Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
UK Special
  17-11-2022
യുകെ ശൈത്യത്തിലേക്ക്, മഞ്ഞുവീഴ്ച ആരംഭിച്ചു

ലണ്ടന്‍: കാലാവസ്ഥാ മാറ്റം സൂചിപ്പിച്ചു യുകെ തണുപ്പിലേക്ക്. ആഴ്ചാവസാനത്തോടെ മഞ്ഞു വീഴ്ച ചിലയിടങ്ങളില്‍ ശക്തമായി തുടങ്ങിയേക്കും. ഇന്ന് മിക്കയിടങ്ങളിലും താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസിലെത്തും. തണുത്തു തുടങ്ങിയ അന്തരീക്ഷം അടുത്തയാഴ്ചയോടു കൂടി മഞ്ഞില്‍ പുതയും. ശനിയാഴ്ചയോടെ വടക്കന്‍ ഇംഗ്ലണ്ടിന്റെ മലനിരകളില്‍ മഞ്ഞ് വീണു തുടങ്ങും. അടുത്തയാഴ്ചയോടെ ഇംഗ്ലണ്ടിന്റേയും സ്‌കോട്ട്ലന്റിലേയും ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞു വീഴ്ച കനക്കും. ഈ ആഴ്ച മഴ ഇനിയും ശക്തമായാല്‍ പലയിടത്തും വെള്ളപ്പൊക്കം ഉണ്ടാവും. അടുത്ത രണ്ടു ദിവസത്തേക്ക് ബ്രിട്ടന്റെ പല ഭാഗത്തും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കവും ഗുരുതര സാഹചര്യവുമാണ് പ്രവചിച്ചിരിക്കുന്നത്. സ്‌കോട്ലന്റില്‍ യെല്ലോ

Full Story
  17-11-2022
ജൂനിയര്‍ ഡോക്ടര്‍മാരും സമരത്തിലേക്ക്, എന്‍എച്ച്എസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്

 ലണ്ടന്‍: എന്‍എച്ച്എസില്‍ നടുവൊടിക്കുന്ന സേവനങ്ങള്‍ നല്‍കിയിട്ടും പര്യാപ്തമായ തോതില്‍ ശമ്പളം നല്‍കുന്നില്ലെന്ന് പരാതിപ്പെട്ട് നഴ്സുമാര്‍ സമരത്തിന് ഇറങ്ങാന്‍ ഒരുങ്ങുകയാണ്. ഇതിന് പിന്നാലെ എന്‍എച്ച്എസിലെ പല തൊഴില്‍ വിഭാഗങ്ങളും സമരനടപടികളെ കുറിച്ച് ആലോചന നടത്തുന്നുണ്ട്. ഇപ്പോള്‍ ജൂനിയര്‍ ഡോക്ടര്‍മാരാണ് ന്യൂഇയറില്‍ പണിമുടക്കുന്നതിനെ കുറിച്ച് ബാലറ്റിംഗ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.എല്ലാ ഓപ്ഷനുകളും പരിശോധിക്കുന്നതായി വ്യക്തമാക്കിയ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പണിമുടക്ക് സംഭവിക്കാന്‍ സാധ്യതയുള്ളതായി കൂട്ടിച്ചേര്‍ത്തു. അടിയന്തര ചര്‍ച്ചകള്‍ നടത്താന്‍ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലെയോട് ബിഎംഎ ആവശ്യപ്പെട്ടു.

Full Story
  17-11-2022
വരാനിരിക്കുന്ന ബജറ്റ് ഓരോ കുടുംബത്തിലും വന്‍ പ്രത്യാഘാതം ഉണ്ടാക്കും

ലണ്ടന്‍: ചാന്‍സലര്‍ ജെറമി ഹണ്ട് നടത്തുന്ന ഓട്ടം ബജറ്റ് അവതരണം ബ്രിട്ടനിലെ ഓരോ കുടുംബങ്ങളിലും പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കൗണ്‍സില്‍ ടാക്സ് ബില്ലുകള്‍ 2000 പൗണ്ട് കടത്തുന്ന നിയമമാറ്റങ്ങള്‍ ഉള്‍പ്പെടുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കായി ബ്രിട്ടന്‍ ആശങ്കയോടെ കാത്തിരിക്കുകയാണ്. കൗണ്‍സില്‍ ടാക്സ് ബില്ലുകള്‍ ഉയര്‍ത്തുന്ന തരത്തില്‍ ചാന്‍സലര്‍ ബജറ്റില്‍ നിയമമാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ 2.99 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ ക്യാപ് നീക്കം ചെയ്യും. നിയമമാറ്റം സാധ്യമാക്കുമെങ്കിലും ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് നടപടിയില്‍ തീരുമാനം കൈക്കൊള്ളാം.

