Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
UK Special
  21-11-2022
യുകെയില്‍ മഞ്ഞുവീഴ്ച ആരംഭിച്ചു, താപനില മൈനസിലേക്ക്

ലണ്ടന്‍: യുകെയുടെ ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച തുടങ്ങിയതോടെ ശൈത്യകാലത്തിനായി ഒരുങ്ങാന്‍ മുന്നറിയിപ്പ്. അടിയന്തര മഴ, കൊടുങ്കാറ്റ് മുന്നറിയിപ്പും ഇതോടെ പുറപ്പെടുവിച്ചിട്ടുണ്ട്. താപനില ക്രമാതീതമായി താഴാന്‍ തുടങ്ങുകയും ചെയ്തു. മഴയും, കാറ്റും നേരിട്ട ശേഷമാണ് താപനില ഫ്രീസിംഗിലേക്ക് പോകുന്നതിനെ നേരിടാന്‍ തയ്യാറായിരിക്കണമെന്നാണ് നിര്‍ദ്ദേശം. തണുപ്പേറിയ ശൈത്യ ദിനത്തിന് ശേഷം രാത്രികാലത്ത് താപനില 2 സെല്‍ഷ്യസ് വരെ താഴുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.സ്‌കോട്ട്ലണ്ടിലെ ചില ഭാഗങ്ങള്‍ക്ക് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

മറ്റ് ചില ഭാഗങ്ങള്‍ക്ക് മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ

Full Story
  21-11-2022
എന്‍എച്ച്എസിലെ പ്രശ്‌നങ്ങള്‍ ഉടനൊന്നും പരിഹരിക്കില്ലെന്ന് മന്ത്രിമാര്‍ സമ്മതിച്ചു

ലണ്ടന്‍: അടിസ്ഥാന എന്‍എച്ച്എസ് സേവനങ്ങള്‍ പോലും ലഭിക്കാന്‍ റെക്കോര്‍ഡ് കാത്തിരിപ്പ് നേരിടുകയാണ് ജനങ്ങള്‍. എന്നാല്‍ വരും വര്‍ഷങ്ങളിലും ഈ സ്ഥിതി തുടരുമെന്നാണ് മന്ത്രിമാര്‍ നടത്തുന്ന കുമ്പസാരം.അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പെങ്കിലും ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാത്ത ഘട്ടത്തില്‍ കാത്തിരിപ്പ് സമയത്തിന്റെ ലക്ഷ്യങ്ങള്‍ അപ്പാടെ ഉപേക്ഷിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഹൃദയാഘാതം പോലുള്ള ഗുരുതര സംഭവങ്ങളില്‍ 18 മിനിറ്റിനുള്ളില്‍ ആംബുലന്‍സ് എത്തണമെന്നത് പോലുള്ള ലക്ഷ്യങ്ങളെല്ലാം 2025 സ്പ്രിംഗ് സീസണ്‍ വരെ കൈവരിക്കാന്‍ കഴിയാതെ പോകുമെന്ന് തന്നെയാണ് കരുതുന്നതെന്ന് ഹെല്‍ത്ത് സര്‍വ്വീസിന് വൈറ്റ്ഹാള്‍ അയച്ച ബ്രീഫിംഗ് പറയുന്നു.

Full Story
  21-11-2022
യൂറോപ്യന്‍ യൂണിയനുമായി ബന്ധമില്ലെങ്കിലും യൂറോപ്പുമായി ബന്ധം വേണം

 ലണ്ടന്‍: ബ്രക്സിറ്റിന് പിന്നാലെ രാജ്യത്തെ പ്രതിസന്ധി പരിഹാരങ്ങള്‍ക്ക് വഴി തേടുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. ഇതിനായി ചില നീക്കങ്ങള്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെയും ജെറമി ഹണ്ടിന്റെയും പേരില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. യൂണിയനില്‍ അംഗത്വമില്ലാതെ സ്വിസ് മാതൃകയില്‍ യൂറോപ്പുമായി തുറന്ന വ്യാപാര ബന്ധം സ്ഥാപിക്കാന്‍ പ്രധാനമന്ത്രിയും ചാന്‍സലറും ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബ്രിക്സിറ്റ് കരാറില്‍ വെള്ളം ചേര്‍ക്കരുതെന്ന് ഒരു വിഭാഗം പറയുന്നു. വരും വര്‍ഷങ്ങളില്‍ യൂറോപ്യന്‍ യൂണിയനുമായി സ്വിസ് മാതൃകയില്‍ ബന്ധം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന സണ്‍ഡേ ടൈംസ് വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍

