ലണ്ടന്‍: വെസ്റ്റ് സസെക്‌സില്‍ തെരുവിലൂടെ നടന്നുപോവുകയായിരുന്ന 25 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ജൂണ്‍ 17ന് വൈകിട്ട് ഏഴിന് ഗ്രീന്‍വേ റസിഡന്‍ഷ്യല്‍, വെപേഴ്‌സ് ഷോപ്പ് എന്നിവയ്ക്ക് മുന്‍പിലൂടെ യുവതി നടക്കുന്നതിനിടെയായിരുന്നു സംഭവം.
സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ പ്രതി കറുത്ത നിറത്തിലുള്ള ഗിലെറ്റ്-സ്‌റ്റൈല്‍ പഫര്‍ ജാക്കറ്റ്, കറുത്ത ജംപര്‍, കറുത്ത ട്രാക്ക്‌സ്യൂട്ട് ബോട്ടംസ്, തൊപ്പി എന്നിവയാണ് ധരിച്ചിരിക്കുന്നത്. പ്രതിയെ തിരിച്ചറിയുന്നവര്‍, അല്ലെങ്കില്‍ സംഭവം സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ സസെക്‌സ് പൊലീസിനെ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.