Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
UK Special
  17-02-2025
കെയര്‍ഹോമില്‍ കുറഞ്ഞ ശമ്പളം നല്‍കി ചൂഷണം, യുകെയില്‍ മലയാളി മാനേജര്‍ അറസ്റ്റില്‍

ലണ്ടന്‍: കെയര്‍ഹോമില്‍ കുറഞ്ഞ ശമ്പളം നല്‍കി ജീവനക്കാരെ ചൂഷണം ചെയ്ത മലയാളിയായ മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തതായി സൂചന. കെയര്‍ഹോം മേഖലയിലെ തട്ടിപ്പുകള്‍ക്കെതിരെ പോരാടുന്ന അനീഷ് ഏബ്രഹാം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇത്തരം ഒരു വിവരം പങ്കുവെച്ചത്. കെയര്‍ഹോമിലെ ജീവനക്കാരനായ മലയാളി കെയറര്‍ക്ക് വെറും 350 പൗണ്ടായിരുന്നു ശമ്പളമായി നാലാഴ്ച്ച കൂടുമ്പോള്‍ കിട്ടിയിരുന്നതെന്നും ഇതേ തുടര്‍ന്ന് ജീവനക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെയര്‍ ഹോം മാനേജരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതെന്നുമാണ് അനീഷ് ഏബ്രഹാം പറയുന്നത്. എന്നാല്‍ അന്വേഷണ വിധേയമായാണ് അറസ്റ്റ് എന്നതിനാല്‍ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

യുകെയില്‍

Full Story
  17-02-2025
വാലന്റൈന്‍സ് ഡേയില്‍ നടന്ന യൂറോ മില്യന്‍സ് ലോട്ടറിയയില്‍ 65 മില്യണ്‍ പൗണ്ട് സമ്മാനമടിച്ചു, ആള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു

ലണ്ടന്‍: വാലന്റൈന്‍സ് ഡേയില്‍ നടന്ന യൂറോ മില്യന്‍സ് ലോട്ടറി നറുക്കെടുപ്പില്‍ യുകെയില്‍ വിറ്റ ടിക്കറ്റിന് 65 മില്യന്‍ പൗണ്ട് സമ്മാനം ലഭിച്ചതായി യുകെ നാഷനല്‍ ലോട്ടറി ഓപ്പറേറ്ററായ ആല്‍വിന്‍ അധികൃതര്‍ അറിയിച്ചു. ഏകദേശം 713 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ് സമ്മാനം. എന്നാല്‍ സമ്മാനം ആര്‍ക്കെന്ന വിവരം ലോട്ടറി വകുപ്പിന് ലഭ്യമായിട്ടില്ല. ലഭ്യമായാലും രഹസ്യമായി സൂക്ഷിക്കാന്‍ വിജയിക്ക് നിര്‍ദേശിക്കാം. ലക്കി സ്റ്റാര്‍സ് 3 ഉം10 ഉം ഉള്ള 04, 14, 31, 36, 38 തുടങ്ങിയ നമ്പറുകള്‍ക്കാണ് ജാക്ക്‌പോട്ട് തുക നേടാനായത്. രണ്ടര പൗണ്ടാണ് ഒരു ടിക്കറ്റിന്റെ വില. എല്ലാ ആഴ്ചകളിലും ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് യൂറോ മില്യന്‍സ് നറുക്കെടുപ്പ്. വെള്ളിയാഴ്ച ദിവസം ടിക്കറ്റ് എടുത്തവര്‍ പരിശോധിച്ച്

Full Story
  17-02-2025
ലണ്ടനിലെ പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടല്‍ കത്തിനശിച്ചു, തീപിടിച്ചത് സെലിബ്രിറ്റികളുടെ ഇഷ്ട ഇടം

ലണ്ടന്‍: സെന്‍ട്രല്‍ ലണ്ടനിലെ പ്രസിദ്ധമായ പഞ്ചനക്ഷത്ര ഹോട്ടലില്‍ തീപിടിത്തം. കോടികളുടെ നഷ്ടം. മെര്‍ലിബോണിലെ ചില്‍ട്ടണ്‍ ഫയര്‍ഹൗസ് ഹോട്ടലിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2:50 ന് തീപിടിച്ചത്. രാത്രി വൈകിയും അഗ്‌നിശമന സേന തീ പൂര്‍ണമായും അണയ്ക്കാനുള്ള ശ്രമത്തിലാണ്. ഒന്നാം നിലയില്‍ നിന്നും ആരംഭിച്ച തീ ആളിപ്പടര്‍ന്ന് ഹോട്ടലിന്റെ മുകള്‍ നിലയില്‍ വരെയെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നാം നിലയില്‍ പ്രസിദ്ധമായ റസ്റ്ററന്റോടു കൂടിയ ഈ പഞ്ചനക്ഷത്ര ഹോട്ടല്‍ ജെന്നിഫര്‍ ലോറന്‍സ്, ലേഡി ഗാഗ, ടോം ക്രൂയിസ്, ജോണി ഡെപ്പ്, ടെയ്‌ലര്‍ സ്വിഫ്റ്റ്, തുടങ്ങിയ സെലിബ്രിറ്റികളുടെ ഇഷ്ട സങ്കേതമാണ്.

