|
|
|
|
|
| യുകെയില്‍ താണ്ഡവമാടാന്‍ ഹെര്‍മിനിയ എത്തുന്നു |
ലണ്ടന്‍: യുകെയില്‍ 80 മൈല്‍ വേഗത്തിലുള്ള ഹെര്‍മിനിയ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. കാറ്റിന്റെ വേഗത പരിഗണിച്ച് യാത്രകള്‍ ഒഴിവാക്കാന്‍ വിവിധ ഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൗത്ത് വെസ്റ്റ് മേഖലയിലൂടെ പ്രവേശിച്ച കൊടുങ്കാറ്റ് ഇപ്പോള്‍ ഇംഗ്ലണ്ടിലെ നോര്‍ത്ത് മേഖലയിലേക്കും, വെയില്‍സിലേക്കും പ്രവേശിച്ചിട്ടുണ്ട്. സൗത്ത് കോണ്‍വാള്‍ പ്രെഡാനാകില്‍ 82 മൈല്‍ വേഗത്തിലുള്ള കാറ്റാണ് രേഖപ്പെടുത്തിയത്. സ്‌കോട്ട്ലണ്ടിലെ ഉയര്‍ന്ന മേഖലകളില്‍ മഞ്ഞ് വീഴുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.
വെസ്റ്റ് ഇംഗ്ലണ്ടിലും, സ്‌കോട്ട്ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ ദുരിതം തുടരുമെന്നാണ് |
|
Full Story
|
|
|
|
|
|
|
| യുഎസ് വാണ്ടഡ് ലിസ്റ്റിലുള്ള മയക്കുമരുന്ന് തലവനെ യുകെയില്‍ പിടികൂടി |
ലണ്ടന്‍: രണ്ട് തവണ വധശ്രമത്തെ അതിജീവിച്ച, യു.എസിന്റെ വാണ്ടഡ് ലിസ്റ്റിലുള്ള മയക്കുമരുന്ന് തലവന്‍ യു.കെയില്‍ പിടിയില്‍. കൊളംബിയക്കാരനായ ലൂയിസ് ഗ്രിജാല്‍ബയാണ് (43) അറസ്റ്റിലായത്. രഹസ്യമായി നടത്തിയ വിദേശ യാത്രക്കിടെ ലണ്ടനില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്.ലൂയിസ് ഗ്രിജാല്‍ബക്കെതിരെ കൊളംബിയയില്‍ കേസില്ലാത്തതിനാല്‍ ഇയാളെ സ്വന്തം രാജ്യത്ത് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, കോസ്റ്റാ റിക്കയില്‍ നിന്ന് യു.എസിലേക്ക് മയക്കുമരുന്ന് കടത്തിയതിന് യു.എസില്‍ നിരവധി കേസുണ്ട്. യു.എസ് ഏജന്‍സികള്‍ ഇയാളെ പിടികൂടാന്‍ ഏറെക്കാലമായി ശ്രമിക്കുകയായിരുന്നു.
രഹസ്യമായി വിദേശയാത്രകള്‍ നടത്തുകയാണ് ലൂയിസ് ഗ്രിജാല്‍ബയുടെ പതിവ്. |
|
Full Story
|
|
|
|
|
|
|
| വീട്ടുമുറ്റത്ത് നിന്ന നായ്ക്കളെ മോഷ്ടിച്ച ശേഷം കനാലില്‍ മുക്കിക്കൊന്നു |
ഹീത്ത് ടൗണ്‍: വീട്ടുമുറ്റത്തു നിന്ന് നായ്ക്കളെ മോഷ്ടിച്ച ശേഷം കനാലില്‍ മുക്കിക്കൊന്ന സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഉടമ. ജനുവരി 12 ന് രാത്രിയില്‍ വീട്ടുമുറ്റത്ത് ശുചിമുറി ആവശ്യത്തിനായി ഇറക്കിയ നാല, നോവ എന്നീ മൂന്ന് വയസ്സുള്ള മാസ്റ്റിഫ് ഇനത്തില്‍പ്പെട്ട നായ്ക്കളെയാണ് മോഷ്ടിച്ചത്. വോള്‍വര്‍ഹാംപ്ടണിലെ ഹീത്ത് ടൗണില്‍ താമസിക്കുന്ന സാറാ ഹാംബ്ലെറ്റ് എന്ന വനിതയാണ് നായ്ക്കളുടെ ഉടമ. ഉടമ പേരക്കുട്ടികളെ ശ്രദ്ധിക്കാന്‍ പോയ സമയത്താണ് നായ്ക്കളെ കാണാതായത്. തിരിച്ചെത്തി നോക്കിയപ്പോള്‍ നായ്ക്കളെ കാണാനില്ലായിരുന്നു. പുറകിലെ ഗേറ്റ് തുറന്ന നിലയിലാണ് കാണപ്പെട്ടത്.
