|
|
|
|
|
| കൊളോണിയല്‍ കാലത്ത് ഇന്ത്യന്‍ സമ്പത്തിന്റെ പകുതിയും ബ്രിട്ടന്‍ അപഹരിച്ചു |
ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും സമ്പന്നരായ 10%, കൊളോണിയല്‍ ഇന്ത്യയുടെ സമ്പത്തിന്റെ പകുതിയോളം കവര്‍ന്നെടുത്തെന്ന് റിപോര്‍ട്ട്. 1765 നും 1900 നും ഇടയില്‍ കൊളോണിയല്‍ ഇന്ത്യയില്‍ നിന്ന് യുകെ 64.82 ട്രില്യണ്‍ ഡോളര്‍ കൈക്കലാക്കിയെന്നും 10 ശതമാനം ബ്രിട്ടീഷുകാര്‍ ഇതില്‍ 33.8 ട്രില്യണ്‍ ഡോളര്‍ സമ്പാദിച്ചതായും ഓക്സ്ഫാമിന്റെ ഏറ്റവും പുതിയ റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ശതകോടീശ്വരന്മാരുടെ സമ്പത്ത് മൂന്ന് മടങ്ങ് വേഗത്തില്‍ വര്‍ധിച്ചുവെന്നും ഇത് പ്രതിദിനം 5.7 ബില്യണ്‍ ഡോളര്‍ എന്ന നിലക്കാണെന്നും ഓക്സ്ഫാമിന്റെ പുതിയ റിപോര്‍ട്ട് അടിവരയിടുന്നു.
100 വര്‍ഷത്തിലേറെയായി കൊളോണിയല്‍ ഇന്ത്യയില്‍ നിന്നുണ്ടാക്കിയ |
|
Full Story
|
|
|
|
|
|
|
| യുകെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കാന്‍ ഇന്ത്യക്കാര്‍ക്ക് അവസരം |
ലണ്ടന്‍: യു കെ സര്‍ക്കാരിന്റെ ഗ്രേറ്റ് ബ്രിട്ടന്‍ ക്യാംപയിനുമായി ചേര്‍ന്ന് ബിട്ടീഷ് കൗണ്‍സില്‍ ഒരുക്കുന്ന 2025ലെ ഗ്രേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കവസരം. ബ്രിട്ടനില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നവര്‍ക്കാണ് ധനസഹായം ലഭിക്കുക.വിവിധ വിഷയങളിലായി 26 സ്‌കോളര്‍ഷിപ്പുകളാണ് യുകെ സര്‍വകലാശാലകള്‍ നല്‍കുന്നത്. സ്‌കോളര്‍ഷിപ്പ് തുക ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്സിനുള്ള ഫീസായ 10,000 പൗണ്ടായിരിക്കും.21 സ്‌കോളര്‍ഷിപ്പുകള്‍ പ്രധാന വിഷയങ്ങളുള്‍പ്പെടുന്ന കോഴ്സുകള്‍ക്കാണ്.
