|
|
|
|
|
| യുകെയില്‍ മുന്‍ മേയര്‍ക്കെതിരേ കൈക്കൂലി കേസ് |
ലിവര്‍പൂള്‍: കൈക്കൂലി വാങ്ങിയതിനും മോശം പെരുമാറ്റത്തിനും യുകെയില്‍ മുന്‍ മേയര്‍ക്ക് എതിരെ കേസെടുത്ത് പൊലീസ്. ലിവര്‍പൂള്‍ നഗരത്തിലെ മുന്‍ മേയര്‍ ജോ ആന്‍ഡേഴ്‌സണിന് എതിരെയാണ് മെര്‍സിസൈഡ് പൊലീസ് കേസ് എടുത്തത്. മേയര്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് കേസ്. മുന്‍ കൗണ്‍സിലര്‍മാരും കൗണ്‍സില്‍ ഉദ്യോഗസ്ഥരും കൈക്കൂലി നല്‍കാന്‍ ഗൂഢാലോചന നടത്തിയവരുമാണ് മറ്റ് 13 പേര്‍. കൗണ്‍സിലിലെ കെട്ടിട കരാറുകളുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങല്‍ നടന്നത്. നിരവധി പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാരെ കേന്ദ്രീകരിച്ച് മെര്‍സിസൈഡ് പൊലീസ് ഓപ്പറേഷന്‍ അലോഫ്റ്റ് എന്ന പേരില്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് കേസെടുത്തത്.
2012 മുതല്‍ 2021 വരെ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനിലെ ഏറ്റവും കുപ്രസിദ്ധനായ ലൈംഗിക കുറ്റവാളിക്ക് സഹതടവുകാരുടെ മര്‍ദ്ദനം |
വെസ്റ്റ് യോര്‍ക്?ഷര്‍: വെസ്റ്റ് യോര്‍ക്?ഷറിലെ വേക്ക്ഫീല്‍ഡ് ജയിലില്‍ ബ്രിട്ടനിലെ ഏറ്റവും കുപ്രസിദ്ധനായ ലൈംഗിക കുറ്റവാളിയായ സിഡ്നി കുക്കിനെ (97) സഹതടവുകാരന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ജയിലില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ 'ദ സണ്‍' പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സഹതടവുകാരന്‍, കുക്കിനെ പിന്നില്‍നിന്ന് ഫ്‌ലാസ്‌ക് ഉപയോഗിച്ച് അടിച്ചു വീഴ്ത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. 20 കുട്ടികളുടെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നയാളാണ് സിഡ്നി കുക്ക്. സഹതടവുകാരന്റെ പെട്ടെന്നുള്ള ആക്രമണത്തില്‍ സിഡ്നി കുക്ക് താഴെ വീഴുകയും ആക്രമി മൂന്ന് തവണ ഫ്‌ലാസ്‌ക് ഉപയോഗിച്ച് മുഖത്ത് അടിച്ചു. മറ്റൊരു തടവുകാരന്‍ അക്രമിയായ തടവുകാരനെ പിടിച്ചുമാറ്റാന്‍ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് അയര്‍ലന്‍ഡില്‍ ഉജ്ജ്വല സ്വീകരണം |
ഡബ്ലിന്‍: ഐറിഷ് നേതാക്കള്‍ അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തെ ആദരിക്കുന്ന രീതി അത്ഭുതപ്പെടുത്തിയെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. ഏതൊരു നേതാവിനെ കാണുമ്പോഴും അവര്‍ ആദ്യം നന്ദി പറയുന്നത് അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയില്‍ ഇന്ത്യന്‍ സമൂഹം നല്‍കിയ സംഭാവനകളെ കുറിച്ച് ആണെന്ന് എസ്. ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹം എല്ലാ മേഖലകളിലും തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നത് അഭിമാനകരമാണെന്നും ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സാമ്പത്തിക, വ്യാപാര കരാറില്‍ ആശാവഹമായ പുരോഗതി ഉണ്ടാകുമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ദ്വിദിന അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ അയര്‍ലന്‍ഡ് |
