Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
UK Special
  11-12-2022
പൈലറ്റ് ഇല്ലാത്ത പോര്‍ വിമാനങ്ങള്‍ നിര്‍മിക്കാന്‍ യുകെ തയാറെടുക്കുന്നു

ലണ്ടന്‍: ഒരു പുതിയ യുദ്ധവിമാനം വികസിപ്പിക്കുന്നതിനു യുകെ, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ബ്രട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ആയിരക്കണക്കിനു യുകെ പൗരന്മാര്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും രാജ്യത്തിന്റെ സുരക്ഷാബന്ധങ്ങള്‍ ശക്തിപ്പെടുത്താനുമാണു സംയുക്ത സംരംഭം ലക്ഷ്യമിടുന്നതെന്നു പ്രധാനമന്ത്രി പറയുന്നുആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന പുതുതലമുറയില്‍ ഉള്‍പ്പെടുന്ന അതിനൂതന യുദ്ധവിമാനമാണു മൂന്നു രാജ്യങ്ങളും സംയുക്തമായി വികസിപ്പിക്കുക. 2030 കളുടെ മധ്യത്തില്‍ വിമാനങ്ങള്‍ പ്രവര്‍ത്തന സജ്ജമാകും.

ബ്രിട്ടന്റെ നിലവിലെ ഫൈറ്റര്‍ ടൈഫൂണ്‍ ജെറ്റിന്

Full Story
  11-12-2022
കോടികള്‍ വിലമതിക്കുന്ന ആഡംബരകാറുകള്‍ മോഷണം പോയി

ലണ്ടന്‍: കോടികള്‍ വിലമതിക്കുന്ന ആഡംബരകാറുകള്‍ മോഷ്ടാക്കള്‍ കവര്‍ന്നു. ലണ്ടനിലെ ബുല്‍ഫന്‍ എസ്റ്റേറ്റിലാണ് സംഭവം. പോര്‍ഷെയും എരിയല്‍ ആറ്റവുമുള്‍പ്പെടെയുള്ള അഞ്ച് ആഡംബര കാറുകളാണ് മോഷ്ടിക്കപ്പെട്ടത്. 700,000 പൗണ്ട് വിലമതിക്കുന്ന കാറുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ പതിനൊന്നിനാണ് സംഭവം.മോഷണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. രണ്ട് മെഴ്സിഡിസ് ബെന്‍സും രണ്ട് പോര്‍ഷെയും റേസിങ് കാറായ ഏരിയല്‍ ആറ്റവുമാണ് മോഷ്ടിച്ചത്. പുലര്‍ച്ചെ 4.44-നാണ് മോഷണം നടന്നത്. ഒരു മെഴ്സിഡിസ് മെയ്ബാക്ക് പിടിച്ചെടുക്കാനായെങ്കിലും മറ്റ് നാല് കാറുകള്‍ക്കായി പോലീസ് ഇപ്പോഴും തിരച്ചില്‍

Full Story
  11-12-2022
ജീവിതച്ചെലവ് വര്‍ധിക്കുന്നു, വെജിറ്റബിള്‍ പ്രിസ്‌ക്രിപ്ഷനുമായി ജിപികള്‍

ലണ്ടന്‍: യുകെയിലെ ജീവിത ചെലവ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ട്രയല്‍ പബ്ലിക് ഹെല്‍ത്ത് സ്‌കീമുമായി സര്‍ക്കാര്‍. പുതിയ സ്‌കീമില്‍ പഴങ്ങളും പച്ചക്കറികളും പ്രിസ്‌ക്രിപ്ഷന്‍ വഴി നല്‍കുകയാണ് ചെയ്യുന്നത്. 250,000 പൗണ്ട് ചിലവ് വരുന്ന 9 മാസത്തെ പ്രോജക്ടായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. യുകെയിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളില്‍ താമസിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന 120 ഓളം ആളുകള്‍ക്ക് സ്‌കീമിന്റെ കീഴില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കായുള്ള പ്രതിവാര വൗച്ചറുകള്‍ നല്‍കുകയാണ് ചെയ്യുന്നത്. സര്‍ക്കാരിന്റെ ഈ പുതിയ സ്‌കീമിന് യോഗ്യരായ എല്ലാ കുടുംബത്തിനും ഓരോ ആഴ്ചയും 8 പൗണ്ട് മൂല്യമുള്ള വൗച്ചറുകള്‍ ആണ് ലഭിക്കുക. കൂടാതെ

