Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ മഞ്ഞുവീഴ്ച ആരംഭിച്ചു, താപനില മൈനസിലേക്ക്
reporter

ലണ്ടന്‍: യുകെയുടെ ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച തുടങ്ങിയതോടെ ശൈത്യകാലത്തിനായി ഒരുങ്ങാന്‍ മുന്നറിയിപ്പ്. അടിയന്തര മഴ, കൊടുങ്കാറ്റ് മുന്നറിയിപ്പും ഇതോടെ പുറപ്പെടുവിച്ചിട്ടുണ്ട്. താപനില ക്രമാതീതമായി താഴാന്‍ തുടങ്ങുകയും ചെയ്തു. മഴയും, കാറ്റും നേരിട്ട ശേഷമാണ് താപനില ഫ്രീസിംഗിലേക്ക് പോകുന്നതിനെ നേരിടാന്‍ തയ്യാറായിരിക്കണമെന്നാണ് നിര്‍ദ്ദേശം. തണുപ്പേറിയ ശൈത്യ ദിനത്തിന് ശേഷം രാത്രികാലത്ത് താപനില 2 സെല്‍ഷ്യസ് വരെ താഴുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.സ്‌കോട്ട്ലണ്ടിലെ ചില ഭാഗങ്ങള്‍ക്ക് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

മറ്റ് ചില ഭാഗങ്ങള്‍ക്ക് മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സൗത്ത് വെയില്‍സ് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. ഇതോടെ വീടുകള്‍ക്കും, ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും വെള്ളപ്പൊക്ക സാധ്യത നേരിടേണ്ടി വരും. യാത്രകളെയും ബാധിക്കും. മഴയും, കാറ്റുമുള്ള കാലാവസ്ഥയാണ് വരുന്നതെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.കോണ്‍വാള്‍, ഡിവോണ്‍, സൗത്ത് വെയില്‍സ് എന്നിവിടങ്ങളിലെ തീരമേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കാര്‍ഡിഫ് എയര്‍പോര്‍ട്ട്, എക്സ്റ്റര്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനയാത്രകളെ ഇത് സാരമായി ബാധിച്ചേക്കും.

 
Other News in this category

 
 




 
Close Window