Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
UK Special
  21-02-2025
കോവിഡ് വാക്‌സിന് എതിരേ യുകെയില്‍ പരാതി പ്രളയം: ബന്ധുക്കളുടെ മരണണത്തിനു കാരണമായെന്ന് ആരോപിച്ച് ആയിരക്കണക്കിന് പരാതിക്കാര്‍
ബ്രിട്ടനില്‍ മാത്രം കോവിഡ് വാക്സിന്‍ സ്വീകരിച്ചത് മൂലം പരുക്കേല്‍ക്കുകയോ, പ്രിയപ്പെട്ടവര്‍ ആരെങ്കിലും മരിക്കുകയോ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 17,000 കടന്നതായാണ് ഏറ്റവും പുതിയ ഗവണ്‍മെന്റ് ഡാറ്റ വ്യക്തമാക്കുന്നത്.
ബ്രെയിന്‍ ഫോഗ്, തലചുറ്റല്‍, ചെവിയില്‍ തുടര്‍ച്ചയായുള്ള മൂളല്‍, വ്യായാമം ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് 'പോസ്റ്റ്-വാക്സിനേഷന്‍ സിന്‍ഡ്രോമില്‍' ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തത്. ചില ആളുകളില്‍ സുപ്രധാനമായ ബയോളജിക്കല്‍ മാറ്റങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇമ്മ്യൂണ്‍ സെല്ലുകളിലെ മാറ്റങ്ങള്‍, രക്തത്തില്‍ കൊറോണാവൈറസ് പ്രോട്ടീനുകളുടെ സാന്നിധ്യം എന്നിവയാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും നിലകൊള്ളുന്നത്.

വാക്സിനുകള്‍ മൂലം അപകടം പറ്റിയവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന്
Full Story
  21-02-2025
കോട്ടയം സ്വദേശി അയര്‍ലന്‍ഡില്‍ അന്തരിച്ചു, സംസ്‌കാരം ഇന്ന് ലൂക്കനില്‍

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഡബ്ലിന് സമീപം ലൂക്കനില്‍ താമസിക്കുന്ന ജെന്‍ ജിജോ (17) അന്തരിച്ചു. കോട്ടയം ഒളശ്ശ സ്വദേശി ജിജോ ജോര്‍ജിന്റെയും സ്മിതയുടെയും മകനാണ്. ജെലിന്‍, ജോവാന എന്നിവര്‍ സഹോദരങ്ങളാണ്. ഒളശ്ശ സെന്റ് ആന്റണീസ് ഇടവകയിലുള്ള പൂങ്കശേരി കുടുംബാംഗമാണ്.

ഇന്നലെ വൈകിട്ട് 5 മുതല്‍ 10 വരെ ലൂക്കന്‍ ഗ്രിഫിന്‍ ഗ്ലെന്‍ പാര്‍ക്കിലെ 16-ാം നമ്പര്‍ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം ഇന്ന് രാവിലെ 11 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം എസ്‌കര്‍ ലോണ്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും.

Full Story
  21-02-2025
സുരക്ഷിത കുടിയേറ്റം: നിയമനിര്‍മാണ സാധ്യത പഠിക്കാന്‍ സമിതിയുമായി കേരളം

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള രാജ്യാന്തര റിക്രൂട്ട്മെന്റ് മേഖലയിലെ സുതാര്യത ഉറപ്പുവരുത്തി സുരക്ഷിത കുടിയേറ്റം സാധ്യമാക്കുന്നതിന് നിയമ നിര്‍മാണ സാധ്യത പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 10 അംഗ സമിതി രൂപീകരിച്ചു. അനധികൃത റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ കെണിയില്‍പ്പെട്ട് പലരും ദുരിതത്തിലാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. അഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ഡിജിപി, നോര്‍ക്ക സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, നിയമസഭാ സെക്രട്ടറി, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍, ലോക കേരള സഭാ സെക്രട്ടറിയേറ്റ് ഡയറക്ടര്‍, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, എന്‍ആര്‍ഐ സെല്‍ പൊലീസ് സൂപ്രണ്ട്, ഐഐഎംഎഡി ചെയര്‍ എന്നിവരാണ്

Full Story
  21-02-2025
ട്രംപിനെ വിമര്‍ശിച്ചതിന് പിന്നാലെ സെലന്‍സ്‌കിയെ പിന്തുണച്ച് ബ്രിട്ടന്‍

ലണ്ടന്‍: യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ഏകാധിപതിയാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശനത്തിനു പിന്നാലെ സെലന്‍സ്‌കിയെ പിന്തുണച്ച് ബ്രിട്ടന്‍ രംഗത്ത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന നിലയില്‍ സെലന്‍സ്‌കിക്ക് എല്ലാ പിന്തുണയും തുടരുന്നതായി ബ്രിട്ടിഷ് പ്രധാനമന്ത്രി സര്‍ കിയര്‍ സ്റ്റാമെര്‍ വ്യക്തമാക്കി. ഇരു നേതാക്കളും തമ്മില്‍ ബുധനാഴ്ച വൈകിട്ട് ടെലിഫോണില്‍ സംസാരിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. യുദ്ധകാലത്ത് തിരഞ്ഞെടുപ്പു നടത്താത്ത നടപടിയെ ബ്രിട്ടന്‍ ന്യായീകരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടണും സമാനമായ രീതിയില്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്ന കാര്യം

Full Story
  21-02-2025
യുകെയില്‍ മലയാളി വീടിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു

ലണ്ടന്‍: യുകെ മലയാളി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. കെന്റിലെ ഡാര്‍ട്ട്ഫോര്‍ഡില്‍ കുടുംബമായി താമസിച്ചു വരികയായിരുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശി ബാബു ജേക്കബ് (48) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയെത്തിയ ഭാര്യ ജിന്‍സി ആണ് ബാബു ജേക്കബിനെ വീടിനുള്ളില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടത്. തുടര്‍ന്ന് പാരാമെഡിക്‌സിന്റെ സഹായം തേടിയെങ്കിലും മരണം സ്ഥിരീകരിക്കപ്പെട്ടു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണു മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

സിഡ്കപ്പ് ക്വീന്‍ മേരീസ് ഹോസ്പിറ്റലിലെ കരാര്‍ ജീവനക്കാരന്‍ ആയിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 വരെയുള്ള ഷിഫ്റ്റില്‍ ബാബു ജേക്കബ് ജോലി

Full Story
  21-02-2025
അമേരിക്കയെ വെല്ലുവിളിച്ച് യുക്രെയ്‌ന് സൈനിക സഹായവുമായി ബ്രിട്ടന്‍

ലണ്ടന്‍: യുക്രെയ്നില്‍ ഒരു എയര്‍ പോലീസിംഗ് ദൗത്യത്തിന്റെ സാധ്യതയെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണെന്ന് ദി ടൈംസിന്റെ റിപ്പോര്‍ട്ട്. പോളണ്ടിലെ താവളങ്ങളില്‍ നിന്ന് യുക്രെയ്നിലേയ്ക്ക് ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കുന്നതിനാണ് ബ്രിട്ടണ്‍ ലക്ഷ്യമിടുന്നത്. ഇതിന് റഷ്യയുടെ സമ്മതം ആവശ്യമായി വരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. റഷ്യയുമായുള്ള ഒരു സന്ധി കരാറിനെത്തുടര്‍ന്ന് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി യുക്രെയ്നില്‍ സൈന്യത്തെ വിന്യസിക്കാന്‍ ബ്രിട്ടണ്‍'സജ്ജവും സന്നദ്ധവുമാണെന്ന്' പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രസ്താവിച്ചു . ബ്രിട്ടീഷ് സൈനിക വിമാനങ്ങളും അവയെ സംരക്ഷിക്കുന്ന സംവിധാനങ്ങളും ഉള്‍പ്പെടുന്ന ഒരു എയര്‍

Full Story
  20-02-2025
ചെറിയ കുഴി അതിവേഗം വലിയ കുഴിയായി, വില്യം വേയില്‍ താമസക്കാരെ ഒഴിപ്പിച്ചു

ലണ്ടന്‍/സറേ: യുകെയിലെ സറേയിലുള്ള ഹൈസ്ട്രീറ്റ് റോഡില്‍ രൂപപ്പെട്ട ചെറിയ കുഴി 'പതാളക്കുഴി'യായി മാറി. തിങ്കളാഴ്ച രാത്രി ഗോഡ്സ്റ്റോണ്‍ ഹൈ സ്ട്രീറ്റില്‍ റോഡിടിഞ്ഞു രൂപപ്പെട്ട പാതാളക്കുഴി ഇപ്പോള്‍ അഗാധഗര്‍ത്തമായി മാറി. ചെറിയൊരു കുഴിയായാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ കുഴി 65 അടി (20 മീറ്റര്‍) നീളത്തില്‍ രൂപപ്പെട്ടു. യുകെയിലെ റോഡുകളില്‍ ഇത്തരത്തില്‍ ഒരു കുഴി രൂപപ്പെടുന്നത് അപൂര്‍വ സംഭവമായതിനാല്‍ സറേ കൗണ്ടി കൗണ്‍സില്‍ അധികൃതര്‍ 'മേജര്‍ ഇന്‍സിഡന്റ്' പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് അപകടാവസ്ഥയിലായ റോഡിന് സമീപത്തെ നിരവധി വീടുകള്‍ അധികൃതര്‍ ഒഴിപ്പിച്ചു. സമീപത്തെ ഒരു വീടിന്റെ മുറ്റവും പൂന്തോട്ടവുമെല്ലാം കുഴിയിലേക്ക് വീണു. ഭൂമിക്കടിയിലെ

Full Story
  20-02-2025
നാലു വര്‍ഷത്തിനിടെ ആറു മക്കളെ ഗുരുതരമായി അവഗണിച്ചു, അമ്മയെ രണ്ടര വര്‍ഷം ശിക്ഷിച്ചു

ഡബ്ലിന്‍: നാല് വര്‍ഷത്തിനിടെ ആറ് മക്കളോട് വളരെ ഗുരുതരമായ അവഗണന കാണിച്ചതിന് ഏഴ് കുട്ടികളുടെ അമ്മയെ ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി രണ്ടര വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ശിക്ഷിക്കപ്പെട്ട 34 കാരിയായ സ്ത്രീയുടെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. 10 മാസം മുതല്‍ 8 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ താമസിച്ചിരുന്ന വീട് വൃത്തിഹീനവും തണുത്തുറഞ്ഞതുമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. മോശം ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നതെന്നും അന്വേഷണത്തിനിടെ മൂത്ത കുട്ടികള്‍ മൊഴി നല്‍കി. 2016 നും 2020 ജനുവരിക്കും ഇടയിലാണ് ഇത്തരത്തിലുള്ള അവഗണന കുട്ടികള്‍ അനുഭവിച്ചത്.

Full Story

[285][286][287][288][289]
 
-->




 
Close Window