Full Story

  17-11-2022
യുകെയില്‍ ഗര്‍ഭം ധരിക്കുന്നത് അത്ര സുരക്ഷിതമല്ല

ലണ്ടന്‍: യുകെയില്‍ ഗര്‍ഭം ധരിക്കുന്നത് അത്ര സുരക്ഷിതമായ കാര്യമല്ലെന്ന് റിപ്പോര്‍ട്ട്. യുകെയില്‍ ഗര്‍ഭം ധരിച്ചതിന് ശേഷവും, പ്രസവം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ഇടയിലും അമ്മമാര്‍ മരിക്കാനുള്ള സാധ്യത മൂന്നിരട്ടി അധികമാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. നോര്‍വെയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ നിരക്ക്. എട്ട് ഉയര്‍ന്ന വരുമാനമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തിയ താരതമ്യത്തിലാണ് ബ്രിട്ടന്‍ മോശം പ്രകടനം കാഴ്ചവെച്ചത്. സ്ലോവാക്യ മാത്രമാണ് ബ്രിട്ടന് പിന്നില്‍ ഇടംപിടിച്ചത്. പുതിയ അമ്മമാര്‍ക്കിടയില്‍ ഹൃദ്രോഗവും, ആത്മഹത്യയുമാണ് പ്രധാന മരണകാരണമെന്ന് രണ്ട് മില്ല്യണ്‍ യുകെ പ്രസവങ്ങളെ കുറിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നു. അമിതവണ്ണവും, മാനസിക പ്രശ്നങ്ങളുമാണ്

Full Story
  17-11-2022
ഇന്ത്യക്കാര്‍ക്ക് പ്രതിവര്‍ഷം 3000 വിസ നല്‍കുമെന്ന് ഋഷി സുനക്

 ബാലി: ഇന്ത്യയില്‍ നിന്നുള്ള യുവ പ്രഫഷനലുകള്‍ക്ക് ഓരോ വര്‍ഷവും യുകെയില്‍ ജോലി ചെയ്യുന്നതിനായി 3,000 വീസയ്ക്ക് അനുമതി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്തൊനീഷ്യയിലെ ബാലിയില്‍ ജി20 സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് നിര്‍ണായക പ്രഖ്യാപനം.

'കഴിഞ്ഞ വര്‍ഷം അംഗീകരിച്ച യുകെ-ഇന്ത്യ മൈഗ്രേഷന്‍ ആന്റ് മൊബിലിറ്റി പങ്കാളിത്ത കരാരിന്റെ തുടര്‍ച്ചയായി ഇന്ന് യുകെ ഇന്ത്യ യങ് പ്രഫഷനല്‍ സ്‌കീം യഥാര്‍ഥ്യമായിരിക്കുന്നു. ബിരുദധാരികളായ 18 മുതല്‍ 30 വയസ് വരെയുള്ള യുവാക്കള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വീസയുടെപ്രയോജനം ലഭിക്കും''- ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍

Full Story
  16-11-2022
യുകെയില്‍ ഭക്ഷണത്തിന് തീവില: പ്രധാനപ്പെട്ട ബ്രാന്‍ഡുകളെല്ലാം വില കുത്തനെ ഉയര്‍ത്തി
Heinz Tomato Ketchup ഏറ്റവും വലിയ ശരാശരി ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി, അതിന്റെ 460 ഗ്രാം ടോപ്പ്-ഡൗണ്‍ പതിപ്പ് 53% അല്ലെങ്കില്‍ 91 പെന്‍സ് വര്‍ധിച്ചു.

ഡോള്‍മിയോ ലസാഗ്‌നെ സോസ് (470 ഗ്രാം) രണ്ട് വര്‍ഷത്തിനുള്ളില്‍ 61 പെന്‍സ് വര്‍ധിച്ച് രണ്ടാമത്തെ ഏറ്റവും വലിയ കുതിച്ചുചാട്ടവും കണ്ടു. അതിന്റെ സര്‍വേ ആറ് പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളിലായി 79 ഇനങ്ങളുടെ വില താരതമ്യം ചെയ്തു.

