|
|
|
|
|
| റെച്ചലിന്റെ പ്രഖ്യാപനങ്ങള്‍ വെള്ളത്തില്‍ വരച്ച വരപോലെ |
ലണ്ടന്‍: ബജറ്റ് നികുതി വേട്ട സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുമെന്ന് അവകാശവാദം തിരിച്ചടിയാകുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം അതിവേഗ നിരക്കില്‍ തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുകയാണ് കമ്പനികള്‍. 2009-ലെ സാമ്പത്തിക പ്രതിസന്ധി കാലത്താണ് ഇങ്ങനെ വെട്ടിനിരത്തിയത്. മഹാമാരി കാലത്തും ഈ സ്ഥിതി രൂപപ്പെട്ടിരുന്നു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം പുതിയ ജോലിക്കാരെ എടുക്കുന്നതും കമ്പനികള്‍ മരവിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ അവസാന മൂന്ന് മാസങ്ങളില്‍ യുകെ ബിസിനസുകള്‍ ഗുരുതര സാമ്പത്തിക ഞെരുക്കം നേരിടുന്നതില്‍ 50.2 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇത് റെക്കോര്‍ഡാണ്. ഉയര്‍ന്ന ചെലവിനെ നേരിടാന്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കേണ്ടി |
|
Full Story
|
|
|
|
|
|
|
| എയോവിന്‍ കൊടുങ്കാറ്റ്: യുകെയിലും അയര്‍ലന്‍ഡിലും മുന്നറിയിപ്പ് തുടരും |
ബെല്‍ഫാസ്റ്റ്: എയോവിന്‍ കൊടുങ്കാറ്റിനു പിന്നാലെ യുകെയിലെ ചില ഭാഗങ്ങളില്‍ പ്രഖ്യാപിച്ച മഞ്ഞ്, ഐസ്, കാറ്റ് മുന്നറിയിപ്പുകള്‍ ഞായറാഴ്ച രാവിലെ വരെ നീട്ടി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സ്‌കോട്ലന്‍ഡിലെ ഭൂരിഭാഗം പ്രദേശത്തുമാണ് മഞ്ഞ്, ഐസ് മുന്നറിയിപ്പു തുടരുന്നത്. ഒര്‍ക്നി, ഷെറ്റ്ലാന്‍ഡ് പ്രദേശങ്ങളില്‍ മുന്നറിയിപ്പ് മൂന്നുമണി വരെ തുടരും. 184 കിലോമീറ്ററിലേറെ വേഗത്തില്‍ വീശിയ എയോവിന്‍ കൊടുങ്കാറ്റിനു പിന്നാലെ അയര്‍ലന്‍ഡിലും യുകെയില്‍ സ്‌കോട്ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മിക്കയിടത്തും വൈദ്യുതിയും മൊബൈല്‍ നെറ്റുവര്‍ക്കും പ്രവര്‍ത്തന രഹിതമായത് ജനജീവിതം ദുസ്സഹമാക്കി. 280 000 കുടുംബങ്ങളെയും നിരവധി ബിസിനസ് |
|
Full Story
|
|
|
|
|
|
|
| യുകെ ആര്‍സിഎന്‍ പ്രസിഡന്റായി മലയാളി ബിജോയ് സെബാസ്റ്റിയന്‍ ചുമതലയേറ്റു |
ലണ്ടന്‍: അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ നഴ്‌സിങ് ട്രേഡ് യൂണിയനായ റോയല്‍ നഴ്‌സിങ് കോളജിന്റെ (ആര്‍സിഎന്‍) പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റ്യന്‍ ചുമതലയേറ്റു. ആര്‍സിഎന്‍ പ്രസിഡന്റ് എന്ന നിലയില്‍ 'ചെയിന്‍ ഓഫ് ദി ഓഫീസ്' കഴുത്തില്‍ അണിഞ്ഞാണ് ചുമതലയേറ്റത്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള ആര്‍സിഎന്‍ യൂണിയന്റെ ആദ്യത്തെ പുരുഷ പ്രസിഡന്റ് ആണ് ബിജോയ് സെബാസ്റ്റ്യന്‍. 1916 മാര്‍ച്ച് 27 നാണ് റോയല്‍ നഴ്‌സിങ് കോളജ് രൂപീകൃതമായത് എങ്കിലും ആദ്യ പ്രസിഡന്റായ സിഡ്‌നി ബ്രൗണി ചുമതല ഏല്‍ക്കുന്നത് 1922 ലാണ്. സിഡ്‌നി ബ്രൗണി മുതല്‍ ഇപ്പോള്‍ ചുമതല ഒഴിഞ്ഞ ഷീല സൊബ്രാനി വരെയുള്ള പ്രസിഡന്റുമാര്‍ എല്ലാവരും തന്നെ വനിതകളായിരുന്നു.
