Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
UK Special
  07-03-2025
ലണ്ടന്‍ നഗരത്തിന്റെ കണ്ണിന് 25 വയസ്

ലണ്ടന്‍: ലണ്ടന്‍ നഗരത്തിന്റെ മുഖമുദ്രയായ ലണ്ടന്‍ ഐക്ക് 25 വയസ്സ്. കാല്‍ നൂറ്റാണ്ടായി ബ്രിട്ടനില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നത് ലണ്ടന്‍ ഐയിലാണ്. തേംസ് നദിക്കരയിലെ ഈ ഭീമാകാരമായ ചക്രത്തില്‍ നിന്നുള്ള കരിമരുന്ന് കലാപ്രകടനത്തോടെയാണ് ലണ്ടന്റെ പുതുവത്സരാഘോഷങ്ങള്‍ ആരംഭിക്കുന്നത്. നഗരത്തിന്റെ തിലകക്കുറിയായും നഗരം കാണാനെത്തുന്നവര്‍ക്ക് ആകാശവീക്ഷണം സാധ്യമാക്കിയും തേംസ് നദിയുടെ തെക്കേ കരയിലാണ് ലണ്ടന്‍ ഐയുടെ സ്ഥാനം. ആരെയും ഭയപ്പെടുത്താതെ ആകാശയാത്രയ്ക്ക് അവസരം നല്‍കുന്നു എന്നതാണ് ലണ്ടന്‍ ഐയുടെ പ്രത്യേകത.

മില്ലേനിയം ഓര്‍മയ്ക്കായി 2000 മാര്‍ച്ച് ഒന്‍പതിനായിരുന്നു ലണ്ടന്‍ ഐയുടെ നിര്‍മാണം പൂര്‍ത്തിയായത്.

Full Story
  07-03-2025
മകനേയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ അയര്‍ലന്‍ഡിലൈത്തിയ മലയാളി മരിച്ചു

ഡബ്ലിന്‍: അയര്‍ലന്‍ഡിലുള്ള മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയ എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശി ഡബ്ലിനില്‍ അന്തരിച്ചു. അങ്കമാലി കറുകുറ്റി പന്തക്കല്‍ പൊട്ടംപറമ്പില്‍ തോമസ് മൈക്കിള്‍ (74) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ വിടപറഞ്ഞത്. ഡബ്ലിന്‍ ബ്ലാക്ക്‌റോക്കില സ്റ്റെപ്‌സൈഡിലുള്ള മകന്‍ സിജോ തോമസിന്റെ വസതിയില്‍ വച്ചാണ് മരിച്ചത്. ഡിസംബറില്‍ മൂന്ന് മാസത്തെ സന്ദര്‍ശനത്തിനായി ഭാര്യയുമൊത്ത് അയര്‍ലന്‍ഡില്‍ എത്തിയ തോമസ് മാര്‍ച്ച് 19ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ ആയിരുന്നു അന്ത്യം.

വളരെ സജീവമായി എല്ലാവരോടും ഇടപെട്ടിരുന്ന തോമസിന് കഴിഞ്ഞ ദിവസം രാവിലെ ഉണര്‍ന്നയുടനെ അസ്വസ്ഥത