ഉപഭോക്തൃ ഗ്രൂപ്പിന്റെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് ബ്രിട്ടന്റെ പ്രിയപ്പെട്ട ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളില്‍ ചിലതിന്റെ വില മൊത്തത്തിലുള്ള ജീവിതച്ചെലവിനേക്കാള്‍ വേഗത്തില്‍ ഉയര്‍ന്നേക്കാമെന്നാണ്, ഇത് 40 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കില്‍ ഉയരുകയാണ്.

കാലക്രമേണ ജീവിതച്ചെലവ് എങ്ങനെ മാറുന്നുവെന്ന് അളക്കുന്ന പണപ്പെരുപ്പം നിലവില്‍
Full Story
  16-11-2022
ആഗോള തലത്തില്‍ യുകെയുടെ അന്തസ്സ് ഇടിഞ്ഞു: പണപ്പെരുപ്പമാണ് കാരണമെന്ന് റിഷി സുനക്
പണപ്പെരുപ്പവും യുകെയിലെ പൊതുകടവും രാജ്യത്തിന്റെ ആഗോള പ്രശസ്തി ഇടിയാന്‍ ഇടയാക്കിയതായി പ്രധാനമന്ത്രി റിഷി സുനക് സമ്മതിച്ചു. ഇത് കുറയ്ക്കുന്നതിന് വ്യാഴാഴ്ചത്തെ ശരത്കാല ബജറ്റില്‍ നികുതി വര്‍ദ്ധനവും ചെലവ് ചുരുക്കലും ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തീരുമാനങ്ങള്‍ ന്യായമായ രീതിയില്‍ എടുക്കുമെന്നും കടത്തിന്റെ അളവ് കുറയ്ക്കുന്നതിലൂടെ എല്ലാവര്‍ക്കും പ്രയോജനം ലഭിക്കുമെന്നും സുനക് പറഞ്ഞു.

ഇന്തോനേഷ്യയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ ബിബിസിയുടെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ക്രിസ് മേസണോട് സംസാരിച്ച അദ്ദേഹം പണപ്പെരുപ്പം കുറയ്ക്കുന്നത് തന്റെ 'നമ്പര്‍ വണ്‍ വെല്ലുവിളി'യാണെന്ന് കൂട്ടിച്ചേര്‍ത്തു.

സെപ്തംബറിലെ മിനി ബജറ്റിന്റെ പശ്ചാത്തലത്തില്‍ വര്‍ധിച്ച ഭവന ഉടമകള്‍ക്കുള്ള മോര്‍ട്ട്‌ഗേജ്
Full Story
  16-11-2022
ചര്‍ച്ച പരാജയം, സമരം സുനിശ്ചിതമെന്ന് നഴ്‌സുമാര്‍

ലണ്ടന്‍ : ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലെയുമായി എന്‍എച്ച്എസ് യൂണിയനുകള്‍ നടത്തിയ ചര്‍ച്ച പരാജയമായി. വന്‍ സമരങ്ങള്‍ ഭയന്ന് ആരോഗ്യ സെക്രട്ടറി ഇന്നലെ ആറ് എന്‍എച്ച്എസ് യൂണിയനുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ആരോഗ്യ സെക്രട്ടറിയുടെ ഭാഗത്തു നിന്നും വേണ്ടവിധത്തിലുള്ള പ്രതികരണം ഉണ്ടായില്ലെന്ന് യൂണിയനുകള്‍ ആരോപിച്ചു. ജൂനിയര്‍ ഡോക്ടര്‍മാരുള്‍പ്പെടെ പത്തുലക്ഷം എന്‍എച്ച്എസ് ജീവനക്കാര്‍ ഈ ശൈത്യകാലത്ത് പണിമുടക്കിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരോഗ്യ സെക്രട്ടറിയുമായുള്ള ചര്‍ച്ചയെ 'സമയം പാഴാക്കുന്ന ചര്‍ച്ച' എന്നാണ് ഒരു യൂണിയന്‍ വിശേഷിപ്പിച്ചത്. റോയല്‍ കോളേജ് ഓഫ് നേഴ്സിംഗ്, യൂണിസണ്‍, റോയല്‍ കോളേജ്

Full Story
[395][396][397][398][399]
 
-->




 
Close Window