|
Full Story
|
|
|
|
|
|
|
| ബെല്‍ഫാസ്റ്റിലും മാഞ്ചസ്റ്ററിലും ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍: മലയാളികള്‍ക്ക് നടപടികള്‍ എളുപ്പമാകും |
|
യുകെയിലെ ബെല്‍ഫാസ്റ്റിലും മാഞ്ചസ്റ്ററിലും ഇന്ത്യ രണ്ട് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ തുറക്കാന്‍ ഒരുങ്ങുന്നു. യുണൈറ്റഡ് കിംഗ്ഡത്തില്‍ ബെല്‍ഫാസ്റ്റിലും മാഞ്ചസ്റ്ററിലും രണ്ട് പുതിയ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി സ്റ്റാര്‍മര്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു,' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 'ഉഭയകക്ഷി സാമ്പത്തിക, ബിസിനസ് ബന്ധങ്ങള്‍ വളരുന്നതിന്റെ വെളിച്ചത്തിലും യുണൈറ്റഡ് കിംഗ്ഡത്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കോണ്‍സുലാര്‍ ആവശ്യങ്ങള്‍ മികച്ച രീതിയില്‍ നിറവേറ്റുന്നതിന്റെയും വെളിച്ചത്തും ഇരുപക്ഷവും തമ്മിലുള്ള കൂടുതല്‍ ഇടപെടലുകള്‍ക്ക് വിപുലമായ അവസരങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ടു പോകുമെന്നും ഔദ്യോഗിക വക്താവ് |
|
Full Story
|
|
|
|
|
|
|
| ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചതു തെമ്മാടികള്‍: ഖാലിസ്ഥാന്‍ വാദികളെ കണക്കിന് ശകാരിച്ച് യുകെയിലെ പ്രതിപക്ഷ നേതാവ് |
|
ബ്രിട്ടനിലെ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ബോബ് ബ്ലാക്ക്മാന്‍ വിഷയം കോമണ്‍സില്‍ ഉന്നയിച്ചു. അക്രമികളെ 'ഖലിസ്ഥാനി തെമ്മാടികള്‍' എന്ന് വിശേഷിപ്പിച്ചാണ് ബ്ലാക്ക്മാന്‍ വിഷയം കോമണ്‍സില്‍ അവതരിപ്പിച്ചത്.
മധ്യലണ്ടനിലെ ചാത്താം ഹൗസിന് മുന്നില്‍ വെച്ചാണ് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ ജയശങ്കറിന്റെ സുരക്ഷാ വ്യൂഹം ലംഘിക്കാന്‍ ഒരു ഖലിസ്ഥാന്‍വാദി ശ്രമിച്ചത്. ജനാധിപത്യവിരുദ്ധമായ പ്രവൃത്തിയെന്നാണ് ബ്ലാക്ക്മാന്‍ കോമണ്‍സില്‍ ഇതിനെ വിശേഷശിപ്പിച്ചത്. വിദേശത്ത് നിന്നും അതിഥികള്‍ എത്തുമ്പോള്‍ സുരക്ഷ ഉറപ്പാക്കുന്ന വിഷയത്തില്‍ ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യണമെന്നും ബ്ലാക്ക്മാന്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്തുള്ള |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടിലെ ഭൂരിഭാഗം സ്‌കൂളിലേയും ലീഡര്‍മാര്‍ക്ക് രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം |
ലണ്ടന്‍: ഇംഗ്ലണ്ടിലെ ഭൂരിഭാഗം സ്‌കൂളുകളിലെയും ലീഡര്‍മാര്‍ക്ക് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ വെബ്‌സൈറ്റുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് രക്ഷിതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നും വെളിപ്പെടുത്തല്‍. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ അഞ്ചില്‍ 4 സ്‌കൂളുകളിലെയും ലീഡര്‍മാര്‍ക്ക് സമാന അനുഭവം ഉണ്ടായതായി സര്‍വേ വെളിപ്പെടുത്തുന്നു. സ്‌കൂള്‍ ലീഡര്‍മാരും വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും തമ്മില്‍ വഴക്കും സാമൂഹികമാധ്യമങ്ങളില്‍ ട്രോളും മാത്രമല്ല ശാരീരിക ഉപദ്രവവും ഉണ്ടായിട്ടുണ്ടെന്നാണ് സര്‍വേ. അധിക്ഷേപവും മോശം പെരുമാറ്റവും |
|
Full Story
|
|
|
|
|
|
|
| ഡബ്ലിനില്‍ കവര്‍ച്ചാ പരമ്പര: ഇരുപത്തിനാലു മണിക്കൂറിനിടെ 20 പേര്‍ പിടിയില്‍ |
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഡബ്ലിന്‍ കൗണ്ടിയില്‍ മോഷണങ്ങള്‍ തടയുന്നതിനായി പൊലീസ് (ഗാര്‍ഡ) നടത്തിയ പരിശോധനകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേര്‍ അറസ്റ്റിലായി. ഡബ്ലിനില്‍ നിന്നും പിടികൂടിയ ഇവരില്‍ നാല് പേര്‍ കൗമാരക്കാരാണ്. ഡബ്ലിനില്‍ സമീപകാലത്തായി മോഷണ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് നോര്‍ത്ത് ഡബ്ലിന്‍, ഈസ്റ്റ് ഡബ്ലിന്‍ എന്നിവിടങ്ങളില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു ഓപ്പറേഷന്‍ നടത്തിയത്. നോര്‍ത്ത് ഡബ്ലിനില്‍ നിന്നും 16 പേരെ പിടികൂടി. ഈസ്റ്റ് ഡബ്ലിനില്‍ ഇന്ന് രാവിലെ ഒരു കാര്‍ നിര്‍ത്തി പരിശോധിച്ചതില്‍ നിന്നും മൂന്ന് കൗമാരക്കാരെയും പിടികൂടി.
കഴിഞ്ഞ ദിവസം |
|
Full Story
|
|
|
|
|
|
|
| ഫുട്‌ബോള്‍ കളിക്കിടെ കാറിടിച്ച് പത്തുവയസുകാരിക്ക് ദാരുണാന്ത്യം |
ലണ്ടന്‍: ഫുട്‌ബോള്‍ കളിക്കുകയായിരുന്ന മൈതാനത്ത് കാര്‍ ഇടിച്ച് 10 വയസ്സുകാരി കൊല്ലപ്പെട്ടു. അപകടത്തില്‍ 8 വയസ്സുകാരിക്ക് പരുക്കേറ്റു. ഈ കുട്ടി ചികിത്സയില്‍ തുടരുകയാണ്. ഇംഗ്ലണ്ടിലെ കുംബ്രിയ എന്ന സ്ഥലത്താണ് സംഭവം നടന്നതെന്ന് കുംബ്രിയ പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം കുംബ്രിയയിലെ കെന്‍ഡല്‍ റഗ്ബി ക്ലബ്ബില്‍ പരിശീലന സെഷനില്‍ പങ്കെടുക്കവെയാണ് പോപ്പി അറ്റ്കിന്‍സന്‍ (10) വാഹനമിടിച്ച് കൊല്ലപ്പെട്ടത്.
ഒരു പ്രഫഷനല്‍ ഫുട്ബോള്‍ താരമാകാനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കാനും ആഗ്രഹിച്ചിരുന്ന മിടുക്കിയായ കുട്ടിയായിരുന്നു പോപ്പി അറ്റ്കിന്‍സന്‍ എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. അപകടകരമായ ഡ്രൈവിങ് മരണത്തിന് കാരണമായെന്ന് |
|
Full Story
|
|
|
|
| |