Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
UK Special
  03-01-2023
ബ്രിട്ടനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു, എന്‍എച്ച്എസ് കടുത്ത സമ്മര്‍ദ്ദത്തില്‍

ലണ്ടന്‍: കോവിഡ് വൈറസിന്റെ വകഭേദം ബ്രിട്ടനില്‍ വ്യാപിക്കുകയാണ്. വാക്സിനുകളെ അതി ജീവിക്കുന്ന പുതിയ വകഭേദം വലിയ സമ്മര്‍ദ്ദമാണ് ആരോഗ്യ മേഖലയിലുണ്ടാക്കുന്നത്. യുകെയില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 25 കേസുകളില്‍ ഒന്നു വീതം അതിവ്യാപന ശേഷിയുള്ള ഇനമാണ്. എക്സ്ബിബി 1.5 വകഭേദം അമേരിക്കയിലും വ്യാപനമുണ്ടാക്കിയിരിക്കുകയാണ്. കോവിഡ് രോഗികളുടെ എണ്ണമേറുന്നത് പുതിയ വൈറസ് വകഭേദം മൂലമാണെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ അതിവ്യാപനം യുകെയിലുമുണ്ടാകുമോ എന്നതാണ് സംശയം .നിലവില്‍ പത്തില്‍ നാലും ഈ ഇനത്തിലെ വൈറസാണ്. പുതിയ ഇനം കോവിഡ് കാലത്തെ പ്രതിസന്ധിക്കിടെ ഫ്ളൂ ബാധിച്ചു നിരവധി പേരാണ് ആശുപത്രിയിലെത്തുന്നത്. ഇതിനിടെ പുതിയ വകഭേദത്തിന്റെ വ്യാപനം ജീവനക്കാരെ പ്രതിസന്ധിയിലാക്കും.

Full Story
  03-01-2023
യുകെയിലെ സാമ്പത്തിക പ്രതിസന്ധി ഈ വര്‍ഷം മൂര്‍ച്ഛിക്കും

ലണ്ടന്‍: പുതുവര്‍ഷത്തില്‍ ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മോശമാകുമെന്ന് മുന്നറിയിപ്പ്. ജി7 രാജ്യങ്ങളില്‍ ഏറ്റവും കടുപ്പമേറിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനൊപ്പം, ഏറ്റവും ദുര്‍ബലമായ തിരിച്ചുവരവും ബ്രിട്ടന്റേതായിരിക്കുമെന്നാണ് പ്രവചനം. സര്‍ക്കാരിന്റെ നയങ്ങളുടെ പരാജയം മൂലം ജനങ്ങള്‍ക്ക് കനത്ത വില നല്‍കുമ്പോഴാണിത്. മഹാമാരി സൃഷ്ടിച്ച പണപ്പെരുപ്പ സമ്മര്‍ദങ്ങളും, ഉക്രെയിന്‍ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ മറ്റിടങ്ങളേക്കാള്‍ യുകെയില്‍ നീണ്ടുനില്‍ക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇതോടെ പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിര്‍ബന്ധിതമാകുകയും, സര്‍ക്കാര്‍ കൂടുതല്‍ കടുപ്പമേറിയ സാമ്പത്തിക നയങ്ങള്‍ പിന്തുടരുകയും

Full Story
  02-01-2023
ബ്രെക്‌സിറ്റ് മടുത്തു, യൂറോപ്യന്‍ യൂണിയനിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിച്ച് ബ്രിട്ടീഷുകാര്‍

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുവരാനുള്ള ബ്രിട്ടന്റെ തീരുമാനം തെറ്റായിരുന്നോ? അതെ, എന്നാണ് മഹാഭൂരിപക്ഷം ബ്രിട്ടിഷുകാരും ഇപ്പോള്‍ ചിന്തിക്കുന്നത്. യൂറോപ്യന്‍ യൂണിയനിലേക്ക് മടങ്ങാന്‍ മറ്റൊരു ഹിതപരിശോധന വേണമെന്ന അഭിപ്രായക്കാരാണ് മഹാഭൂരിപക്ഷം ബ്രിട്ടിഷുകാരും. രണ്ടുവര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ തിരുത്തല്‍ ചിന്ത. അങ്ങനെ നടന്നാല്‍ 54 ശതമാനം പേരും യൂറോപ്യന്‍ യൂണിയനൊപ്പം ചേരണമെന്ന് വിധിയെഴുതും. പ്രമുഖ മാധ്യമ സ്ഥാപനത്തിനായി നടത്തിയ അഭിപ്രായവോട്ടെടുപ്പിലാണ് ബ്രിട്ടന്റെ മനസിലിരുപ്പ് പുറത്തുവരുന്നത്.2019ലെ ഹിതരപിശോധനയ്ക്കു ശേഷം 2020 ജനുവരിയിലായിരുന്നു ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുവന്നത്. സാമ്പത്തികമായി