Full Story
  06-03-2025
ലണ്ടനില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്കു നേരേ ആക്രമണ ശ്രമം: ഇന്ത്യന്‍ പതാക കീറി പാഞ്ഞടുത്തത് ഖാലിസ്ഥാന്‍ തീവ്രവാദികളെന്ന് റിപ്പോര്‍ട്ട്
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നേരെ ലണ്ടനില്‍ ആക്രമണശ്രമം. ഖലിസ്താന്‍വാദികളാണ് മുദ്രാവാക്യങ്ങളുമായി ജയശങ്കറിനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് പാഞ്ഞടുത്തത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ മറ്റ് പ്രശ്‌നങ്ങളില്ലാത്തതിനാല്‍ മന്ത്രിയുടെ വാഹനവ്യൂഹം സുരക്ഷയോടെ കടന്നുപോയി.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജയശങ്കറിനെതിരേ മുദ്രാവാക്യങ്ങളുമായി ഒട്ടേറെ ഖലിസ്താന്‍വാദികളാണ് പതാകയേന്തി നിന്നിരുന്നത്. അതിനിടെ, മന്ത്രി കാറില്‍ കയറുന്നതിന് പുറത്തേക്കെത്തിയപ്പോഴാണ് അക്രമി ഇന്ത്യന്‍ പതാക കീറിക്കൊണ്ട് ജയശങ്കറിനെ ലക്ഷ്യംവെച്ച് ഓടിയടുത്തത്. എന്നാല്‍, നിമിഷങ്ങള്‍ക്കകം സുരക്ഷാ ഉദ്യോ?ഗസ്ഥരെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഇത്രയും ഗുരുതര
Full Story
  06-03-2025
ഒന്നര വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ മലയാളി യുവാവ് അന്തരിച്ചു: വിട പറഞ്ഞത് നഴ്‌സ് ദിവ്യയുടെ ഭര്‍ത്താവ്
ആറുമാസം മുമ്പ് യുകെയിലെ ലീഡ്‌സില്‍ എത്തിയ കോട്ടയം പുതുപ്പള്ളി സ്വദേശി അന്തരിച്ചു. അനീഷ് ചക്കുപുരക്കല്‍ ഹരിദാസ്(32) ആണ് വിട പറഞ്ഞത്. ഹൃദയാഘാതമാണു മരണ കാരണം. ഭാര്യ -ദിവ്യ. മക്കള്‍ ദേവനന്ദ, അതിത്രി. പിഞ്ചു കുഞ്ഞുങ്ങളെയും ദിവ്യയേയും എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ദുഖത്തിലാണ് സുഹൃത്തുക്കള്‍. അനീഷ് യുകെയില്‍ എത്തിയിട്ട് ഒന്നര വര്‍ഷമേ ആയിട്ടുള്ളൂ.
അനീഷിന്റെ ഭാര്യ ദിവ്യ ലീഡ്‌സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആണ്. ഓക്സ്ഫോര്‍ഡില്‍ താമസിച്ചിരുന്ന അനീഷിന്റെ ഭാര്യ ലീഡ്‌സില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് അങ്ങോട്ട് താമസം മാറിയത്.
Full Story
  06-03-2025
അറുപതിലേറെ സ്ത്രീകളെ പീഡിപ്പിച്ച ചൈനീസ് വിദ്യാര്‍ഥി യുകെയില്‍ അറസ്റ്റില്‍

ലണ്ടന്‍: യുകെയില്‍ ഗവേഷണം നടത്തിയിരുന്ന ചൈനീസ് വിദ്യാര്‍ഥി പീഡന കേസില്‍ അറസ്റ്റില്‍. ലഹരി നല്‍കിയ ശേഷം 10 സ്ത്രീകളെ പീഡിപ്പിച്ച കേസിലാണ് അസുന്‍ഹോ സുവി (28) അറസ്റ്റിലായത്. 60 ലേറെ സ്ത്രീകളെ അസുന്‍ഹോ പീഡിപ്പിച്ചതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ സ്വയം പകര്‍ത്തി സൂക്ഷിച്ചിരുന്നു. നിലവില്‍ 2019 നും 2023നും ഇടയില്‍ ലണ്ടനില്‍ 3 യുവതികളെയും ചൈനയില്‍ 7 പേരെയും ഇയാള്‍ പീഡിപ്പിച്ചതായി തെളിവ് ലഭിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ പ്രതി ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിയായിരുന്നു. പ്രതിക്കെതിരെ 11 കുറ്റം തെളിഞ്ഞിട്ടുണ്ട്. രണ്ടു കേസുകളില്‍ ഒരാള്‍ തന്നെയാണ് ഇര. ഒളിക്യാമറ വച്ചാണ് പ്രതി പീഡന ദൃശ്യം