Full Story
  21-11-2022
മോര്‍ട്ട്‌ഗേജ് തിരിച്ചടവ് പലിശ കുത്തനെ ഉയരുന്നു, പ്രതിമാസ തിരിച്ചടവ് ഇരട്ടിയായി

ലണ്ടന്‍: ഭവനഉടമകള്‍ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മോര്‍ട്ട്ഗേജ് തിരിച്ചടവ് പലിശകളെന്ന് കണക്കുകള്‍. സാധാരണ ഹോം ലോണുള്ളവര്‍ക്ക് പോലും അടുത്ത വര്‍ഷം പ്രതിമാസ ചാര്‍ജ്ജുകള്‍ ഇരട്ടിച്ച് 500 പൗണ്ടിന് അരികിലെത്തുകയാണ്. ട്രഷറി വാച്ച്ഡോഗ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റി നടത്തിയ പരിശോധനകളാണ് ഞെട്ടിക്കുന്ന വര്‍ദ്ധന പ്രവചിച്ചത്. പലിശ നിരക്കുകള്‍ ഉയര്‍ത്തി പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇത് ചേര്‍ന്ന് മോര്‍ട്ട്ഗേജ് പലിശ നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിക്കുകയാണ്. 236,000 പൗണ്ട് ശരാശരി ഔട്ട്സ്റ്റാന്‍ഡിംഗ് മോര്‍ട്ട്ഗേജുള്ളവര്‍ക്ക് അടുത്ത വര്‍ഷത്തെ വര്‍ദ്ധനവ് മൂലം പ്രതിമാസ പലിശ തിരിച്ചടവ്

Full Story
  20-11-2022
ഭഗവദ്ഗീതയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു: പശുക്കള്‍ക്ക് അന്നം നല്‍കിയ നിമിഷം ധന്യം: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്
യുകെ പ്രധാനമന്ത്രിയാകാന്‍ സാധിച്ചതില്‍ ലണ്ടനിലെ ഇസ്‌കോണ്‍ മേധാവി വിശാഖാ ദാസിയ്ക്ക് അഭിനന്ദനക്കത്തെഴുതി യുകെ പ്രധാനമന്ത്രി റിഷി സുനക്. 'താങ്കളുടെ ദയാവായ്പും പിന്തുണയും അറിവും നിറഞ്ഞ വാക്കുകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു.'- യുകെ പ്രധാനമന്ത്രി സുനാക് കത്തില്‍ പറഞ്ഞു. ഭഗവദ്ഗീതയില്‍ നിന്നും താന്‍ എത്രമാത്രം പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ ഗോക്കളെ ഊട്ടിയത് ഏറെ ആഹ്‌ളാദം നല്‍കിയെന്നും അത് തന്റെ ഒരു ദിവസത്തെ ധന്യമാക്കിയെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

'ഗീതയില്‍ നിന്നും ഞാന്‍ എത്രത്തോളം പ്രചോദനം സ്വീകരിച്ചുവെന്ന് താങ്കള്‍ക്ക് അറിയാം. മുന്നിലെ പ്രതിസന്ധികള്‍ നേരിടേണ്ടിവരുമ്പോള്‍ താങ്കള്‍ കത്തില്‍ സൂചിപ്പിച്ച ഉദ്ധരണി എപ്പോഴും സഹായിച്ചു'- സുനാക് സുനക്
Full Story
  20-11-2022
യുക്രൈയ്ന്‍ സന്ദര്‍ശിച്ച് ഋഷി സുനാക്, എല്ലാ പിന്തുണയും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു

