Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
UK Special
  24-01-2025
ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഋഷി സുനകിന് ഓക്‌സ്ഫഡ്, ്സ്റ്റാന്‍ഫഡ് സര്‍വകലാശാലകളില്‍ നിയമനം

ലണ്ടന്‍: ബ്രിട്ടനിലെ മുന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് ഓക്‌സ്ഫഡ് (ബ്രിട്ടന്‍), സ്റ്റാന്‍ഫഡ് (യുഎസ്) സര്‍വകലാശാലകളിലെ ഉന്നത അക്കാദമിക് തസ്തികകളില്‍ നിയമനം. ഇരു സര്‍വകലാശാലകളിലും ഋഷി പൂര്‍വ വിദ്യാര്‍ഥിയാണ്. ഓക്‌സ്ഫഡിലെ ബ്ലാവാട്‌നിക് സ്‌കൂളില്‍ ഡിസ്റ്റിങ്ഗ്യൂഷ്ഡ് ഫെലോ, സ്റ്റാന്‍ഫഡില്‍ ഡിസ്റ്റിങ്ഗ്യൂഷ്ഡ് വിസിറ്റിങ് ഫെലോ സ്ഥാനങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്.

Full Story
  24-01-2025
പ്ലൈമൗത്ത് യൂണിവേഴ്‌സിറ്റിയിലെ ലക്ച്ചറര്‍ കൊല്ലപ്പെട്ടു

പ്ലൈമൗത്ത്: പ്ലൈമൗത്ത് യൂണിവേഴ്‌സിറ്റിയിലെ അഡള്‍ട്ട് നഴ്‌സിങ് ലക്ചററായ ക്ലെയര്‍ ബട്ട്‌ലര്‍ (48) കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി 9 മണിക്ക് വെസ്റ്റ് ഹോ റോഡില്‍ വച്ച കുത്തേറ്റ ക്ലെയറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതി പോള്‍ ബട്ട്‌ലര്‍ (53) പൊലീസ് പിടിയിലായി. ക്ലെയര്‍ ബട്ട്‌ലര്‍ക്ക് ഒരു മകനും മകളുമുണ്ട്. ഇത് ഒറ്റപ്പെട്ട ആക്രമണമാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Full Story
  24-01-2025
കൊല്ലപ്പെട്ടത് ദത്തുപുത്രന്‍, ലിയോയ്ക്ക് ആദരാഞ്ജലികളുമായി കുടുംബം

ബര്‍മിങ്ങാം: ബര്‍മിങ്ങാമില്‍ കൊല്ലപ്പെട്ട 12 വയസ്സുകാരന്‍ ദത്തുപുത്രനാണെന്ന് വെളിപ്പെടുത്തല്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.40 ഓടെ ഹാള്‍ ഗ്രീന്‍ പ്രദേശത്തെ റിവര്‍ കോളിന്റെ തീരത്ത് വയറ്റില്‍ കുത്തേറ്റ നിലയിലാണ് ലിയോ റോസിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും വൈകുന്നേരം 7.30 ഓടെ മരണം സംഭവിച്ചു. കൊലപാതകത്തിന് പിന്നാലെ 14 വയസ്സുകാരനായ ഒരു ബാലനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ 70 നും 80 നും ഇടയില്‍ പ്രായമുള്ള മൂന്ന് വൃദ്ധര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളിലും ഈ കുട്ടിക്ക് പങ്കുണ്ടെന്നു സംശയിക്കുന്നു. ലിയോയ്ക്കു നേരെയുണ്ടായ ആക്രമണത്തിനു തൊട്ടുമുന്‍പാണ് അവസാനത്തെ ആക്രമണം നടന്നത്.

7

Full Story
  24-01-2025
അയര്‍ലന്‍ഡില്‍ മീഹോള്‍ മാര്‍ട്ടിന്‍ പ്രധാനമന്ത്രി

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഫിനാഫാള്‍ പാര്‍ട്ടി നേതാവ് മീഹോള്‍ മാര്‍ട്ടിന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഫിനഗേല്‍ പാര്‍ട്ടി നേതാവ് സൈമണ്‍ ഹാരിസ് ഉപ പ്രധാനമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു. 2024 നവംബര്‍ 29 ന് നടന്ന പൊതു തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും സഖ്യത്തില്‍ ഏര്‍പ്പെട്ട ഫിനാഫാള്‍, ഫിനഗേല്‍ പാര്‍ട്ടികള്‍ 9 സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ കൂടി നേടിയാണ് അധികാര തുടര്‍ച്ച നേടുന്നത്. ഇതേ സഖ്യത്തില്‍ മീഹോള്‍ മാര്‍ട്ടിന്‍, സൈമണ്‍ ഹാരിസ് എന്നിവര്‍ മുന്‍പ് പ്രധാനമന്ത്രിമാരായിരുന്നു. ഇരുവരും നയിച്ചിരുന്ന ഫിനാഫാള്‍, ഫിനഗേല്‍ പാര്‍ട്ടികള്‍ക്ക് നവംബറില്‍ നടന്ന പൊതുതിരെഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവോടെ മൊത്തം 86 സീറ്റുകള്‍