തീ ആളിപ്പടര്‍ന്നതിനെതുടര്‍ന്ന് ആ സമയം

Full Story
  16-02-2025
അമേരിക്കക്കു പുറകെ യുകെയും ഇന്ത്യക്കാരായ അനധികൃതരെ ഉടന്‍ നാട്ടിലേക്ക് അയക്കും: 609 പേര്‍ക്ക് വിമാനം റെഡിയെന്ന റിപ്പോര്‍ട്ട്
ബ്രിട്ടീഷ് ഹോം സെക്രട്ടറി യവെറ്റ് കൂപ്പറിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനയില്‍ അനധികൃത തൊഴിലാളികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 609 പേരെയാണ് അറസ്റ്റ് ചെയ്തത്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ ഒരു ഇന്ത്യന്‍ റെസ്റ്റോറെന്റില്‍ നിന്ന് മാത്രം മതിയായ രേഖകളില്ലാതെ ജോലി ചെയ്തിരുന്ന നാലുപേരെ പിടികൂടിയതായാണ് വിവരം. ഇത്തരത്തില്‍ പല സ്ഥാപനങ്ങളിലും മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, വിവിധ രാജ്യങ്ങളില്‍ നിന്ന് യു.കെയില്‍ എത്തിയ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനായി നാല് ചാര്‍ട്ടേഡ് വിമാനങ്ങള്‍ റെഡിയായതായി റിപ്പോര്‍ട്ടുണ്ട്. 800 പേരെ ുകെയില്‍ അവര്‍ താമസിച്ച സ്ഥലത്തു നിന്നു നീക്കി. യു.കെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ
Full Story
  16-02-2025
യുകെയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിന് 16 വര്‍ഷം ജയില്‍ ശിക്ഷ: കോട്ടയം സ്വദേശി യുവതി പേരു പുറത്തു വിടരുതെന്ന് കോടതിയില്‍
യുകെയില്‍ ജീവിതം തേടിയെത്തിയ മലയാളി നഴ്സിന് 16 വര്‍ഷം ജയില്‍ ശിക്ഷ. രണ്ടു മക്കള്‍ക്ക് വിഷം കൊടുത്തു ആത്മഹത്യയ്ക്ക് ശ്രമിച്ചതാണു കേസ്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ 39 കാരിയാണു പ്രതി.
പ്രതി യുവതിയാണ്. കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. പക്ഷേ, പേരു വിവരങ്ങള്‍ പുറത്തു വിടാന്‍ കോടി അനുമതിയില്ല. പേര് വെളിപ്പെടുത്തുന്നതില്‍ നിന്നു മാധ്യമങ്ങളെ വിലക്കണം എന്നു യുവതി കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 7-ാം തീയതി നടന്ന സംഭവം യുകെ മലയാളി സമൂഹത്തിനിടയില്‍ കടുത്ത ഞെട്ടലുളവാക്കിയിരുന്നു. രണ്ട് കൊലപാതകശ്രമങ്ങളും ജീവന്‍ അപകടപ്പെടുത്താനോ ഗുരുതരമായ ശാരീരിക ഉപദ്രവമുണ്ടാക്കാനോ ഉദ്ദേശിച്ച് വിഷം നല്‍കിയതും ഉള്‍പ്പെടെ ഗുരുതരമായ കുറ്റങ്ങള്‍ ആയിരുന്നു യുവതിയുടെ മേല്‍ ചുമത്തപ്പെട്ടത്.
Full Story
  16-02-2025
റോയല്‍ നേവിയില്‍ വിശേഷ ദിവസങ്ങളില്‍ ഇനി സാരി ധരിക്കാം