ലണ്ടന്‍: ആദ്യ സന്ദര്‍ശനത്തില്‍ തന്നെ യുക്രൈനിന് 50 മില്യണ്‍ പൌണ്ടിന്റെ പ്രതിരോധ സഹായ വാഗ്ദാനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കീവില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. യുക്രൈനുള്ള പിന്തുണ ബ്രിട്ടന്‍ ജനത തുടരുമെന്ന് വ്യക്തമാക്കിയ ഋഷി സുനക്, കീവിലെത്താന്‍ സാധിച്ചതിലുള്ള വികാരവും മറച്ച് വച്ചില്ല. യുദ്ധം തുടങ്ങിയ ആദ്യ ദിവസം മുതല്‍ യുകെ യുക്രൈന്റെ ഏറ്റവും ശക്തമായ സഖ്യരാജ്യമാണെന്ന് വ്‌ലോദിമിര്‍ സെലന്‍സ്‌കി കൂടിക്കാഴ്ചയില്‍ വിശദമാക്കി.റഷ്യയുടെ വ്യോമാക്രമണം തടയാനായാണ് പ്രതിരോധ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. വിമാനങ്ങളെ തകര്‍ക്കാനുള്ള വെടിക്കോപ്പുകളും ഇറാന്‍ നല്‍കിയിട്ടുള്ള

Full Story
  20-11-2022
മലയാളി വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി ഇമിഗ്രേഷന്‍ ഓഫിസ്, ഹാജര്‍ കുറഞ്ഞാല്‍ വിസ റദ്ദാക്കും

ലണ്ടന്‍: യുകെ യില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഇമിഗ്രേഷന്‍ ഓഫീസ്. കേരളത്തില്‍ നിന്ന് പഠനവുമായി ബന്ധപ്പെട്ട് എത്തിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ കുറവുണ്ടെകില്‍ വിസ റദ്ദാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. പഠിക്കുന്ന കോഴ്‌സിന്റെ ഹാജരും, പഠനത്തില്‍ നിന്ന് ഏതെങ്കിലും കാരണത്താല്‍ വിട്ടുനില്‍ക്കുകയോ ചെയ്താല്‍ വിസയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഉടനടി പിന്‍വലിക്കുമെന്നും പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ച്ചയായി കോണ്‍ടാക്റ്റ് പോയിന്റുകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലും നടപടി ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ കോണ്‍ടാക്റ്റ് പോയിന്റുകള്‍ എങ്ങനെ കണക്കാക്കുമെന്ന് വ്യക്തമായ

Full Story
  20-11-2022
പണം കൊടുക്കുന്നവര്‍ വേണ്ട, തെരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രം ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ മതിയെന്ന് ലേബര്‍ പാര്‍ട്ടി

ലണ്ടന്‍: കാശുള്ളവര്‍ക്കും, സംഭാവന നല്‍കുന്നവര്‍ക്ക് ഹൗസ് ഓഫ് ലോര്‍ഡ്സില്‍ സമ്മാനമായി കസേര നല്‍കുന്ന പരിപാടി അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ വിശ്വാസ്യത പുനഃസ്ഥാപിക്കാന്‍ പദ്ധതിയുമായി ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍. ഹൗസ് ഓഫ് ലോര്‍ഡ്സിനെ നിരോധിച്ച് കൊണ്ട് ഈ പദ്ധതി നടപ്പാക്കുമെന്നാണ് ലേബര്‍ നേതാവിന്റെ പ്രഖ്യാപനം. പകരം തെരഞ്ഞെടുക്കപ്പെടുന്ന ചേംബറിനെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേംബറിന്റെ രീതികള്‍ അപ്പാടെ പരിഷ്‌കരിക്കുമെന്നും ലേബര്‍ നേതാവ് ലേബര്‍ ലോര്‍ഡ്സിനോട് വ്യക്തമാക്കി. കോമണ്‍സ് നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ചോദ്യം ചെയ്യാനും, ഭേദഗതി വരുത്താനുമുള്ള ഉദ്ദേശം നിലനിര്‍ത്തും. ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയാല്‍ ആദ്യ

Full Story
[396][397][398][399][400]
 
-->




 
Close Window