Full Story
  24-01-2025
എയോവിന്‍ കാലാവസ്ഥ ബോംബായി മാറുമെന്ന് റിപ്പോര്‍ട്ട്

ബെല്‍ഫാസ്റ്റ്: അത്യപൂര്‍വമായ കൊടുങ്കാറ്റിനെ നേരിടാന്‍ ഒരുങ്ങുകയാണ് യുകെയും അയര്‍ലന്‍ഡും. എയോവിന്‍ എന്നു പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുമെന്നാണ് പ്രവചനം. പ്രാദേശിക സമയം രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് ശ്രമം. സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ പലയിടങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകളും പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കടകള്‍ തുറക്കില്ലെന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. 45 ലക്ഷം

Full Story
  23-01-2025
യുകെയിലെ സ്വിന്‍ഡണില്‍ താമസിക്കുന്ന അരുണ്‍ അന്തരിച്ചു
തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി യുവാവ് യുകെയില്‍ അന്തരിച്ചു. സ്വിന്‍ഡണില്‍ താമസിക്കുന്ന അരുണ്‍ വിന്‍സെന്റാണു (37) മരിച്ചത്. ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ - ലിയ അരുണ്‍. അവധിക്കു നാട്ടില്‍ പോയി തിരിച്ചെത്തി ഏറെ വൈകുംമുന്‍പുണ്ടായ മരണത്തില്‍ നടുങ്ങിയിരിക്കുകയാണ് കുടുംബം.
Full Story
  23-01-2025
സ്‌കൂള്‍ വിട്ടു വരുകയായിരുന്ന 12 വയസ്സുകാരന്‍ പൊതുവഴിയില്‍ കത്തിക്കുത്തേറ്റു മരിച്ചു: മൃതദേഹം കണ്ടെത്തിയത് നദിക്കരയില്‍
ബര്‍മിംഗ്ഹാമില്‍ കഴിഞ്ഞ ദിവസം ഒരു 12 വയസുകാരനെയാണ് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയില്‍ കുത്തിക്കൊന്നത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ഹാള്‍ ഗ്രീന്‍ പ്രദേശത്ത് കോള്‍ നദിക്കരയില്‍ വയറിന് കുത്തേറ്റ നിലയില്‍ ലിയോ റോസിനെ ഒരു വഴിപോക്കന്‍ കണ്ടെത്തുന്നത്. ഈ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല.

ഈ കൊലപാതകത്തില്‍ 14 വയസ്സുള്ള കൗമാരക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു 80 വയസ്സുള്ള സ്ത്രീയെ അക്രമിച്ചതിനും ഈ കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്റ്റ് ചര്‍ച്ച് സെക്കന്‍ഡറി അക്കാഡമി വിദ്യാര്‍ത്ഥിയായിരുന്ന ലിയോ റോസിന് ആദരാഞ്ജലികള്‍ ഒഴുകിയെത്തുകയാണ്. കുത്തേറ്റ സ്‌ക്രൈബേഴ്സ് ലെയിനില്‍ സുഹൃത്തുക്കള്‍ പൂക്കള്‍ അര്‍പ്പിച്ചു.

എന്നാല്‍ ലിയോയുടെ സ്‌കൂളിന് പുറത്ത്
Full Story
  23-01-2025
ലണ്ടന്‍ ക്രിക്കറ്റ് ടീമിനായി ക്രീസിലേക്ക് ഇറങ്ങി സുന്ദര്‍ പിച്ചൈയും

 ലണ്ടന്‍: യുകെ തലസ്ഥാനം ലണ്ടന്‍ ആസ്ഥാനമായുള്ള ക്രിക്കറ്റ് ടീമിനായി ലേലത്തില്‍ പങ്കെടുക്കുന്ന സിലിക്കണ്‍ വാലി എക്‌സിക്യൂട്ടീവുകളുടെ ഗ്രൂപ്പില്‍ ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈയും ചേര്‍ന്നതായി റിപ്പോര്‍ട്ട്. പാലോ ആള്‍ട്ടോ നെറ്റ്വര്‍ക്ക്‌സ് സിഇഒ നികേഷ് അറോറയും ടൈംസ് ഇന്റര്‍നെറ്റിന്റെ വൈസ് ചെയര്‍മാന്‍ സത്യന്‍ ഗജ്വാനിയും നയിക്കുന്ന കണ്‍സോര്‍ഷ്യം ഓവല്‍ ഇന്‍വിന്‍സിബിള്‍സിനോ ലണ്ടന്‍ സ്പിരിറ്റിനോ വേണ്ടി 97 മില്യന്‍ ഡോളറിലധികം ബിഡ് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. യുവ പ്രേക്ഷകരെയും കുടുംബങ്ങളെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു ഹ്രസ്വ ഫോര്‍മാറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റായ ദി ഹണ്ട്രഡിന്റെ ഭാഗമാണ് ഈ ടീമുകള്‍.

Full Story
[306][307][308][309][310]
 
-->




 
Close Window