Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
UK Special
  18-02-2025
പ്രണയിക്കുന്നവരുടെ ദിനത്തില്‍ കാമുകിയെ കൊലപ്പെടുത്തിയ യുകെയിലെ യുവാവ് മരിച്ച നിലയില്‍
കെന്റിലെ നോക്ക് ഹോള്‍ട്ടില്‍ ത്രീ ഹോഴ്സ്ഷൂസ് പബ്ബിന് മുന്നില്‍ വച്ച് വാലന്റൈന്‍സ് ദിനത്തില്‍ വെടിയേറ്റു മരിച്ച ലിസ സ്മിത്ത് എന്ന 43 കാരിയുടെ ചിത്രം പുറത്തുവന്നു. അവരുടെ പങ്കാളി എഡ്വേര്‍ഡ് സ്മിത്താണ് കൊലപാതകം ചെയ്തത്. ഇയാള്‍ കൊലയ്ക്ക് ശേഷം പത്തുമൈല്‍ അകലെയുള്ള ഡ്രാറ്റ് ഫോര്‍ഡ് ബ്രിഡ്ജിലേക്ക് കാറോടിച്ച് പോയതായും അവിടെ വച്ച് തെംസ് നദിയിലേക്ക് ചാടിയതായും കരുതപ്പെടുന്നു. ഇതുവരെ ഇയാളെ കണ്ടെത്താനായിട്ടില്ല.

കൊലയ്ക്ക് ശേഷം അക്രമി ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് കരുതുന്നത്. വിശദമായ അന്വേഷണം നടത്തിവരികയാണ്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്കാണ് ആക്രമണം നടന്നത്.

ബെര്‍ക്ക് ഷര്‍ സ്ലോവില്‍ താമസിക്കുന്ന ലിസയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പബ്ബിന് മുന്നിലെത്തി ഇവര്‍ക്ക് ആദരാഞ്ജലികള്‍
Full Story
  18-02-2025
യുകെയില്‍ മലയാളി നഴ്‌സിന് ഡ്യൂട്ടിക്കിടയില്‍ കുത്തേറ്റ സംഭവം, വിചാരണ ജൂലൈ 14 ന്

ലണ്ടന്‍: യുകെയില്‍ മലയാളി നഴ്‌സിന് ഡ്യൂട്ടിക്കിടയില്‍ കുത്തേറ്റ സംഭവത്തില്‍ വിചാരണ ജൂലൈ 14ന് ആരംഭിക്കും. മാഞ്ചസ്റ്റര്‍ റോയല്‍ ഓള്‍ഡ്ഹാം എന്‍എച്ച്എസ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന അച്ചാമ്മ ചെറിയാനെ ജനുവരി 11ന് രാത്രി 11.30ന് ആണ് പ്രതി ആക്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ റൗമോണ്‍ ഹക്ക് (37) എന്നയാളാണ് അക്രമി. കഴുത്തിന് പിന്നില്‍ കത്രിക കൊണ്ട് കുത്തേറ്റാണ് അച്ചാമ്മ ചെറിയാന് പരുക്കേറ്റത്. ഇപ്പോള്‍ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്നാണ് ലഭ്യമായ വിവരം. നിലവില്‍ റിമാന്‍ഡില്‍ തുടരുന്ന പ്രതിയെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. അക്യൂട്ട് മെഡിക്കല്‍ വിഭാഗം യൂണിറ്റില്‍ ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ

Full Story
  18-02-2025
ഗോവയില്‍ ഐറിഷ് യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്

ഡബ്ലിന്‍/പനാജി: ഗോവയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ ഐറിഷ് യുവതിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഗോവന്‍ സ്വദേശി വികട് ഭഗത് (31) ആണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. 2017 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 23 വയസ്സായിരുന്നു പ്രായം. 2017 മാര്‍ച്ച് 14 ന് ഗോവയിലെ കനകോണ ഗ്രാമത്തിലെ വനപ്രദേശത്താണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ മൃതദേഹം കണ്ടെത്തിയ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോവയിലെ മാര്‍ഗാവോ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച വികട് ഭഗതിനെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.

രണ്ട് ജീവപര്യന്തം തടവുശിക്ഷയാണ് കോടതി

Full Story
  18-02-2025
വാലന്റൈന്‍സ് ദിനത്തില്‍ കെന്റില്‍ പബ്ബില്‍ വെടിവയ്പ്പ്: സ്ത്രീ മരിച്ചു

ലണ്ടന്‍: യുകെയിലെ കെന്റില്‍ പബ്ബിന് പുറത്ത് വാലന്റൈന്‍സ് ദിനത്തില്‍ നടന്ന വെടിവയ്പ്പില്‍ 40 വയസ്സുള്ള ഒരു സ്ത്രീ മരിച്ചു. പ്രതിക്കായി കെന്റ് പൊലീസ് തിരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ച രാത്രി 7 മണിയോടെ നോക്ക്ഹോള്‍ട്ടിലെ ത്രീ ഹോഴ്‌സ്ഷൂസില്‍ നടന്ന വെടിവയ്പ്പില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കെന്റ് പൊലീസ് അധികൃതര്‍ പറഞ്ഞു.

വെടിയേറ്റ സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഡാര്‍ട്ട്ഫോര്‍ഡിന് സമീപം തേംസ് നദിക്ക് കുറുകെയുള്ള ക്വീന്‍ എലിസബത്ത് പാലത്തില്‍ നിന്ന് തോക്ക് ഉള്‍പ്പടെ ഒരു വാഹനം പൊലീസ് പിന്നീട് കണ്ടെത്തിയിട്ടുണ്ട്. പ്രതി വെള്ളത്തിലേക്ക് ഇറങ്ങിയിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല എന്നാണ് പൊലീസ് പറയുന്നത്.

