടി വെയില്‍സിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള സന്നദ്ധത ജെറമി മൈല്‍സ് മുഖ്യമന്ത്രിയെ അറിയിച്ചു. കേരളത്തോടുള്ള വെയില്‍സിന്റെ സഹകരണത്തിന് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെയാണ് ഫെയ്‌സ് ബുക്ക് പേജിലൂടെ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പങ്കുവച്ചത്. ഒരു വര്‍ഷത്തിനുളളില്‍ 350 ലധികം ആരോഗ്യപ്രവര്‍ത്തകരാണ് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലൂടെ വെയില്‍സിലെത്തിയത്. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വെയില്‍സിന്റെ

Full Story
  03-03-2025
ഇന്ത്യക്കാര്‍ക്ക് ആശ്വാസം, യുകെയില്‍ ഇനി എപ്പോള്‍ വിളിച്ചാലും ജിപി അപ്പോയിന്റ്‌മെന്റ് ലഭ്യം

ലണ്ടന്‍: യുകെയില്‍ ഡോക്ടര്‍മാരുമായി ഇനി വേഗത്തില്‍ കൂടിക്കാഴ്ച സാധ്യമാകും. എപ്പോള്‍ വിളിച്ചാലും ജിപി അപ്പോയ്ന്‍മെന്റ് ലഭ്യമാകുന്ന പുതിയ കരാര്‍ പ്രാബല്യത്തിലായി. ജനറല്‍ പ്രാക്ടീഷണര്‍മാര്‍ (ജിപി) കൂടുതല്‍ രോഗികളെ കാണാനും കൂടുതല്‍ പേര്‍ക്ക് അപ്പോയ്ന്‍മെന്റുകള്‍ നല്‍കാനും കഴിയുന്നതാണ് പുതിയ കരാര്‍. ഇതനുസരിച്ച് ജിപി സര്‍ജറികളുടെ പ്രവര്‍ത്തന സമയം മുഴുവനും ബുക്കിങ് നടത്താം. നാളിതുവരെ രാവിലെ 8 മണിക്ക് ഫോണ്‍ വിളിച്ചാല്‍ മാത്രമേ ബ്രിട്ടനില്‍ ജിപി അപ്പോയ്ന്‍മെന്റ് ലഭിച്ചിരുന്നുള്ളു. ആവശ്യക്കാരെല്ലാം ഒരുമിച്ചു വിളിക്കുന്നത് കാരണം ഭൂരിഭാഗം പേര്‍ക്കും ബുക്കിങ് ലഭിക്കാറില്ലായിരുന്നു.

ബ്രിട്ടനില്‍ പൊതു ചികിത്സാ

Full Story
  03-03-2025
യുകെയിലെ സ്വര്‍ണ ടൊയ്‌ലറ്റ് മോഷണം: കോടതിയില്‍ വാദം ആരംഭിച്ചു

ലണ്ടന്‍: മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മസ്ഥലമായ യുകെയിലെ ബ്ലെന്‍ഹൈം പാലസില്‍ നിന്നും 18 കാരറ്റ് സ്വര്‍ണ്ണ ടോയ്ലറ്റ് മോഷണം നടത്തിയ സംഭവത്തില്‍ കുറ്റം നിഷേധിച്ച് മോഷ്ടാക്കള്‍. 2019 സെപ്റ്റംബര്‍ 14 നാണ് ഓക്സ്ഫോര്‍ഡ്ഷയറിലെ ഭവനത്തില്‍ നിന്ന് അഞ്ച് ദശലക്ഷം പൗണ്ടിന്റെ ടോയ്ലറ്റ് മോഷ്ടിക്കപ്പെട്ടത്. മോഷണക്കുറ്റത്തിന് ജയിംസ് ഷീന്‍ (39), മൈക്കല്‍ ജോണ്‍സ് (38) എന്നിവര്‍ക്കെതിരെയും സ്വത്ത് കൈമാറ്റം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ക്രിമിനല്‍ കുറ്റത്തിന് ഫ്രഡ് ഡോ (35), ബോറ ഗുക്കുക്ക് (39) എന്നിവര്‍ക്കെതിരെയുമാണ് 2023 ല്‍ കേസ് എടുത്തത്.

കഴിഞ്ഞ ദിവസം കോടതിയില്‍ വിചാരണ നടക്കവെ പ്രതികള്‍ കുറ്റം നിഷേധിച്ചു.

Full Story
  03-03-2025
യുഎസ് അവഗണിച്ചു, സെലെന്‍സ്‌കിയെ ചേര്‍ത്ത് പിടിച്ച് ബ്രിട്ടന്‍

ലണ്ടന്‍: യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിക്ക് യുകെയില്‍ ഗംഭീര സ്വീകരണം നല്‍കി ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍. യുകെയില്‍ നടക്കുന്ന യൂറോപ്യന്‍ നേതാക്കളുമായുള്ള ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സെലെന്‍സ്‌കി എത്തിയത്. യുഎസ് പിന്തുണ കുറച്ചെങ്കിലും, യുകെയും യൂറോപ്യന്‍ യൂണിയനും യുക്രെയ്ന് അചഞ്ചലമായ പിന്തുണ വാഗ്ദാനം ചെയ്തു. ചാള്‍സ് രാജാവ് യുക്രെയ്ന്‍ രാഷ്ട്ര നേതാക്കള്‍ക്ക് വിരുന്ന് നല്‍കും. റഷ്യ യുക്രെയ്നില്‍ നടത്തിയ അധിനിവേശത്തിനുശേഷം രാജ്യത്തിന് മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് ഇന്നത്തെ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ വ്യക്തമാക്കി. പ്രോട്ടോക്കോള്‍

Full Story
[278][279][280][281][282]
 
-->




 
Close Window