Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
നിയമം കടുത്തപ്പോള്‍ മലയാളി വിദ്യാര്‍ഥികള്‍ യുകെയിലേക്ക് വരാതായി: സ്റ്റുഡന്റ് വിസയില്‍ 31 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്
Text By: Reporter, ukmalayalampathram
യുകെയിലേക്ക് 2024 ല്‍ പഠനത്തിന് എത്തിയ വിദ്യാര്‍ഥികളുടെ എണ്ണം 31 ശതമാനം കുറഞ്ഞ് 4,15,103 ആയി. പഠനത്തിനുള്ള ചെലവ് കണ്ടെത്താനായി മിക്ക വിദേശ വിദ്യാര്‍ത്ഥികളും പാര്‍ട്ട് ടൈം ജോലികളില്‍ ഏര്‍പ്പെടാറുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ജോലികള്‍ ലഭിക്കുന്നില്ല എന്നതും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. അതേസമയം, വിസ നിയമങ്ങളില്‍ അടുത്ത കാലത്ത് വരുത്തിയ ചില മാറ്റങ്ങളാണ് വിദേശ വിദ്യാര്‍ത്ഥികളെ ബ്രിട്ടനിലേക്ക് വരുന്നതില്‍ നിന്നും പ്രധാനമായും തടയുന്നത്. വിസാ നിയന്ത്രണ നടപടികളും പോസ്റ്റ് സ്റ്റഡി നയങ്ങളും മൂലം വിവിധ രാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനെ കൈയൊഴിയുകയാണ്. ഹോം ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുകള്‍ പറയുന്നത് അതാ്ണ്. 2023 ല്‍ 6,00,024 പേര്‍ സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനിലെത്തിയിരുന്നു.

നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍, യു കെയില്‍ നിന്നും വിദേശ വിദ്യാര്‍ത്ഥികളെ അകറ്റിയതായി 141 സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന സംഘഗ്ഗനയായ യൂണിവേഴ്‌സിറ്റീസ് യു കെ പറയുന്നു. വിദേശ വിദ്യാര്‍ത്ഥികളെ എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ നിലവിലുള്ള തലത്തിലേക്ക് നെറ്റ് മൈഗ്രേഷന്‍ ഉയരുന്നത് അനുവദിക്കാനാവില്ല എന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. യൂണിവേഴ്‌സിറ്റികള്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളുടെ പ്രാദേശിക സമ്പദ്ഘടനയില്‍ നിര്‍ണ്ണായക പങ്കായിരുന്നു വിദേശ വിദ്യാര്‍ത്ഥികള്‍ വഹിച്ചിരുന്നത്.

പടിഞ്ഞാറന്‍ മിഡ്ലാന്‍ഡ്സിലെ കവന്‍ട്രി അത്തരത്തില്‍ പ്രധാനമായും വിദേശവിദ്യാര്‍ത്ഥികളെ ആശ്രയിക്കുന്ന ഒരു നഗരമാണ്. 2022- 23 കാലത്ത് 10,000 ല്‍ അധികം വിദേശ വിദ്യാര്‍ത്ഥികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ലണ്ടന് പുറത്ത്, ഏറ്റവുമധികം വിദേശ വിദ്യാര്‍ത്ഥികളുള്ള രണ്ടാമത്തെ നഗരമായിരുന്നു കവന്‍ട്രി. എന്നാല്‍, വിദേശ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കുറഞ്ഞതോടെ നഗരവും സാമ്പത്തിക ഞെരുക്കത്തില്‍ അകപ്പെട്ടിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window