Full Story
  18-02-2025
യുകെയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ 140 ജീവനക്കാര്‍ക്ക് 14.5 കോടി രൂപ ബോണസ് നല്‍കി

ലണ്ടന്‍: കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് 140 ജീവനക്കാര്‍ക്ക് 14.5 കോടി രൂപ ബോണസായി നല്‍കി. സോഫ്റ്റ്വെയര്‍ സ്റ്റാര്‍ട്ടപ്പായ കോവൈ ഡോട്ട് കോം ആണ് പെര്‍ഫോമന്‍സിനെക്കാള്‍ ജീവനക്കാരുടെ വിശ്വസ്തതയെ അടിസ്ഥാനമാക്കി ബോണസ് വാഗ്ദാനം ചെയ്തത്. ദീര്‍ഘകാലമായി കമ്പനിയില്‍ തുടരുന്ന ജീവനക്കാരെ അഭിനന്ദിച്ച് കൊണ്ട് നല്‍കിയ ബോണസ് 'ടുഗെദര്‍ വി ഗ്രോ' എന്ന കമ്പനി ആശയത്തിന്റെ ഭാഗമായിരുന്നു. 2022 -നോ അതിന് മുമ്പോ കമ്പനിയില്‍ ജോലിക്കാരായി കയറിയ ജീവനക്കാര്‍ക്കാണ് കമ്പനി ബോണസ് വാഗ്ദാനം ചെയ്തത്. തുടര്‍ച്ചയായി മൂന്ന് വര്‍ഷക്കാലമോ അതില്‍ അധികമോ ആയി ഇവര്‍ കമ്പനിയോട് പുലര്‍ത്തുന്ന വിശ്വസ്തയ്ക്കാണ് ഇത്തരത്തില്‍ ബോണസ് നല്‍കിയത് എന്നാണ് സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ്

Full Story
  18-02-2025
തുറന്ന ജയിലില്‍ നിന്ന് രക്ഷപെട്ട പ്രതി വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി, ഒടുവില്‍ പിടിയില്‍

ലണ്ടന്‍: തുറന്ന ജയിലില്‍ നിന്ന് രക്ഷപ്പെട്ട പ്രതി വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസില്‍ അറസ്റ്റിലായി. ജനുവരി 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്റ്റാന്‍ഫോര്‍ഡ് ഹില്‍ തുറന്ന ജയിലില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. തുടര്‍ന്ന്, സമീപത്തുള്ള സ്വാല്‍സൈഡ് ജയിലിന്റെ പാര്‍ക്കിങ് സ്ഥലത്ത് എത്തിയ ശേഷം വനിതാ ഡോക്ടറെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി മെയ്ഡ്സ്റ്റോണിലേക്ക് കൊണ്ടുപോവുകയും പണം ആവശ്യപ്പെടുകയുമായിരുന്നു.ജെയ്മി ഹെര്‍ബെര്‍ട്ട് ആണ് കേസില്‍ അറസ്റ്റിലായത്. പ്രതിക്കെതിരെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിനും ആയുധം കൈവശം വച്ചതിനും തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്.

''ചൊവ്വാഴ്ച രാവിലെ 9.25

Full Story
  17-02-2025
ടെനെറിഫില്‍ നിന്ന് നോട്ടിങ്മിലേക്കുള്ള വിമാനയാത്രയ്ക്കിടെ യാത്രക്കാരന്‍ മരിച്ചു

ലണ്ടന്‍: ടെനെറിഫില്‍ നിന്ന് യുകെയിലേക്ക് പോവുകയായിരുന്ന വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു. സംഭവത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. 70 വയസ്സ് പ്രായം തോന്നിക്കുന്ന വയോധികനാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വിമാനം സ്‌പെയിനിലെ സാന്റിയാഗോ-റോസല ഡി കാസ്‌ട്രോ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരിച്ചയാളെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Full Story
  17-02-2025
തൊഴില്‍ പരിചയത്തിന് അനുസരിച്ച് ശമ്പള വര്‍ധന; യുകെ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ആര്‍സിഎന്‍

ലണ്ടന്‍: യുകെയിലെ നഴ്‌സുമാരുടെയും കെയറര്‍മാരുടെയും സംഘടനയായ റോയല്‍ കോളജ് ഓഫ് നഴ്‌സിങ് (ആര്‍സിഎന്‍) പ്രതിനിധികള്‍ ആരോഗ്യ മന്ത്രി വെസ് സ്ട്രീറ്റിങ്ങുമായി കൂടിക്കാഴ്ച്ച നടത്തി. ആരോഗ്യ മേഖലയില്‍ വരുന്ന 10 വര്‍ഷത്തെ പദ്ധതികള്‍ക്ക് അനുയോജ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനാണ് കൂടിക്കാഴ്ച്ച നടന്നത്. നഴ്‌സുമാര്‍ക്ക് തൊഴില്‍ പരിചയത്തിനുസരിച്ച് ശമ്പള വര്‍ധനവ് നല്‍കണമെന്ന ആവശ്യമുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ആര്‍സിഎന്‍ അംഗങ്ങള്‍ ചര്‍ച്ചയില്‍ അവതരിപ്പിച്ചു. ആരോഗ്യ സാമൂഹ്യ സുരക്ഷാ മേഖലയില്‍ രൂപീകരിക്കുന്ന ഏതൊരു പദ്ധതിയും നഴ്‌സിങ് മേഖലയെ കേന്ദ്രീകരിച്ചായിരിക്കണം നടപ്പിലാക്കേണ്ടതെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രഫ. നിക്കോള റേഞ്ചര്‍,

Full Story
[287][288][289][290][291]
 
-->




 
Close Window