Full Story
  02-01-2023
ഓള്‍ഡ് ഹോമിലെ കെയര്‍ഹോമില്‍ മുതിര്‍ന്ന വനിതയെ പീഡിപ്പിച്ചു, ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍

ലണ്ടന്‍: ഓള്‍ഡ്ഹാമിലെ കെയര്‍ ഹോമില്‍ വെച്ച് മുതിര്‍ന്ന വനിതാ പീഡിപ്പിക്കപ്പെട്ടതായി പരാതി. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഓള്‍ഡ്ഹാമിലെ പരിസരത്ത് അജ്ഞാതനായ ഒരാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിനെ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്ത് വന്നത്. ഗുരുതരമായി ലൈംഗിക അതിക്രമത്തിന് വിധേയയായ വൃദ്ധയെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ 21 വയസുകാരനായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കെയര്‍ ഹോമിലെ മറ്റ് അന്തേവാസികള്‍ എല്ലാവരും സുരക്ഷിതരാണെന്നും, സന്ദര്‍ശനം താത്കാലികമായി

Full Story
  02-01-2023
ലേബര്‍ പാര്‍ട്ടിയുടെ വമ്പന്‍ ലീഡില്‍ കുലുങ്ങാതെ ഋഷി സുനാക്

ലണ്ടന്‍: എന്‍എച്ച്എസിലെ കാലതാമസങ്ങള്‍ മൂലം ഓരോ ആഴ്ചയിലും 500 വരെ രോഗികളാണ് മരണപ്പെടുന്നത്. ഹെല്‍ത്ത് സര്‍വ്വീസിലെ സേവനങ്ങള്‍ക്ക് വിനയായി ജീവനക്കാരുടെ പ്രതിഷേധവും കനക്കുകയാണ്. ഇതോടൊപ്പമാണ് അതിര്‍ത്തിയില്‍ കാര്യങ്ങള്‍ രൂക്ഷമാക്കി ഇംഗ്ലീഷ് ചാനല്‍ ചെറു ബോട്ടുകളില്‍ കടന്നെത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 45,000 എന്ന റെക്കോര്‍ഡ് സംഖ്യയാണെന്ന് വ്യക്തമാകുന്നത്. ഇത്തരം വെല്ലുവിളികള്‍ മുന്നിലുള്ളപ്പോഴും ടോറി പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാമെന്ന് ധരിക്കുന്ന ഒരാളുണ്ട്, പ്രധാനമന്ത്രി ഋഷി സുനാക്.അഭിപ്രായ സര്‍വ്വെകളില്‍ മികച്ച ലീഡ് നേടുന്ന ലേബര്‍ പാര്‍ട്ടി അടുത്ത പൊതുതെരഞ്ഞെടുപ്പ് വിജയിച്ച് കയറുമെന്ന് അഭിപ്രായം വരുമ്പോഴും ആത്മവിശ്വാസം കൈവിടാതെ

Full Story
  02-01-2023
പേ-കട്ട് വരുന്നു, സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് യൂണിയനുകള്‍

ലണ്ടന്‍: എന്‍എച്ച്എസില്‍ ഓരോ ആഴ്ചയിലും 500 പേര്‍ വീതം കാലതാമസങ്ങള്‍ മൂലം മരണമടയുന്നുവെന്നാണ് ഉന്നത ഡോക്ടറുടെ വെളിപ്പെടുത്തല്‍. ആവശ്യത്തിന് ശമ്പളം ലഭിക്കാതെ, ആവശ്യത്തിന് ജോലിക്കാരില്ലാത്ത സമ്മര്‍ദം കൂടി നേരിട്ട് ജോലി ചെയ്യുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സമരത്തിലാണ്. എന്നിട്ടും ഗവണ്‍മെന്റ് ശമ്പളവര്‍ദ്ധനയെ കുറിച്ച് മിണ്ടാന്‍ തയ്യാറല്ല. ഇതിനിടയില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം നല്‍കുന്ന ശമ്പളവര്‍ദ്ധന പണപ്പെരുപ്പത്തിന് താഴെയായി നിജപ്പെടുത്താന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഹെല്‍ത്ത് യൂണിയനുകള്‍ രോഷത്തോടെയാണ് പ്രതികരിക്കുന്നത്. ഡോക്ടര്‍മാര്‍ക്കും,

