Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
UK Special
  16-02-2025
ആശിച്ചു ലഭിച്ച ജോലി മക്കള്‍ക്ക് വേണ്ടി ഉപേക്ഷിച്ച് യുകെ മാതാവ്

ലണ്ടന്‍: ജോലിക്ക് വേണ്ടി നൂറ് കണക്കിന് അപേക്ഷകളയ്ക്കുകയും അഭിമുഖത്തില്‍ പങ്കെടുക്കുകയും ചെയ്ത് നിരാശയായിരിക്കുകയായിരുന്നു സോഫി വാര്‍ഡ് എന്ന യുവതി. ഒടുവില്‍ ആറ്റുനോറ്റ് ഒരു ജോലി കിട്ടി. എന്നാല്‍, ആ ജോലിയില്‍ 10 മിനിറ്റ് തികച്ചുമാക്കാന്‍ തനിക്ക് കഴിഞ്ഞില്ല എന്നാണ് യുവതി പറയുന്നത്. news.com.au എഴുതുന്നത് പ്രകാരം 32 -കാരിയായ യുവതിക്ക് ഒടുവില്‍ ജോലി കിട്ടിയത് കുട്ടികളെ നോക്കുന്ന ഒരു സ്ഥാപനത്തിലാണ്. കുട്ടികളുടെ കരച്ചില്‍ തനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല എന്നും അതിനാലാണ് ആ ജോലി ഉപേക്ഷിച്ചത് എന്നുമാണ് യുവതി പറയുന്നത്. യുകെയില്‍ നിന്നുള്ള സോഫി വാര്‍ഡ് സോഷ്യല്‍ മീഡിയയിലാണ് തന്റെ അനുഭവം പങ്കുവച്ചത്. താന്‍ ഒരുപാട് ?ഗ്രോസറി ചെയിനുകളില്‍ ജോലിക്കായി അപേക്ഷിച്ചിരുന്നു. എന്നാല്‍,

Full Story
  16-02-2025
ദി വിവിയന്റെ ആകസ്മിക മരണം: ദുരൂഹതയില്ലെന്ന് പൊലീസ്

ചെഷയര്‍: പ്രശസ്ത ഡ്രാഗ് ക്വീനും റു പോള്‍സ് ഡ്രാഗ് റേസ് യുകെ സീസണ്‍ ഒന്നിലെ വിജയിയുമായ ദി വിവിയന്‍ എന്നറിയപ്പെടുന്ന ജയിംസ് ലീ വില്യംസിന്റെ (32) മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് സൂചന. ജനുവരി 5ന് ചെഷയറിലെ വീട്ടിലെ ബാത്ത്‌റൂമിലാണ് ജയിംസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദി വിവിയന്റെ ആകസ്മിക മരണം ആരാധകരെയും സുഹൃത്തുക്കളെയും ഞെട്ടിച്ചെങ്കിലും ദുരൂഹതകളില്ലെന്നാണ് ആദ്യം പൊലീസ് അറിയിച്ചത്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 'സ്വാഭാവികമല്ലാത്ത മരണം' (unnatural cause of death) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ചെഷയര്‍ കോറോണര്‍ കോടതിയില്‍ നടന്ന പ്രാഥമിക വാദത്തില്‍ വെളിപ്പെടുത്തിയതോടെ ദുരൂഹത വര്‍ധിച്ചു. മേയ് 5ന് കേസിന്റെ അവലോകന യോഗം നടക്കും. ജൂണ്‍ 30ന് വാദം

Full Story
  15-02-2025
മേഗന്റെ ലിബറലായ പെരുമാറ്റം ബ്രിട്ടീഷ് രാജകുടുംബത്തില്‍ അസ്വാരസ്യമുണ്ടാക്കിയെന്ന് പുതിയ പുസ്തകം