Full Story
|
|
|
|
|
|
|
| എമര്‍ജന്‍സിക്കെതിരേ യുകെയില്‍ പ്രതിഷേധം, പ്രതികരിച്ച് ഇന്ത്യ |
ന്യൂഡല്‍ഹി: നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'എമര്‍ജന്‍സി'യുടെ പ്രദര്‍ശനം യുകെയില്‍ വ്യാപകമായി തടഞ്ഞതും പ്രതിഷേധങ്ങള്‍ നടന്നതിലും പ്രതികരിച്ച് ഇന്ത്യ. ഖാലിസ്ഥാനി ഘടകങ്ങള്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടസപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളില്‍ ഇന്ത്യ ആശങ്ക അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യം ഒരിക്കലും തിരഞ്ഞെടുത്ത വിഷയങ്ങളില്‍ മാത്രം ബാധകമാക്കരുത് എന്നായിരുന്നു ഇന്ത്യയുടെ നിലപാട്. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്ക് എതിരെ കൃത്യമായ നടപടി എടുക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രതിവാര വാര്‍ത്താ സമ്മേളനത്തിലാണ് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ റിപ്പോര്‍ട്ടുകളില്‍ ആശങ്ക |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: 11 ലക്ഷം തട്ടിയ ആള്‍ പിടിയില്‍ |
ഇരിട്ടി (കണ്ണൂര്‍): യുകെയിലേക്ക് വിസ വാഗ്ദാനംനല്‍കി എടത്തൊട്ടി സ്വദേശിയില്‍നിന്ന് 11.32 ലക്ഷം തട്ടിയ കേസില്‍ കൊല്ലത്തെ ബിസിനസ്സുകാരനെ മുഴക്കുന്ന് പൊലീസ് നെടുമ്പാശേരി വിമാനത്തവളത്തില്‍ അറസ്റ്റുചെയ്തു. കൊല്ലം ലക്ഷ്മിനഗര്‍ സ്വദേശി ഷാന്‍ മന്‍സിലില്‍ ഷാന്‍ സുലൈമാനാണ് (41) പിടിയിലായത്. വിദേശത്തുനിന്ന് തിരിച്ചുവരുന്നതിനിടെ നെടുമ്പാശേരി വിമാനത്തവളത്തിലിറങ്ങിയപ്പോള്‍ പ്രതിയെ മുഴക്കുന്ന് എസ്‌ഐ എന്‍ വിപിനും സംഘവുമാണ് പിടികൂടിയത്.യുകെയില്‍ ജോലി വാഗ്ദാനംചെയ്ത് വിവിധ ഘട്ടങ്ങളിലായി ബാങ്ക് അക്കൗണ്ടുവഴി 11. 32 ലക്ഷം രൂപ വാങ്ങിയ കേസിലാണ് അറസ്റ്റ്. 2022ലാണ് കേസിനാസ്പദമായ സംഭവം.
