ലണ്ടന്‍: മക്കളെ കാണാന്‍ ലണ്ടനിലെത്തിയ മുന്‍ ഐഎസ്ആര്‍ഒ ജീവനക്കാരനായ തിരുവനന്തപുരം പള്ളിത്തുറ സ്വദേശി ജോയ് സില്‍വ(72) അന്തരിച്ചു. യുകെയിലെത്തി രണ്ടാം ദിവസം അസുഖം ബാധിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. ജോയിയുടെ പൊതുദര്‍ശനവും പ്രാര്‍ത്ഥനയും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞു രണ്ടര മുതല്‍ 5 വരെയാണ് പൊതുദര്‍ശനം ഒരുക്കിയിട്ടുള്ളത്. വിക്ടോറിയ ഹൗസ്, വൂള്‍വിച്ച് മാനര്‍ വേ ബെക്ടണ്‍ ആണ് പൊതുദര്‍ശനം നടക്കുക. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.