Full Story
  06-03-2025
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനു നേരെ ലണ്ടനില്‍ ആക്രമണ ശ്രമം

ദില്ലി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ക്ക് നേരെ ലണ്ടനില്‍ ആക്രമണ ശ്രമം. ഖാലിസ്ഥാന്‍ വിഘടനവാദി സംഘടനകളാണ് വാഹനം ആക്രമിക്കാന്‍ നോക്കിയത്. സംഭവത്തില്‍ ബ്രിട്ടനെ പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. അജ്ഞാതനായ ഒരാള്‍ എസ് ജയ്ശങ്കറിന്റെ കാറിന് നേരെ പാഞ്ഞടുക്കുന്നതും തുടര്‍ന്ന് ഇന്ത്യ പതാക കീറിയെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ലണ്ടനിലെ ഛതം ഹൗസില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. വേദിക്ക് പുറത്ത് ഖലിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കേന്ദ്രമന്ത്രി ലണ്ടനിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്

Full Story
  06-03-2025
യുകെയില്‍ കാര്‍ഷിക തൊഴിലാളി ക്ഷാമം രൂക്ഷം, സീസണല്‍ വര്‍ക്കര്‍ വിസ അഞ്ചു വര്‍ഷത്തേക്ക് നീട്ടി

ലണ്ടന്‍: കാനഡ, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ തൊഴില്‍ വിദ്യാഭ്യാസം എന്നീ മേഖലയില്‍ ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ആ രാജ്യങ്ങള്‍ക്ക് തന്നെ തിരിച്ചടിയായി കൊണ്ടിരിക്കുകയാണ്. നേരത്തെ പുറത്തിറക്കിയ ചില നയങ്ങള്‍ വഴി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ കാരണമായിരുന്നു എന്നാല്‍ ഇന്ന് യുകെ കനത്ത തൊഴിലാളി ക്ഷാമമാണ് നേരിട്ട് കൊണ്ടിരിക്കുന്നത് ഈ സാഹചര്യത്തില്‍ നിരവധി തൊഴില്‍ അവസരങ്ങളാണ് യുകെ തുറക്കുന്നതും. ഇപ്പോള്‍ കാര്‍ഷിക തൊഴിലാളി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഇത് പരിഹരിക്കാന്‍ യുകെ സീസണല്‍ വര്‍ക്കര്‍ വിസ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. അത് യുകെയില്‍ ജോലി തേടുന്ന ഒരാളെ

Full Story
  06-03-2025
ജീവനക്കാര്‍ക്ക് മികച്ച തൊഴില്‍സാഹചര്യം ഉറപ്പുവരുത്തുമെന്ന് ആര്‍സിഎന്‍

ലണ്ടന്‍/സോമര്‍സെറ്റ്: രാജ്യത്തുടനീളമുള്ള നഴ്‌സുമാരെയും കെയറര്‍മാരെയും സന്ദര്‍ശിച്ച് യുകെയിലെ റോയല്‍ കോളജ് ഓഫ് നഴ്‌സിങ് (ആര്‍സിഎന്‍) ഭാരവാഹികള്‍. പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവുമായ പ്രഫ. നിക്കോള റേഞ്ചര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആര്‍സിഎന്‍ സംഘങ്ങളാണ് തൊഴിലിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. ഇരുവരും വെവ്വേറെയാണ് വിവിധ പ്രദേശങ്ങളില്‍ നഴ്‌സുമാര്‍, കെയറര്‍മാര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ നേരില്‍ കാണുന്നത്. ജീവനക്കാരുടെ തൊഴില്‍ സാഹചര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കുക, അവര്‍ക്ക് പ്രാദേശിക യൂണിറ്റുകള്‍ വഴി പിന്തുണ ഉറപ്പാക്കുക എന്നിവയാണ് സന്ദര്‍ശന ലക്ഷ്യങ്ങള്‍. സന്ദര്‍ശനങ്ങളുടെ ഭാഗമായി

Full Story
[276][277][278][279][280]
 
-->




 
Close Window