പലതവണ അവധിപറയുകയും വിസ നല്‍കാതെ വഞ്ചിക്കുകയുമായിരുന്നു. |
|
Full Story
|
|
|
|
|
|
|
| ആഞ്ഞടിച്ച് എയോവിന്‍: കനത്ത നാശനഷ്ടം, ഒരാള്‍ മരിച്ചു, വിമാനങ്ങള്‍ റദ്ദാക്കി |
ബെല്‍ഫാസ്റ്റ്: യുകെയിലും അയര്‍ലന്‍ഡിലും ഭീതി വിതച്ച് ആഞ്ഞടിച്ച എയോവിന്‍ കൊടുങ്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയര്‍ലന്‍ഡില്‍ കാറിനു മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചത് ഒഴിച്ചാല്‍ മറ്റ് ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേ സമയം ആയിരക്കണക്കിനു വീടുകളില്‍ വൈദ്യുതി മുടങ്ങുകയും കാര്യമായ ഗതാഗത തടസങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ മൊബൈല്‍ നെറ്റുവര്‍ക്കുകളെയും എയോവിന്‍ ബാധിച്ചിട്ടുണ്ട്. ഗ്ലാസ്ഗോയിലെ സെലസ്റ്റിക് പാര്‍ക് സ്റ്റേഡിയത്തിനു കാറ്റില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പോര്‍ട്ടാഡൗണില്‍ മലയാളി കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിന്റെ ചിമ്മിനി തകര്‍ന്നു വീണെങ്കിലും |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ഡാന്‍സ് ക്ലാസില്‍ മൂന്നു പെണ്‍കുട്ടികളുടെ കൊലപാതകം: പ്രതിക്ക് 52 വര്‍ഷം ജയില്‍ശിക്ഷ |
ലിവര്‍പൂള്‍: യുകെയിലെ സൗത്ത്‌പോര്‍ട്ടില്‍ ടെയ്ലര്‍ സ്വിഫ്റ്റ് യോഗ, ഡാന്‍സ് വര്‍ക്ക്ഷോപ്പിനിടയില്‍ മൂന്ന് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ 18 വയസ്സുകാരനായ ആക്‌സല്‍ റുഡാകുബാനയ്ക്ക് 52 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി. കഴിഞ്ഞ വര്‍ഷം ജൂലൈ 29 ന് അന്ന് 17 വയസ്സുകാരനുണ്ടായിരുന്ന പ്രതി ബീബി കിങ് (6), എല്‍സി ഡോട്ട് സ്റ്റാന്‍കോംബ് (7), ആലിസ് ദാസില്‍വ അഗ്യുയാര്‍ (9) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയത്. ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ നേരിടവേ പ്രതി മൂന്ന് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 16 കുറ്റങ്ങള്‍ക്കും കുറ്റക്കാരനാണെന്ന് സമ്മതിച്ചു. പൊതുസ്ഥലത്ത് കത്തി കൈവശം വച്ചത്, ഭീകരപ്രവര്‍ത്തനത്തിന് സഹായകമായേക്കാവുന്ന വിവരങ്ങള്‍ കൈവശം വച്ചത്, റൈസിന്‍ എന്ന |
|
Full Story
|
|
|
|
|
|
|
| യുകെയിലേക്ക് 80 മൈല്‍ വേഗത്തില്‍ ചുഴലിക്കാറ്റ്: കനത്ത ജാഗ്രതയ്ക്കു മുന്നറിയിപ്പ്: ശക്തി പ്രവചിക്കാനാവില്ലെന്ന് അറിയിപ്പ് |
|
ബ്രിട്ടീഷ് ദ്വീപുകളിലേക്ക് വമ്പന്‍ കാറ്റുമായി ഇയോവിന്‍ രംഗപ്രവേശനം ചെയ്തു. ജീവന്‍ അപകടത്തിലാക്കുന്ന ഗുരുതരമായ ഭീഷണിയാണ് കൊടുങ്കാറ്റ് ഉയര്‍ത്തുന്നത്. ഇതോടെ റെഡ് അലേര്‍ട്ട് പുറപ്പെടുവിക്കാന്‍ മെറ്റ് ഓഫീസ് തയ്യാറായി.
പുലര്‍ച്ചെ 2 മണിയോടെ അയര്‍ലണ്ടിന്റെ വെസ്റ്റ് ഭാഗത്തുള്ള കൗണ്ടി ഗാല്‍വേയില്‍ കൊടുങ്കാറ്റിന്റെ ആദ്യ ആഘാതം ഏറ്റുവാങ്ങുന്നതായി വിന്‍ഡ് ട്രാക്കറുകള്‍ വ്യക്തമാക്കുന്നു. 80 മൈല്‍ വേഗത്തിലാണ് ഇവിടെ കാറ്റ് വീശുന്നത്. സില്ലി ദ്വീപിലെ സെന്റ് മേരീസില്‍ 75 മൈല്‍ വേഗത്തിലാണ് കാറ്റ്.
അതേസമയം മുന്നറിയിപ്പ് നല്‍കിയിട്ടുള്ള മറ്റ് മേഖലകളില്‍ കാറ്റിന്റെ വേഗത 80 മുതല്‍ 90 മൈല്‍ വരെ നീളുമെന്നാണ് മുന്നറിയിപ്പ്. കൊടുങ്കാറ്റിന്റെ സഞ്ചാരപാതയിലുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. |
|
Full Story
|
|
|
|
| |