പ്ലൈമൗത്ത്: പ്ലൈമൗത്ത് യൂണിവേഴ്‌സിറ്റിയിലെ അഡള്‍ട്ട് നഴ്‌സിങ് ലക്ചററായ ക്ലെയര്‍ ബട്ട്‌ലര്‍ (48) കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി 9 മണിക്ക് വെസ്റ്റ് ഹോ റോഡില്‍ വച്ച കുത്തേറ്റ ക്ലെയറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതി പോള്‍ ബട്ട്‌ലര്‍ (53) പൊലീസ് പിടിയിലായി. ക്ലെയര്‍ ബട്ട്‌ലര്‍ക്ക് ഒരു മകനും മകളുമുണ്ട്. ഇത് ഒറ്റപ്പെട്ട ആക്രമണമാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.