Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ചാള്‍സ് രാജാവിനും കാമിക രാജ്ഞിക്കും വിരുന്നൊരുക്കിയ ഇന്ത്യന്‍ വംശജ
repporter

ലണ്ടന്‍: അറിയപ്പെടുന്ന ബ്രിട്ടീഷ് ഇന്ത്യന്‍ പാചകക്കാരിയും എഴുത്തുകാരിയുമാണ് അസ്മ ഖാന്‍. പ്രശസ്തമായ ലണ്ടന്‍ റസ്റ്റോറന്റായ ഡാര്‍ജിലിംഗ് എക്‌സ്പ്രസിന്റെ സ്ഥാപകകൂടെയാണ് അസ്മ. അടുത്തിടെ ചാള്‍സ് രാജാവിനെയും രാജ്ഞി കാമിലയെയും തന്റെ റസ്റ്റോറന്റില്‍ വിരുന്നൊരുക്കാനുള്ള അവസരം അസ്മ ഖാന് ലഭിച്ചിരുന്നു. അസ്മ പുതുതായി തയ്യാറാക്കിയ ബിരിയാണി രാജാവിന് ഏറെ ഇഷ്ടപ്പെട്ടിരുന്നു. അസ്മ ഖാനെ പാചക ലോകത്തിലെ ഏറ്റവും ആദരണീയരായ വ്യക്തികളില്‍ ഒരാളായി മാറിയതെങ്ങനെയെന്ന് അറിയാം. കൊല്‍ക്കത്ത സ്വദേശിയായ അസ്മ ഖാന്‍ 1996ലാണ് കിംഗ്‌സ് കോളേജില്‍ നിന്ന് നിയമം പഠിക്കാന്‍ വേണ്ടി യു.കെയിലേക്ക് താമസം മാറിയത്. പിന്നീട് 2013ല്‍ പിഎച്ച്ഡി നേടിയതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ആണ്‍കുട്ടികളുടെ അമ്മയായ ശേഷവും ശരിയായ പരിശീലനം ഇല്ലാതിരുന്നിട്ട് പോലും ഭക്ഷണത്തോടുള്ള തന്റെ അഭിനിവേശം അസ്മ ഖാന്‍ വിട്ടുകളഞ്ഞില്ല. 2012ല്‍ വീട്ടില്‍ ഒരു സപ്പര്‍ ക്ലബ് ആരംഭിച്ചതോടെയാണ് ഭക്ഷ്യവ്യവസായത്തിലെ അവരുടെ യാത്ര ആരംഭക്കുന്നത്. സംരംഭം തുടങ്ങി വളരെ വേഗത്തില്‍ തന്നെ ആളുകളുടെ പ്രിയപ്പെട്ടതായി മാറി. ഒടുവിലാണ് 2017ല്‍ അസ്മ ഡാര്‍ജിലിംഗ് എക്‌സ്പ്രസ് റെസ്റ്റോറന്റ് ആരംഭിക്കുന്നത്. അവിടെ അവരുടെ പാചകക്കാരില്‍ അധികവും ദക്ഷിണേഷ്യയില്‍ നിന്നുള്ളവരാണ്.

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ പല ഇന്ത്യന്‍ റെസ്റ്റോറന്റുകളിലും എല്ലാ ഭക്ഷണങ്ങള്‍ക്കും ഒരേ രുചിയുള്ള മെനുകളാണുള്ളത്. എന്നാല്‍ അതില്‍നിന്നുമൊക്കെ വ്യത്യസ്തമാണ് അസ്മയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍. അവയ്ക്ക് സാധാരണ റെസ്റ്റോറന്റ് ഭക്ഷണത്തിന്റെ രൂചിയായിരിക്കില്ല എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. റെസ്റ്റോറന്റ് കൈകാര്യം ചെയ്യുന്നതിനുപുറമേ നല്ലൊരു എഴുത്തുകാരി കൂടിയാണ് അസ്മ ഖാന്‍. 2018ലാണ് തന്റെ ആദ്യ പുസ്തകമായ 'അസ്മാസ് ഇന്ത്യന്‍ കിച്ചന്‍' പ്രസിദ്ധീകരിച്ചത്. കുടുംബത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പാചകക്കുറിപ്പുകളെ കുറിച്ച് പുസ്തകത്തില്‍ അസ്മ പറഞ്ഞിരുന്നു. അതിനുശേഷം 2022ല്‍ തന്റെ അമ്മയ്ക്കും അസ്മ വീട്ടില്‍ പാകം ചെയ്ത ഭക്ഷണത്തിനും ആദരസൂചകമായി 'അമ്മു' എന്ന പുസ്തകം പുറത്തിറക്കി. ജനപ്രിയ നെറ്റ്ഫ്‌ലിക്‌സ് പരമ്പരയായ ഷെഫ്‌സ് ടേബിളില്‍ പങ്കെടുത്ത ആദ്യത്തെ ബ്രിട്ടീഷ് ഷെഫായി 2019ല്‍ അസ്മയ്ക്ക് ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചിരുന്നു. 2024ലെ ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാളായി അസ്മയെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

 
Other News in this category

 
 




 
Close Window