രണ്ടെണ്ണം നിയമാധിഷ്ഠിത കോഴ്സുകള്‍ക്കും ശേഷിച്ച മൂന്ന് സ്‌കോളര്‍ഷിപ്പുകള്‍ |
|
Full Story
|
|
|
|
|
|
|
| ബിബിസി താരത്തിന്റെ ഭാര്യയുടെയും പെണ്‍മക്കളുടെയും കൊലപാതകത്തില്‍ പ്രതി കുറ്റം സമ്മതിച്ചു |
ലണ്ടന്‍: ബിബിസി താരം ജോണ്‍ ഹണ്ടിന്റെ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെയ്ല്‍ ക്ലിഫോര്‍ഡ് കുറ്റം സമ്മതിച്ചു. 26കാരനായ ക്ലിഫോര്‍ഡ്, ഹണ്ടിന്റെ ഭാര്യ കരോള്‍ (61), പെണ്‍മക്കളായ ഹന്ന (28), ലൂയിസ് (25) എന്നിവരെ കൊലപ്പെടുത്തിയതിന് കുറ്റക്കാരനാണെന്ന് കോടതിയില്‍ സമ്മതിച്ചു. ഈ കൊലപാതകങ്ങള്‍ക്ക് മുന്‍പ് മുന്‍ കാമുകി ലൂയിസിനെ പീഡിപ്പിച്ചതായുള്ള കുറ്റം ക്ലിഫോര്‍ഡ് നിഷേധിച്ചു. ഈ കുറ്റത്തിന്മേലുള്ള വിചാരണ ഈ വര്‍ഷം അവസാനം നടക്കും. പ്രതി കാമുകിയായിരുന്ന ലൂയിസിനെ മേക്കപ്പ് ധരിക്കുന്നതില്‍ നിന്നും പുരുഷന്മാരുടെ സൗഹൃദം സ്ഥാപിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. ക്ലിഫോര്‍ഡ് അസൂയ കാരണമാണ് ലൂയിസിനെ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് |
|
Full Story
|
|
|
|
|
|
|
| സ്വകാര്യത ചോര്‍ത്തല്‍: മര്‍ഡോക്ക് കമ്പനി മാപ്പു പറഞ്ഞു, ഹാരിക്ക് 10,000 കോടി നഷ്ടപരിഹാരം |
ലണ്ടന്‍: റുപര്‍ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള യുകെ മാധ്യമസ്ഥാപനമായ ന്യൂസ് ഗ്രൂപ്പ് ന്യൂസ്‌പേപ്പേഴ്‌സിന് (എന്‍ജിഎം) എതിരെ നല്‍കിയ സ്വകാര്യതാ ലംഘനക്കേസില്‍ ചാള്‍സ് രാജാവിന്റെ ഇളയ മകന്‍ ഹാരി രാജകുമാരന് (40) വിജയം. സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ സണ്‍, ന്യൂസ് ഓഫ് ദ് വേള്‍ഡ് എന്നീ പത്രങ്ങള്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ ചെയ്‌തെന്നു സമ്മതിച്ച് മാപ്പു പറഞ്ഞ എന്‍ജിഎം, ഹാരിക്കു 100 കോടിയിലേറെ പൗണ്ട് (10,652 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ ധാരണയായി. 1996 മുതല്‍ 2011 വരെ ഹാരിയുടെ സ്വകാര്യജീവിതം പത്രങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ചായിരുന്നു ലണ്ടന്‍ ഹൈക്കോടതിയിലെ കേസ്. ഹാരിയുടെ അമ്മ ഡയാന രാജകുമാരിയുടെ സ്വകാര്യജീവിതത്തിലേക്കു നുഴഞ്ഞുകയറിയതായും എന്‍ജിഎം |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ സിനിമാ ഹാളിലേക്ക് ഇരച്ചുകയറി ഖാലിസ്ഥാനികള്‍ |
ലണ്ടന്‍ : നടിയും എംപിയുമായ കങ്കണ റണാവത്തിന്റെ ഏറ്റവും പുതിയ ചിത്രമായ എമര്‍ജന്‍സിയുടെ ലണ്ടനിലെ പ്രദര്‍ശനം തടസപ്പെടുത്താന്‍ ശ്രമം നടത്തി ഖാലിസ്ഥാനികള്‍. ലണ്ടനിലെ ഹാരോ തിയേറ്ററില്‍ നടന്ന പ്രദര്‍ശനം ഖാലിസ്ഥാനി വിഘടനവാദികള്‍ തടസ്സപ്പെടുത്തി. കെട്ടിടത്തിലേക്ക് ഇരച്ചുകയറി ''ഖലിസ്ഥാന്‍ സിന്ദാബാദ്'' എന്ന മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.തിയേറ്ററില്‍ സിനിമ ഉടന്‍ നിര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെടുകയും സിഖ് സമൂഹത്തെ അതില്‍ തെറ്റായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. തിയേറ്ററിലെ പ്രേക്ഷകരുമായി അവര്‍ രൂക്ഷമായ ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടുവെങ്കിലും വിഘടനവാദികളുടെ ശക്തമായ വാദങ്ങള്‍ അവഗണിച്ച് ചിത്രം |
|
Full Story
|
|
|
|
|
|
|
| എയോവിന്‍ കൊടുങ്കാറ്റ് വരുന്നു, ഇനി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത |
ലണ്ടന്‍: ബ്രിട്ടനെ ഉലയ്ക്കാന്‍ ഈ വാരാന്ത്യത്തില്‍ മറ്റൊരു കൊടുങ്കാറ്റുകൂടി എത്തുന്നു. എയോവിന്‍ എന്നു പേരുള്ള കൊടുങ്കാറ്റ് വെള്ളി, ശനി ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീശിയടിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കാറ്റിനൊപ്പം കനത്ത മഴയും പ്രവചിക്കുന്നുണ്ട്. മണിക്കൂറില്‍ 90 മൈല്‍ വരെ വേഗത്തില്‍ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പുള്ളത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്ത് ഈസ്റ്റ് വെയില്‍സ്, സൗത്ത് വെസ്റ്റ് സ്‌കോട്ട്‌ലന്‍ഡ്, എന്നിവിടങ്ങളിലാണ് കാറ്റ് കൂടുതല്‍ നാശം വിതയ്ക്കാന്‍ സാധ്യത.