Full Story
  11-12-2022
ശൈത്യം രൂക്ഷമാകുന്നു, രോഗികള്‍ക്ക് ഹീറ്റിംഗ് പ്രിസ്‌ക്രിപ്ഷന്‍ നല്‍കാനൊരുങ്ങി ഡോക്ടര്‍മാര്‍

ലണ്ടന്‍: ബ്രിട്ടന്‍ ശൈത്യത്തിന്റെ പിടിയിലാണ്. ശൈത്യകാലം കൂടുതല്‍ തീവ്രമാകാനുള്ള സാധ്യതകളിലേയ്ക്കാണ് കാലാവസ്ഥാ നിരീക്ഷകര്‍ വിരല്‍ചൂണ്ടുന്നത്. ശൈത്യകാലം കനക്കുന്നതിനൊപ്പം തന്നെ അതിശൈത്യം മൂലമുള്ള രോഗാവസ്ഥകളും കൂടുകയാണ്. ശൈത്യകാലത്ത് വീടുകളിലെ ഹീറ്റിംഗ് സിസ്റ്റം മെച്ചപ്പെട്ടതല്ലെങ്കില്‍ ഗുരുതരമായ രോഗാവസ്ഥകളെ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. അതിലുപരി പലരും കടുത്ത ജീവിത ചിലവ് വര്‍ദ്ധനവുമൂലം എനര്‍ജി ബില്ലുകള്‍ കുറയ്ക്കാനായി വീടുകളിലെ ഹീറ്റിംഗ് സിസ്റ്റത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതിശൈത്യം മൂലം രോഗാവസ്ഥയില്‍ ആകാന്‍ സാധ്യതയുള്ള രോഗികള്‍ക്ക്

Full Story
  11-12-2022
മഞ്ഞുവീഴ്ച രൂക്ഷം, യുകെയില്‍ വിമാന ഗതാഗതം തടസപ്പെട്ടു

ലണ്ടന്‍: മഞ്ഞു പുതച്ച് ബ്രിട്ടന്‍. പല ഭാഗത്തും മൈനസ് 12 ഡിഗ്രിവരെ തണുപ്പാകുമെന്നാണ് മുന്നറിയിപ്പ്. തെക്കു കിഴക്കന്‍ ഇംഗ്ലണ്ടില്‍ രണ്ടു ഇഞ്ചു വരെ മഞ്ഞുവീഴ്ചയാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഈ ആഴ്ച പല ഭാഗങ്ങളിലും മഞ്ഞു പെയ്ത് ശക്തമാകും. പകര്‍ ഒന്നിനും മൂന്ന് ഡിഗ്രിയ്ക്കുമിടയിലാകും താപനി. ഇംഗ്ലണ്ടില്‍ രാത്രി മൈനസ് 12 ഡിഗ്രിക്കും സ്‌കോട്ലന്‍ഡില്‍ മൈനസ് 15 ഡിഗ്രിക്കും താഴെയാകും തണുപ്പ്. ക്രിസ്തുമസ് ന്യൂഇയര്‍ കാലഘട്ടം മഞ്ഞില്‍ പുതയുമെന്നാണ് റിപ്പോര്‍ട്ട്. വടക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ വെയില്‍സ് ഭാഗനള്‍,സ്‌കോട്ലന്‍ഡിലെ ചില ഭാഗങ്ങളില്‍ അതിശൈത്യമാണ്. വിമാനത്താവളത്തിലെ താത്കാലിക റണ്‍വേ അടച്ചതോടെ ഇരുപതോളം വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നു. പ്രതിസന്ധി

Full Story
  10-12-2022
രണ്ടക്ക ശമ്പള വര്‍ധന പ്രായോഗികമല്ലെന്ന് നഴ്‌സിങ് യൂണിയനുകളോട് പ്രധാനമന്ത്രി