ഡോര്‍ബെല്‍ ക്യാമറയില്‍ നിന്ന് കാര്യമായ വിവരവും |
|
Full Story
|
|
|
|
|
|
|
| സ്‌റ്റോക്ക് പോര്‍ട്ടില്‍ മലയാളി അന്തരിച്ചു |
ലണ്ടന്‍: മാഞ്ചസ്റ്ററിനു സമീപം സ്റ്റോക്‌പോര്‍ട്ടില്‍ കട്ടപ്പന സ്വദേശി ഷാജി ഏബ്രഹാം (60) അന്തരിച്ചു. കുറച്ചു നാളായി അസുഖബാധിതനായിരുന്നു. ഇടുക്കി കട്ടപ്പന ഇടത്തൊട്ടിയില്‍ കുടുംബാംഗമാണ്. ഭാര്യ: മിനി. മക്കള്‍: ഡാനി, റേച്ചല്‍, ജോയല്‍. സംസ്‌കാരം പിന്നീട്. |
|
Full Story
|
|
|
|
|
|
|
| ഹൈസ്ട്രീറ്റ് സ്‌റ്റോറുകള്‍ വിറ്റഴിക്കാന്‍ ഡബ്യൂ എച്ച് സ്മിത്ത് ആലോചന |
ലണ്ടന്‍: ആഗോള ട്രാവല്‍ റീട്ടെയ്?ലര്‍ ബ്രാന്‍ഡായ ഡബ്ല്യു എച്ച്. സ്മിത്ത് ബ്രിട്ടനിലെ 520 ഹൈസ്ട്രീറ്റ് സ്റ്റോറുകള്‍ വിറ്റൊഴിവാക്കാന്‍ ആലോചിക്കുന്നു. 32 രാജ്യങ്ങളിലായി 1,200 സ്റ്റോറുകള്‍ സ്വന്തമായുള്ള ബ്രിട്ടിഷ് റീട്ടെയ്ല്‍ കമ്പനിയാണ് ഡബ്ല്യു എച്ച് സ്മിത്ത്. രാജ്യാന്തര സ്റ്റോറുകളും ട്രാവല്‍ സ്റ്റേഷനുകളിലെ സ്റ്റോറുകളും നിലനിര്‍ത്തി ബ്രിട്ടനിലെ 520 ഹൈസ്ട്രീറ്റ് സ്റ്റോറുകള്‍ വില്‍പനയ്ക്കു വയ്ക്കാനാണ് കമ്പനിയുടെ പദ്ധതി. 230 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള റീട്ടെയ്ല്‍ കമ്പനിയാണ് ഡബ്ല്യു എച്ച് സ്മിത്ത്.
കമ്പനിയുടെ 85 ശതമാനം ലാഭവും വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകലും ആശുപത്രികളും മറ്റും കേന്ദ്രീകരിച്ച് |
|
Full Story
|
|
|
|
|
|
|
| അഫ്ഗാനില്‍ കുറ്റകൃത്യം നടത്തി ബ്രിട്ടീഷ് സൈനികര്‍ |
ലണ്ടന്‍: അഫ്ഗാനിസ്ഥാനിലെ യുദ്ധസമയത്ത് ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്‌സ് നിയമവിരുദ്ധമായ കൊലപാതകങ്ങളും അവ മറച്ചുവെക്കാനുള്ള ശ്രമങ്ങളും നടത്തിയതായി കണ്ടെത്തി. പ്രത്യേക അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച സാക്ഷ്യപത്രങ്ങളും നൂറുകണക്കിന് രേഖകളും പുറത്തായി. 2010 നും 2013 നും ഇടയില്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിച്ച ഉന്നത സൈനികരാണ് യുദ്ധക്കുറ്റം ചെയ്തത്.
