Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
UK Special
  02-03-2025
യുക്രെയ്‌ന് നല്‍കുന്ന പിന്തുണ തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: യുക്രെയ്‌നുള്ള പിന്തുണ തുടരുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍. യുക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഞായറാഴ്ച യൂറോപ്യന്‍ നേതാക്കളുടെ ഉച്ചകോടിക്ക് യുകെ ആതിഥേയത്വം വഹിക്കും. യോഗത്തിന് മുന്നോടിയായി വൊളോഡിമിര്‍ സെലെന്‍സ്‌കി ശനിയാഴ്ച യുകെയിലെത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ചര്‍ച്ച അലസിപ്പിരിഞ്ഞ പശ്ചാത്തലത്തിലാണ് കിയേര്‍ സ്റ്റാമെറിന്റെ പ്രതികരണം.കഴിഞ്ഞ ദിവസം വാഷിങ്ടണിലെ ഓവല്‍ ഓഫിസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ സെലെന്‍സ്‌കിയുമായി അതിരൂക്ഷ തര്‍ക്കത്തെ

Full Story
  02-03-2025
യുഎസ് സന്ദര്‍ശനത്തിനൊരുങ്ങി അയര്‍ലന്‍ഡ് പ്രധാനമന്ത്രി

ഡബ്ലിന്‍: യുഎസ് സന്ദര്‍ശനത്തിനൊരുങ്ങി അയര്‍ലന്‍ഡ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. സെന്റ് പാട്രിക്ക് ഡേയില്‍ ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു. ഡോണള്‍ഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനം. മാര്‍ച്ച് 12 ന് സെന്റ് പാട്രിക്ക് ഡേ ആഘോഷങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസില്‍ നടക്കുന്ന ബൈലാറ്ററല്‍ മീറ്റിങില്‍ പങ്കെടുക്കാനാണ് ക്ഷണം.

ഇത്തവണ ചടങ്ങിലേക്ക് ക്ഷണമുണ്ടാകുമോ എന്നതിനെ കുറിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. യൂറോപ്യന്‍ യൂണിയനും ഡോണള്‍ഡ് ട്രംപ് ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതും ക്ഷണം വൈകിയതിന്റെ കാരണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെട്ടിരുന്നു.

Full Story
  02-03-2025
ഇരുപത്തിനാലാം വയസില്‍ അധ്യാപിക വിടവാങ്ങി, സ്‌നേഹപൂന്തോട്ടവുമായി വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും

കാര്‍ഡിഫ്: പ്രിയപ്പെട്ട അധ്യാപിക എമിലി റോസ് ബ്രൗണിങ്ങിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ, കാര്‍ഡിഫിലെ ഗ്ലാഡ്‌സ്റ്റോണ്‍ പ്രൈമറി സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് അധ്യാപികയുടെ ഓര്‍മ നിലനിര്‍ത്താന്‍ സ്മാരക പൂന്തോട്ടം നിര്‍മിക്കാന്‍ തീരുമാനിച്ചു. 24കാരിയായ എമിലി ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ മരിച്ചത്. വിദ്യാര്‍ഥികളുടെ മനസ്സില്‍ മറക്കാനാകാത്ത സ്വാധീനം ചെലുത്തിയ എമിലിയുടെ ദയയും ആത്മാര്‍ത്ഥതയും അവര്‍ക്കൊപ്പം എപ്പോഴും ജീവിക്കുമെന്ന് സ്‌കൂള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സ്‌കൂളിലെ പുതിയ സ്മാരക പൂന്തോട്ടം കുട്ടികള്‍ക്ക് സമാധാനവും പ്രചോദനവും നല്‍കുന്ന ഇടമാകും. ഈ പദ്ധതിക്ക് ധനസഹായം

Full Story
  02-03-2025
ക്ലൗഡിയ ലോറന്‍സിനെ കൊന്ന് പന്നികള്‍ക്ക് ഭക്ഷണമായി നല്‍കി, നിര്‍ണായക വെളിപ്പെടുത്തല്‍

യോര്‍ക്ക്: 2009ല്‍ കാണാതായ യോര്‍ക്ക് ഷെഫ് ക്ലൗഡിയ ലോറന്‍സിന്റെ തിരോധാനത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഒരു സ്ത്രീ രംഗത്ത്. 'ലൂസി' എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ ക്ലൗഡിയയുടെ തിരോധാനത്തില്‍ തന്റെ മുന്‍ പങ്കാളിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്നു. ജേണലിസ്റ്റ് ടോം മക്ഡെര്‍മോട്ട് അവതരിപ്പിക്കുന്ന 'ആന്‍സേഴ്‌സ് ഫോര്‍ ക്ലൗഡിയ' എന്ന പോഡ്കാസ്റ്റിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്. ക്ലൗഡിയയുടെ മാതാവ് ജോന്‍ ലോറന്‍സിന്റെ സഹകരണത്തോടെയാണ് പോഡ്കാസ്റ്റ് നടത്തുന്നത്. ലൂസിയുടെ മുന്‍ പങ്കാളി ശാരീരികമായി ഉപദ്രവിക്കുന്ന ആളായിരുന്നു. ഒരു തര്‍ക്കത്തിനിടെ, അയാള്‍ ' നിന്നെ ജിപ്‌സികളെ ഏല്‍പിക്കും. അവര്‍ കൊലപ്പെടുത്തിയ ശേഷം പന്നികള്‍ക്ക് ഭക്ഷണമായി നല്‍കും...അതു തന്നെയാണ്

Full Story
  02-03-2025
ലണ്ടനില്‍ എഴുപത്തിയഞ്ചുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി, പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികള്‍ അറസ്റ്റില്‍

ലണ്ടന്‍: ലണ്ടനില്‍ 75 വയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൗമാരക്കാരായ മൂന്ന് പെണ്‍കുട്ടികളെ മെറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് ലണ്ടനിലെ സെവന്‍ സിസ്റ്റേഴ്സ് റോഡില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റയാളെ വൃദ്ധനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. ഇതേ തുടര്‍ന്നാണ് മെറ്റ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 14, 16, 17 വയസ്സുള്ള പെണ്‍കുട്ടികളാണ് അറസ്റ്റിലായത്.

ഇവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കൊല്ലപ്പെട്ടയാള്‍ ബൊളീവിയന്‍ പൗരനാണെന്ന് സൂചനയുണ്ട്. മൂന്ന് പേര്‍ കസ്റ്റഡിയിലാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ മെറ്റ്

Full Story
  01-03-2025
യുകെയിലെ ജോലി സാഹചര്യവും ജീവിതവും വേറെയെന്ന് ഇന്ത്യന്‍ ടെക്കി

ബെംഗളുരു: ജോലിതേടി യൂറോപ്പിലും അമേരിക്കയിലേക്കുമെല്ലാം കുടിയേറുന്ന ഇന്ത്യന്‍ യുവാക്കളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്. ഓരോ വര്‍ഷവും ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് ഇന്ത്യ വിട്ടുപോകുന്നത്. വിദ്യാഭ്യാസവും ജോലിയും ജീവിതവുമെല്ലാം വിദേശത്ത് തുടരാനാണ് ഏവരുടേയും ആഗ്രഹം. ഇതുമായി ബന്ധപ്പെട്ട് ബെംഗളുരുവില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ലണ്ടനിലേക്ക് മാറിയ ഒരു ടെക്കിയുടെ കുറിപ്പ് വൈറലായി. ഇന്ത്യയിലേയും യുകെയിലേയും ജോലി സാഹചര്യത്തെക്കുറിച്ചും ശമ്പളത്തേക്കുറിച്ചുമെല്ലാം ആര്‍ണവ് ഗുപ്ത എന്ന ടെക്കി എക്സിലെ പോസ്റ്റിലൂടെ വിവരിച്ചു.

ഗ്ലോബല്‍ ടാലന്റ് വിസയില്‍ യുകെയിലെത്തിയ ഗുപ്ത ടെക് കമ്പനിയിലെ ഉയര്‍ന്ന റോളില്‍ ജോലി

Full Story
  01-03-2025
ഇന്ത്യയിലെ ആദ്യ യുകെ അംഗീകൃത ക്യാമ്പസ് കൊച്ചിയില്‍ തുടക്കം കുറിക്കുന്നു

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ യുകെ അംഗീകൃത ക്യാമ്പസായ ഫിനിക്സ് ഗ്രാജ്വേറ്റ് സ്‌കൂളിന് കൊച്ചിയില്‍ തുടക്കം കുറിച്ചു. വിദേശ സര്‍വകലാശാലകളിലെ വിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ നാട്ടില്‍ തന്നെ നേടാന്‍ സഹായിക്കുന്ന ഫിനിക്സ് ഗ്രാജ്വേറ്റ് സ്‌കൂളിന്റെ ബ്രാന്‍ഡ് ലോഞ്ച് കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂര്‍ നിര്‍വഹിച്ചു. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുള്ള മാതൃകാപരമായ ചുവടുവയ്പ്പാണ് ഫിനിക്സ് ഗ്രാജ്വേറ്റ് സ്‌കൂള്‍ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. എംജി റോഡില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ക്യാംപസ് രണ്ടു മാസത്തിനകം പ്രവര്‍ത്തന സജ്ജമാകുമെന്ന് പിജിഎസ് ഗ്ലോബല്‍ ചെയര്‍മാനും എംഡിയുമായ എന്‍

Full Story
  01-03-2025
ചാള്‍സ് രാജാവിന്റെ ക്ഷണം, ട്രംപിനെ യുകെയിലേക്ക് സ്വാഗതം ചെയ്ത് സ്റ്റാമെര്‍

വാഷിങ്ടന്‍/ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ യുകെ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍. സ്റ്റാമെറിന്റെ വൈറ്റ്ഹൗസ് സന്ദര്‍ശന വേളയിലാണ് ബ്രിട്ടനിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ചാള്‍സ് രാജാവിന്റെ കത്ത് ഡോണള്‍ഡ് ട്രംപിന് കൈമാറിയത്. സന്ദര്‍ശനത്തിന് ശേഷം ഇരുവരും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തില്‍ യുഎസും യുകെയും തമ്മിലുള്ള വ്യാപാര കരാര്‍ വളരെ വേഗത്തില്‍ സംഭവിക്കുമെന്ന് ട്രംപ് പറഞ്ഞു. കരാറില്‍ പ്രത്യേക താരിഫുകള്‍ ആവശ്യമില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

യുഎസിന്റെ മറ്റ് ചില വ്യാപാര പങ്കാളികള്‍ക്ക് മേല്‍ യുഎഎസ് ഏര്‍പ്പെടുത്തിയിട്ടുള്ള വലിയ തരത്തിലുള്ള താരിഫുകള്‍

Full Story
[279][280][281][282][283]
 
-->




 
Close Window