Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
അയര്‍ലന്‍ഡില്‍ മീഹോള്‍ മാര്‍ട്ടിന്‍ പ്രധാനമന്ത്രി
reporter

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഫിനാഫാള്‍ പാര്‍ട്ടി നേതാവ് മീഹോള്‍ മാര്‍ട്ടിന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഫിനഗേല്‍ പാര്‍ട്ടി നേതാവ് സൈമണ്‍ ഹാരിസ് ഉപ പ്രധാനമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു. 2024 നവംബര്‍ 29 ന് നടന്ന പൊതു തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും സഖ്യത്തില്‍ ഏര്‍പ്പെട്ട ഫിനാഫാള്‍, ഫിനഗേല്‍ പാര്‍ട്ടികള്‍ 9 സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ കൂടി നേടിയാണ് അധികാര തുടര്‍ച്ച നേടുന്നത്. ഇതേ സഖ്യത്തില്‍ മീഹോള്‍ മാര്‍ട്ടിന്‍, സൈമണ്‍ ഹാരിസ് എന്നിവര്‍ മുന്‍പ് പ്രധാനമന്ത്രിമാരായിരുന്നു. ഇരുവരും നയിച്ചിരുന്ന ഫിനാഫാള്‍, ഫിനഗേല്‍ പാര്‍ട്ടികള്‍ക്ക് നവംബറില്‍ നടന്ന പൊതുതിരെഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവോടെ മൊത്തം 86 സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഏറെ നാളത്തെ വിവിധ ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ലമെന്റിലെ സ്വതന്ത്ര അംഗങ്ങള്‍ പിന്തുണ നല്‍കിയതോടെ ഇരു പാര്‍ട്ടികളും തിരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കുകയായിരുന്നു.

ഇപ്പോള്‍ 9 സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ 95 സീറ്റുകള്‍ പുതിയതായി അധികാരത്തില്‍ എത്തിയ സഖ്യ സര്‍ക്കാരിന് ലഭിച്ചു. സര്‍ക്കാര്‍ രൂപീകരണ കരാര്‍ പ്രകാരം പ്രധാനമന്ത്രി പദം പങ്കുവയ്ക്കപ്പെടുന്നുണ്ട്. മീഹോള്‍ മാര്‍ട്ടിന് ശേഷം രണ്ടര വര്‍ഷം കഴിഞ്ഞ് സൈമണ്‍ ഹാരിസ് പ്രധാനമന്ത്രി പദവിയില്‍ തിരിച്ചെത്തും. ജനുവരി 22 ന് ചേര്‍ന്ന ആദ്യ പാര്‍ലമെന്റില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര അംഗങ്ങളുടെ സഭയിലെ ഇരിപ്പിടത്തെ ചൊല്ലി പ്രതിപക്ഷ നിരയില്‍ തര്‍ക്കം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ആദ്യ ദിവസം പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുവാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഉള്‍പ്പടെ 18 അംഗ മന്ത്രിസഭയെ തിരഞ്ഞെടുത്തത്. രാജ്യത്തെ 43 മണ്ഡലങ്ങളില്‍ നിന്ന് 174 പാര്‍ലമെന്റ് അംഗങ്ങളില്‍ ഫിനാഫാള്‍ 48, ഫിനഗേല്‍ 38, സ്വതന്ത്രര്‍ 9 എന്നിങ്ങനെയാണ് സഖ്യസര്‍ക്കാരിന്റെ കക്ഷിനില.

ഐറിഷ് മന്ത്രിസഭയിലെ മന്ത്രിമാരുടെ പേരുകളും ചുമതലകളും ന്മ സൈമണ്‍ ഹാരിസ് (ഉപ പ്രധാനമന്ത്രി, വിദേശകാര്യം, വ്യാപാരം, പ്രതിരോധം) ന്മപാസ്ചല്‍ ദൊനൊഹൊഎ (ധനകാര്യം) ജിം ഒ'കല്ലഗന്‍ (ആഭ്യന്തരം, നീതിന്യായം, കുടിയേറ്റം) ജെന്നിഫര്‍ കരോള്‍ മക്‌നീല്‍ (ആരോഗ്യം) ജയിംസ് ലോലെസ് (തുടര്‍ ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ഇന്നൊവേഷന്‍, സയന്‍സ്) പീറ്റര്‍ ബര്‍ക്ക് (എന്റര്‍പ്രൈസ്) ജാക്ക് ചേമ്പേഴ്‌സ് (പൊതു ചെലവ്, രാഷ്ട്ര പു:നര്‍നിര്‍മാണം) ഡാരാഗ് ഒബ്രിയന്‍ (ഗതാഗതം, പരിസ്ഥിതി, ഊര്‍ജം) നോര്‍മ ഫോളി (ശിശു-വികലാംഗ ക്ഷേമം, തുല്യത) പാട്രിക് ഒ'ഡോനോവന്‍ (കല, സാംസ്‌കാരികം, വാര്‍ത്താവിനിമയം, മാധ്യമം, കായികം) ജയിംസ് ബ്രൗണ്‍ (ഭവനം, തദ്ദേശസ്വയംഭരണം, പൈതൃകം) ഹെലന്‍ മക്കെന്റി (വിദ്യാഭ്യാസം, യുവജന ക്ഷേമം) ന്മ ജയിംസ് ലോലെസ് (ഉന്നത വിദ്യാഭ്യാസം) മാര്‍ട്ടിന്‍ ഹെയ്ഡന്‍ (കൃഷി) ദാരാ കാലേരി (സാമൂഹിക സംരക്ഷണം, ഗ്രാമീണ-കമ്മ്യൂണിറ്റി വികസനം) മേരി ബട്ട്‌ലര്‍ (മാനസികാരോഗ്യത്തിന്റെ അധിക ചുമതലയുള്ള സര്‍ക്കാര്‍ ചീഫ് വിപ്പ്) റോസ ഫാനിങ് (അറ്റോര്‍ണി ജനറല്‍) .

 
Other News in this category

 
 




 
Close Window