ലണ്ടന്‍: മേഗന്‍ മാര്‍ക്കിളിന്റെ ലിബറലായ പെരുമാറ്റം ബ്രിട്ടിഷ് രാജകുടുംബാംഗങ്ങളില്‍ അസ്വാരസ്യമുണ്ടാക്കിയെന്നു പുതിയ പുസ്തകത്തില്‍ പരാമര്‍ശം. ബ്രിട്ടിഷ് രാജകുടുംബവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ള ടോം ക്വിന്‍ പുറത്തിറക്കിയ 'യേസ് മാം-ദ് സീക്രട്ട് ലൈഫ് ഓഫ് റോയല്‍ സെര്‍വന്റ്‌സ്' എന്ന പുസ്തകത്തിലാണു വെളിപ്പെടുത്തലുള്ളത്. അമേരിക്കയില്‍ ജീവിച്ചതിനാലും ബ്രിട്ടിഷ് രാജകുടുംബ മര്യാദകളെപ്പറ്റി അത്രധാരണയില്ലാത്തതിനാലുമായിരുന്നു ഈ പ്രശ്‌നങ്ങള്‍. ഹാരി രാജകുമാരനെ വിവാഹം കഴിച്ച് രാജകുടുംബത്തില്‍ എത്തിയ നാള്‍ മുതല്‍ തന്നെ കുടുംബാംഗങ്ങളെ സൗഹൃദപരമായി കെട്ടിപ്പിടിക്കുന്ന രീതി മേഗനുണ്ടായിരുന്നു. ഇതില്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടായത് ഹാരിയുടെ ജ്യേഷ്ഠനായ

Full Story
  15-02-2025
മോഹിപ്പിച്ച വാഗ്ദാനങ്ങള്‍ നല്‍കി ബംഗ്ലാവ് വാങ്ങിപ്പിച്ചു, നിശാശലഭം കാരണം താമസിക്കാന്‍ പോലും കഴിയുന്നില്ല

ലണ്ടന്‍: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ വാഗ്ദാനം വിശ്വസിച്ച് വന്‍ തുക ചെലവിട്ട് വാങ്ങിയ ബംഗ്ലാവില്‍ ജീവിക്കാന്‍ അനുവദിക്കാതെ നിശാശലഭങ്ങള്‍. ദമ്പതികള്‍ക്ക് പണം തിരികെ നല്‍കാന്‍ ഉത്തരവിട്ട് കോടതി. ജോര്‍ജ്ജിയയില്‍ നിന്നുള്ള കോടിപതിയുടെ മകളും ഭര്‍ത്താവുമാണ് ലണ്ടനില്‍ 32 മില്യണ്‍ പൌണ്ട് (ഏകദേശം 3436710400 രൂപ) ചെലവിട്ട് 2019ലാണ് ഏഴ് കിടപ്പുമുറികളുള്ള നോട്ടിംഗ് ഹില്ലിലെ ഹോര്‍ബറി വില്ല എന്ന വിക്ടോറിയന്‍ കാലഘട്ടത്തിലെ ബംഗ്ലാവ് വാങ്ങിയത്. നീന്തല്‍ക്കുളം, സ്പാ, ദിം, വൈന്‍ റൂം, ലൈബ്രറി, ഹോം തിയേറ്റര്‍, കൂര്‍ക്കം വലിച്ചുറങ്ങാന്‍ സജ്ജീകരിച്ച സ്‌നോറിംഗ് മുറി അടക്കമുള്ളതാണ് വീടെന്നായിരുന്നു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ വാഗ്ദാനം.

Full Story

  15-02-2025
മുംബൈ ഇന്ത്യന്‍സ് ലണ്ടന്‍ ആസ്ഥാനമായ ഓവല്‍ ഇന്‍വിന്‍സിബിള്‍സിന്റെ 49 ശതമാനം ഓഹരി വാങ്ങുന്നു

ലണ്ടന്‍: മുംബൈ ഇന്ത്യന്‍സിന്റെ (എം ഐ) ഉടമസ്ഥരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സഹസ്ഥാപനമായ റൈസ് വേള്‍ഡ് വൈഡിലൂടെ, ലണ്ടന്‍ ആസ്ഥാനമായ ഓവല്‍ ഇന്‍വിന്‍സിബിള്‍ ക്രിക്കറ്റ് ടീമിന്റെ 49 ശതമാനം ഓഹരി പങ്കാളിത്തം നേടുന്നതായി അറിയിച്ചു. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ഇസിബി) ദ ഹണ്‍ഡ്രഡിലെ ഒരു ഫ്രാഞ്ചൈസിയാണ് ഓവല്‍ ഇന്‍വിന്‍സിബിള്‍സ്. ഓഹരി വാങ്ങല്‍ പൂര്‍ത്തിയാക്കുന്നതിന് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