ആയുധമേന്താന്‍ പ്രായമെത്തിയ എല്ലാ ആണുങ്ങളെയും വകവരുത്തിയെന്നാണ് കണ്ടെത്തല്‍. ഇവര്‍ തങ്ങള്‍ക്ക് ഭീഷണിയാകുമോ ഇല്ലയോ എന്നത് പരിഗണിക്കാതെയായിരുന്നു കൂട്ടക്കൊല. 'കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെടാവുന്ന സ്വര്‍ണ പാസ്' ബ്രിട്ടീഷ് പ്രത്യേക വ്യോമസേനയുടെ കൈവശം |
|
Full Story
|
|
|
|
|
|
|
| ഇന്ത്യക്കാര്‍ക്ക് തിരിച്ചടി, രാജ്യാന്തര വിദ്യാര്‍ഥികളുടെ എണ്ണം വെട്ടിക്കുറച്ച് കാനഡ |
ഒട്ടാവ: രാജ്യത്ത് പഠനത്തിനായി എത്തുന്ന രാജ്യാന്തര വിദ്യാര്‍ഥികളുടെ എണ്ണം വീണ്ടും നിയന്ത്രിക്കാനൊരുങ്ങി കാനഡ. പാര്‍പ്പിടം, ആരോഗ്യ സംരക്ഷണം, മറ്റു സേവനങ്ങള്‍ എന്നിവയിലെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനാണ് നീക്കം. ഈ വര്‍ഷം 4,37,000 സ്റ്റഡി പെര്‍മിറ്റുകള്‍ അനുവദിക്കാനാണ് തീരുമാനം. ഇത് 2024 ല്‍ നിന്ന് 10 ശതമാനം കുറവാണ്.
സമീപ വര്‍ഷങ്ങളിലെ ജനസംഖ്യ വളര്‍ച്ച ഭവന ക്ഷാമം രൂക്ഷമാക്കുന്നതായി കണ്ടത്തിയതിനെ തുടര്‍ന്ന് 2024ല്‍ കാനഡ രാജ്യാന്തര വിദ്യാര്‍ഥി പെര്‍മിറ്റുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയിരുന്നു. 2023ല്‍, വിദേശ വിദ്യാര്‍ഥികള്‍ക്ക് 6,50,000ലധികം പഠന പെര്‍മിറ്റുകളാണ് നല്‍കിയത്. 10 വര്‍ഷം മുന്‍പ് രാജ്യത്തുണ്ടായിരുന്ന രാജ്യാന്തര |
|
Full Story
|
|
|
|
|
|
|
| കാന്‍സര്‍ ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു |
ലണ്ടന്‍: കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരണമടഞ്ഞു. പെരുമ്പാവൂര്‍ സ്വദേശിയായ അരുണ്‍ ശങ്കരനാരായണന്‍ ആനന്ദ് ആണ് വിടവാങ്ങിയത്. 39 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് മരണം സംഭവിച്ചത്. യുകെയിലെത്തി ജീവിതം മെച്ചപ്പെടുത്താനൊരുങ്ങവേയാണ് വിധി വില്ലനായത്. . ഭാര്യ ഷീനയ്ക്കും ഏകമകന്‍ ആറുവയസ്സുള്ള ആരവിനും ഒപ്പമായിരുന്നു നോട്ടിംഗ്ഹാമില്‍ അരുണ്‍ താമസിച്ചിരുന്നത്.
2021ലാണ് അരുണ്‍ യുകെയിലെത്തിയത്. തുടര്‍ന്ന് നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചു. അതിനിടെയാണ് കാന്‍സര്‍ ബാധിച്ചത് തിരിച്ചറിയുന്നത്. രോഗം കണ്ടെത്തിയപ്പോള്‍ തന്നെ |
|
Full Story
|
|
|
|
| |