Full Story
  02-01-2023
എന്‍എച്ച്എസ് വന്‍ പ്രതിസന്ധിയില്‍, ചികിത്സയ്ക്കായി മണിക്കൂറുകള്‍ കാത്തിരിക്കണം

ലണ്ടന്‍: എന്‍എച്ച്എസ് നേരിടുന്നത് അസാധാരണ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്. ചില എ ആന്‍ഡ് ഇ ഡിപ്പാര്‍ട്ട്മെന്റുകള്‍ പൂര്‍ണ്ണമായ പ്രതിസന്ധിയിലാണെന്ന്, റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പറഞ്ഞു, ഈ ശൈത്യകാലത്ത് എന്‍എച്ച്എസ് അഭിമുഖീകരിക്കുന്ന കടുത്ത സമ്മര്‍ദ്ദം ഇത് എടുത്തുകാണിക്കുന്നു.രോഗികള്‍ക്ക് അപകടസാധ്യതയുണ്ടെന്ന് തനിക്ക് സംശയമില്ലെന്ന് കോളേജ് വൈസ് പ്രസിഡന്റ് ഡോ ഇയാന്‍ ഹിഗ്ഗിന്‍സണ്‍ പറഞ്ഞു. ശീതകാല രോഗങ്ങളായ ഇന്‍ഫ്‌ലുവന്‍സ, കോവിഡ് എന്നിവ മൂലം ആശുപത്രികള്‍ കുതിച്ചുയരുന്ന ആവശ്യങ്ങളാണ് അഭിമുഖീകരിക്കുന്നത്. അതേസമയം എന്‍എച്ച്എസ് നേരിടുന്ന സമ്മര്‍ദ്ദങ്ങള്‍ തിരിച്ചറിഞ്ഞതായി സര്‍ക്കാര്‍ അറിയിച്ചു. നടപടികള്‍ സ്വീകരിച്ച് വരികയാന്നെന്നും

Full Story
  01-01-2023
നികുതി അടയ്ക്കാത്ത കാറുകള്‍ ഉപയോഗിക്കാതെ ഇട്ടാലും ആയിരം പൗണ്ട് പിഴ നല്‍കണം

ലണ്ടന്‍: നികുതിയടക്കാത്ത കാറുകള്‍ ഗ്യാരേജുകളിലോ അല്ലെങ്കില്‍ നിരത്തു വക്കിലോ ഉപയോഗിക്കാതെ കിടന്നാലും 1000 പൗണ്ട് വരെ പിഴ കൊടുക്കേണ്ടിവരും. ഇന്ധന വിലയും ജീവിത ചെലവുകളും കുതിച്ചുയര്‍ന്നതോടെ പലയാളുകള്‍ക്കും തങ്ങളുടെ കാര്‍ പരിപാലിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഉപയോഗിക്കാന്‍ കഴയാതെ കാറുകള്‍ പലയിടങ്ങളിലായി സൂക്ഷിക്കുകയാണ്. എന്നാല്‍, അങ്ങനെ ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ കാര്‍ ഉപയോഗിക്കുന്നില്ല എന്ന കാര്യം ഔദ്യോഗികമായി തന്നെ അറിയിക്കേണ്ടതുണ്ട്. ഇതിനായി സ്റ്റാറ്റിയുട്ടറി ഓഫ് റോഡ് നോട്ടിഫിക്കേഷന്‍ നല്‍കിയിരിക്കണം. ഇതുവഴി, നികുതി അടക്കാത്ത ഒരു വാഹനം റോഡില്‍ ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുകയാണെന്ന് ഡി വി എല്‍ എ ക്ക് അറിയുവാന്‍ കഴിയും. എന്നാല്‍,

Full Story
[344][345][346][347][348]
 
-->




 
Close Window