''ഓവല്‍ ഇന്‍വിന്‍സിബിള്‍സിനെ ഞങ്ങളുടെ മുംബൈ ഇന്ത്യന്‍സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നത് അഭിമാനകരമായ ഒരു പ്രത്യേക നിമിഷമാണ്,'' എന്ന് എംഐയുടെ ഉടമയും റിലയന്‍സ് ഫൗണ്ടേഷന്റെ

Full Story
  15-02-2025
യുകെയുടെ നാടുകടത്തലില്‍ ആശങ്കയോടെ ഇന്ത്യ

ലണ്ടന്‍: അമേരിക്കയുടെ ചുവടുപിടിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യു.കെ.യും ഒരുങ്ങുമ്പോള്‍ ആശങ്കയിലാവുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവുമധികം ആളുകള്‍ കുടിയേറിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 800 ആളുകളെയാണ് യു.കെ. നാടുകടത്തിയത്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ വിദ്യാര്‍ഥി വിസകളില്‍ യു.കെയില്‍ എത്തിയിട്ടുള്ള ആളുകളുടെ എണ്ണം നിരവധിയാണ്. ഇത്തരക്കാര്‍ക്ക് തൊഴില്‍ ചെയ്യുന്നതിന് ഉള്‍പ്പെടെ നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ടുതന്നെ യുണൈറ്റഡ് കിങ്ഡം ലേബര്‍ ഗവണ്‍മെന്റാണ് അനധികൃതമായി ബ്രിട്ടനില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി

Full Story
  15-02-2025
യുകെ മാഗസിന് വേണ്ടി പോസ് ചെയ്ത് കനി കുസൃതിയും ദിവ്യപ്രഭയും

ലണ്ടന്‍: ബോള്‍ഡ് ഫോട്ടോഷൂട്ടുമായി നടിമാരായ ദിവ്യപ്രഭയും കനി കുസൃതിയും. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഡി ഫാഷന്‍ മാഗസിനു വേണ്ടിയാണ് താരങ്ങള്‍ പോസ് ചെയ്തിരിക്കുന്നത്. വൈറ്റ് സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ ബോള്‍ഡ് ലുക്കിലാണ് ഇരുവരെയും കാണുന്നത്. മുംബൈയില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇന്ദ്ര ജോഷിയാണ് ഫോട്ടോഗ്രഫര്‍.

പായല്‍ കപാഡിയ സംവിധാനം ചെയ്ത All We Imagine As Light (പ്രഭയായ് നിനച്ചതെല്ലാം) എന്ന ചിത്രത്തിലൂടെയാണ് കനിയും ദിവ്യപ്രഭയും പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. 2024 സെപ്റ്റംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. 2024 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പിക്‌സ്

Full Story
  14-02-2025
ലണ്ടന്‍ എലിസബത്ത് ലൈനിലെ അഞ്ഞൂറോളം ലോക്കോപൈലറ്റുമാര്‍ പണിമുടക്കിലേക്ക്

ലണ്ടന്‍: ലണ്ടന്‍ എലിസബത്ത് ലൈനിലെ ലോക്കോപൈലറ്റുമാര്‍ പണിമുടക്ക് സമരത്തിലേക്ക്. തൊഴിലുടമകളായ എംടിആറിനോട് ശമ്പള വര്‍ധന ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. ശമ്പള വര്‍ധനവ് ആവശ്യം അംഗീകരിക്കാത്തതാണ് സമരത്തിലേക്ക് നയിച്ചതെന്ന് ലോക്കോപൈലറ്റുമാരുടെ ട്രേഡ് യൂണിയന്‍ ആസ്ലെഫ് അറിയിച്ചു. ഏകദേശം 500ഓളം ലോക്കോപൈലറ്റുമാരാണ് ഫെബ്രുവരി 27, മാര്‍ച്ച് ഒന്ന്, എട്ട്, 10 തീയ്യതികളില്‍ പണിനിര്‍ത്തിവെച്ച് കൊണ്ട് സമരം സംഘടിപ്പിക്കുന്നത്.

'എലിസബത്ത് ലൈനിന്റെ വിജയത്തില്‍ ഞങ്ങളുടെ അംഗങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിജയത്തില്‍ ഡ്രൈവര്‍മാരുടെ കഷ്ടപ്പാട് തിരിച്ചറിയേണ്ടതില്ലെന്ന് എംടിആര്‍ തീരുമാനിക്കുകയായിരുന്നു', ആസ്ലെഫിന്റെ

Full Story
[289][290][291][292][293]
 
-->




 
Close Window