ലണ്ടന്‍: ക്രിസ്മസിന് മുമ്പ് സമരകോലാഹലത്തിന്റെ നാടുവിലാണ് ബ്രിട്ടന്‍. ചരിത്രത്തില്‍ ആദ്യമായാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വിന്റര്‍ ശക്തമായ സമയത്തു രണ്ടക്ക ശമ്പള വര്‍ധന നടപ്പില്ലെന്ന് യൂണിയനുകളോട് പ്രധാനമന്ത്രി റിഷി സുനാക് വ്യക്തമാക്കുകയാണ്. മറ്റ് പൊതുമേഖലാ ജീവനക്കാരും ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരങ്ങള്‍ പ്രഖ്യാപിച്ചതോടെ നഴ്സുമാരുടെ ആവശ്യങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല എന്നും ആശങ്കയുണ്ട്. രണ്ടക്ക ശമ്പള വര്‍ധന ഇപ്പോഴത്തെ സാചര്യത്തില്‍ പ്രായോഗികമല്ലെന്നാണ് യൂണിയനുകളോട് പ്രധാനമന്ത്രി പറയുന്നത്. ഓരോ കുടുംബത്തിനും 1000 പൗണ്ട് വീതം ചെലവ് കൂട്ടുന്നതാകും ഈ ആവശ്യങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പബ്ലിക് സെക്ടറില്‍

Full Story
  10-12-2022
സ്‌ട്രെപ് എ ബാധ രൂക്ഷം, മരണസംഖ്യ 16 ആയി, ശൈത്യകാലത്ത് വ്യാപനം രൂക്ഷമാകാന്‍ സാധ്യത

ലണ്ടന്‍: മുന്‍ വര്‍ഷങ്ങളില്‍ വലിയ പ്രശ്നങ്ങളില്ലാതെ കടന്നുപോയിരുന്ന സ്ട്രെപ് എ ബാധ ഇക്കുറി കുട്ടികളുടെ ജീവനെടുക്കുകയാണ്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ബാക്ടീരിയയുടെ വരവ് ആഘാതമായി മാറുമ്പോള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് മാതാപിതാക്കള്‍ക്ക് വിദഗ്ധര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്ട്രെപ് എ ബാധിച്ച് ഇംഗ്ലണ്ടില്‍ മരിച്ച കുട്ടികളുടെ എണ്ണം 16 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ഹോവ് പാര്‍ക്ക് സ്‌കൂളിലെ 12 വയസ്സുള്ള വിദ്യാര്‍ത്ഥിയാണ് ഗ്രൂപ്പ് എ സ്ട്രെപ്ടോകോക്കല്‍ ഇന്‍ഫെക്ഷന്‍ ബാധിച്ച് ഒടുവിലായി മരിച്ചത്.

യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും, ബ്രൈറ്റണ്‍ & ഹോവ് സിറ്റി കൗണ്‍സിലും

Full Story
  10-12-2022
എന്‍എച്ച്എസ് സമരം മൂലം 15,000 സര്‍ജറികള്‍ റദ്ദാക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: അടുത്ത ആഴ്ച എന്‍എച്ച്എസ് നഴ്സുമാര്‍ പണിമുടക്കിന് ഇറങ്ങുമ്പോള്‍ ചുരുങ്ങിയത് 15,000 ഓപ്പറേഷനുകള്‍ റദ്ദാക്കേണ്ടി വരുമെന്ന് കണക്കുകള്‍. വരുന്ന ചൊവ്വാഴ്ച തന്നെ സര്‍ജറികള്‍ റദ്ദാക്കുന്നത് മൂലം ബാധിക്കപ്പെടുന്ന രോഗികളെ വിവരം അറിയിക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടില്‍ 7.2 മില്ല്യണ്‍ രോഗികള്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തിരിക്കുമ്പോഴാണ് സമരപരമ്പരകള്‍ പുതിയ തടസ്സങ്ങളിലേക്ക് നയിക്കുന്നത്. ഇതില്‍ തന്നെ 4 ലക്ഷം രോഗികള്‍ ഒരു വര്‍ഷമോ, അതിലേറെയോ കാത്തിരുന്നവരാണെന്ന് ഡെയ്ലി ടെലിഗ്രാഫ് പരിശോധന വ്യക്തമാക്കി.

ആശുപത്രികള്‍ എത്രയും വേഗം നഷ്ടമാകുന്ന

Full Story
[345][346][347][348][349]
 
-->




 
Close Window