ലണ്ടന്‍: യുകെയിലെ റോയല്‍ നേവിയില്‍ (നാവികസേന) ഡ്രസ് കോഡില്‍ മാറ്റം വരുത്തിയതായി റിപ്പോര്‍ട്ട്. മെസ് ഡ്രസ് കോഡ് നയത്തിലാണ് നാവികസേന കാര്യമായ മാറ്റം വരുത്തിയത്. ഇതനുസരിച്ച് ഔപചാരിക ചടങ്ങുകളിലും വിശേഷപ്പെട്ട ദിവസങ്ങളിലും ജീവനക്കാര്‍ക്ക് സാരി ധരിക്കാനുള്ള അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുകെയിലെ സാംസ്‌കാരിക മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡ്രസ് കോഡില്‍ സാരി കൂടി ഉള്‍പ്പെടുത്തിയത്. നാവിക സേനയിലെ സാംസ്‌കാരിക തുല്യത (Cultural Equivalent) സംരംഭത്തിന്റെ ഭാഗമായാണ് ഡ്രസ് കോഡില്‍ മാറ്റം വരുത്തിയതെന്ന് നാവിക സേനയുടെ റേസ് ഡൈവേഴ്സിറ്റി നെറ്റ്വര്‍ക്കിന്റെ ചെയര്‍മാനായ ലാന്‍സ് കോര്‍പ്പറല്‍ ജാക് കനാനി പറഞ്ഞു. ' റോയല്‍ നേവി റേസ്

Full Story
  16-02-2025
യുകെയില്‍ മൂന്നു കുട്ടികളുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റിന് 1.5 മില്യണ്‍ പൗണ്ട് പിഴ

നോട്ടിങ്ഹാം: പരിചരണത്തിലെ ഗുരുതരമായ വീഴ്ചകള്‍ മൂലം യുകെയില്‍ മൂന്ന് കുട്ടികളുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന് 1.5 മില്യന്‍ പൗണ്ട് പിഴ വിധിച്ച് കോടതി. കുട്ടികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ തങ്ങളുടെ മറ്റേണിറ്റി യൂണിറ്റില്‍ സുരക്ഷിതമായ പരിചരണവും ചികിത്സയും നല്‍കുന്നതില്‍ വീഴ്ച വന്നതായി എന്‍എച്ച്എസ് ട്രസ്റ്റ് കുറ്റസമ്മതം നടത്തിയതോടെയാണ് നോട്ടിങ്ഹാം ഡിസ്ട്രിക്ട് ജഡ്ജ് ഗ്രേസ് ലിയോങ് പിഴ ചുമത്തിയത്.

2021 ല്‍ കുട്ടികള്‍ ജനിച്ച് 14 ആഴ്ചയ്ക്കുള്ളില്‍ ക്വിന്‍ പാര്‍ക്കര്‍, അഡേല്‍ ഒ'സള്ളിവന്‍, കഹ്ലാനി റോസണ്‍ എന്നിങ്ങനെ മൂന്ന് കുട്ടികളാണ് മരിച്ചത്.

Full Story
  16-02-2025
യുകെ ട്രെയ്‌നില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ അധിക്ഷേപിച്ച് മദ്യപന്‍

ലണ്ടന്‍: യുകെയിലെ ട്രെയിനില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ അധിക്ഷേപിച്ച് മദ്യപിച്ചെത്തിയ യുവാവ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെ വലിയ രോഷമാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്. 'ഇന്ത്യക്കാര്‍ ഇം?ഗ്ലണ്ടിനുള്ളതാണ്, ഇന്ത്യയെ ഞങ്ങള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കിയതാണ്' എന്നൊക്കെയാണ് ഇയാള്‍ സ്ത്രീയോട് പറയുന്നത്. ഇന്ത്യയില്‍ നിന്നും ഇം?ഗ്ലണ്ടിലേക്ക് കുടിയേറിയ ഒരാളുടെ മകള്‍ക്ക് നേരെയാണ് ഇയാള്‍ വംശീയാധിക്ഷേപം നടത്തിയത്. നിറയെ ആളുകളുള്ള ട്രെയിനില്‍ വച്ചാണ് ഇയാള്‍ സ്ത്രീക്ക് നേരെ ബഹളം വയ്ക്കുന്നത്. ട്രെയിനില്‍ മറ്റ് യാത്രക്കാരെയും കാണാം. ഗബ്രിയേല്‍ ഫോര്‍സിത്ത് എന്ന യൂസറാണ് ആദ്യം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. എന്നാല്‍, ആ വീഡിയോ പിന്നീട് നീക്കം

Full Story
[288][289][290][291][292]
 
-->




 
Close Window