കാറ്റിനൊപ്പം കനത്ത മൂടല്‍ മഞ്ഞും പല സ്ഥലങ്ങളിലും ഉണ്ടായേക്കുമെന്നാണ് പ്രവചനം. ഒക്ടോബര്‍ |
|
Full Story
|
|
|
|
|
|
|
| ഹീത്രു, ഗാഡ് വിക്ക് വിമാനത്താവളങ്ങള്‍ക്ക് പുതിയ റണ്‍വേ |
ലണ്ടന്‍: ഹീത്രൂ, ഗാട്ട്വിക്ക് വിമാനത്താവളങ്ങള്‍ക്ക് പുതിയ റണ്‍വേകള്‍ ഉള്‍പ്പെടെ, രാജ്യത്തെ വിമാനത്താവളങ്ങളുടെ വികസനത്തിന് സമഗ്ര രൂപരേഖ തയാറാക്കി ലേബര്‍ സര്‍ക്കാര്‍. വികസന പദ്ധതികളുടെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ചാന്‍സിലര്‍ റെയ്ച്ചല്‍ റീവ്‌സിന്റെ മറുപടി. എന്നാല്‍ ഇക്കാര്യത്തില്‍ അടുത്തയാഴ്ച തന്നെ ചാന്‍സിലര്‍ പാര്‍ലമെന്റില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമെന്നാണ് ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പത്തു വര്‍ഷത്തിലേറെയായി പല സര്‍ക്കാരുകളും |
|
Full Story
|
|
|
|
|
|
|
| സ്റ്റേഷനിലേക്ക് പീത്സ ഡെലിവറി കോള്‍, യുവതിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ് |
ലണ്ടന്‍: യുകെയിലെ മെട്രോപൊളിറ്റന്‍ പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ കോളെത്തി. പീത്സ ഡെലിവറി അല്ലേ? റോങ് നമ്പര്‍ എന്നു പറഞ്ഞ് ഫോണ്‍ കോള്‍ കട്ട് ചെയ്യുന്നതിന് പകരം പൊലീസ് ഉദ്യോഗസ്ഥ ചെയ്തത് മറ്റൊന്നായിരുന്നു. നിങ്ങള്‍ക്ക് ശരിക്കും പീത്സയാണോ അതോ പൊലീസിന്റെ സഹായമാണോ ആവശ്യം?പൊലീസിന്റെ സഹായാമാണ് ആവശ്യമെങ്കില്‍ 'അതെ' എന്ന് പറയുക. ഇതായിരുന്നു കോള്‍ എടുത്ത ഉദ്യോഗസ്ഥ പറഞ്ഞത്. വിളിച്ച യുവതിയുടെ മറുപടി 'അതെ' എന്നായിരുന്നു.
വീട്ടില്‍ നിങ്ങളെ ഭീഷണിപ്പെടുത്തുന്ന ആരേങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഒരാളുണ്ടെന്നായിരുന്നു യുവതി പ്രതികരിച്ചത്. അക്രമിയെ ഭയന്ന് പീത്സ ഡെലിവറിയുടെ മറവില്‍ ഇരുവരും സംസാരിച്ചു. അക്രമി നിങ്ങളെ |
|
Full Story
|
|
|
|
| |