Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
UK Special
  16-10-2022
ബ്രിട്ടനിലെ ഹോട്ടലുകളില്‍ പാര്‍പ്പിച്ചിരുന്ന 116 കുടിയേറ്റ കുട്ടികളെ കാണാതായി

ഇംഗ്ലണ്ട്: ബ്രിട്ടനിലെ ഹോട്ടലുകളില്‍ നിന്ന് 116 കുടിയേറ്റക്കാരായ കുട്ടികളെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ 14 മാസത്തിനിടെയാണ് ഇത്രയധികം കുട്ടികളെ കാണാതായത്. 2021 ജൂലൈയ്ക്കും 2022 ഓഗസ്റ്റിനും ഇടയില്‍ ആഭ്യന്തര മന്ത്രാലയം താല്‍ക്കാലികമായി ഹോട്ടലുകളില്‍ പാര്‍പ്പിച്ചതിന് ശേഷമാണ് 116 കുട്ടികളെ കാണാതായതെന്ന് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ത്ഥികളായി എത്തുന്ന കുട്ടികള പാര്‍പ്പിക്കാന്‍ മതിയായ താമസ സൗകര്യമില്ലന്ന് കൗണ്‍സില്‍ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ കുട്ടികളെ സര്‍ക്കാര്‍ അംഗീകൃത ഹോട്ടലുകളിലാണ് താമസിപ്പിച്ചത്. 2021 ജൂലൈയ്ക്കും 2022 ജൂണിനും ഇടയില്‍ ബ്രിട്ടനിലെത്തിയ 1,606 കുട്ടികള്‍ക്കാണ് ആഭ്യന്തര മന്ത്രാലയം ഹോട്ടലുകളില്‍ താമസസൗകര്യം

Full Story
  16-10-2022
സുല്ലയുടെ വിവാദ പരാമര്‍ശത്തില്‍ ഇന്ത്യ-യുകെ ബന്ധം വഷളാകുന്നു

ലണ്ടന്‍: വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരെ യു കെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചതിന് പിന്നാലെ ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ് ടി എ) തകര്‍ച്ചയുടെ വക്കിലാണെന്ന് റിപ്പോര്‍ട്ട്. യുകെയില്‍ വിസ കാലാവധി കഴിഞ്ഞും തങ്ങുന്നവരില്‍ ഏറിയ പങ്കും ഇന്ത്യക്കാരായതിനാല്‍ ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെടാന്‍ ആശങ്കയുണ്ടെന്നും ഇത് കൂടുതല്‍ കുടിയേറ്റത്തിലേയ്ക്ക് വഴിതെളിക്കുമെന്നുമാണ് കഴിഞ്ഞയാഴ്ചയ ഒരു അഭിമുഖത്തില്‍ ഇന്ത്യന്‍ വംശജ കൂടിയായ സുല്ല ബ്രാവര്‍മാന്‍ പറഞ്ഞത്.ഇന്ത്യയുമായി തുറന്ന അതിര്‍ത്തി- കുടിയേറ്റ നയങ്ങള്‍ ഉണ്ടായിരിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കയുള്ളതായി

Full Story
  16-10-2022
നോര്‍ക്ക കരാര്‍ ഒപ്പിട്ടത് യുകെയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി, വിദേശകാര്യമന്ത്രാലയം അനുമതി നല്‍കി

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കാന്‍ നോര്‍ക്ക ധാരണാപത്രം ഒപ്പിട്ടത് യുകെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി. യുകെയിലെ ദേശീയ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്റഗ്രറ്റഡ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പുകളിലൊന്നായ ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോര്‍ക്ഷെയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്പ്, നോര്‍ത്ത് ഈസ്റ്റ് ലിങ്കന്‍ഷെയറിലെ ഹെല്‍ത്ത് സര്‍വീസിന്റെ മാനസിക ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായാണ് ധാരണാപത്രം ഒപ്പിട്ടത്.കേന്ദ്രാനുമതി ഇല്ലാതെ സ്വകാര്യസ്ഥാപനവുമായാണ് ധാരണപത്രം ഒപ്പിട്ടതെന്ന് കേന്ദ്ര വിദേശസഹമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. എന്നാല്‍, കരട് ധാരണാപത്രം വിദേശ മന്ത്രാലയത്തിന്റെ

Full Story
  15-10-2022
യുകെയില്‍ ഹിന്ദുക്കള്‍ക്കെതിരേ അതിക്രമം വര്‍ധിക്കുന്നു, പരാതിയുമായി 108 ഹിന്ദുസംഘടനകള്‍ ലിസിന് മുന്നില്‍

ലണ്ടന്‍: ബ്രിട്ടനില്‍ ഹിന്ദു സമൂഹത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളിലും അതിക്രമങ്ങളിലും ഇടപെടണമെന്നാവശ്യപ്പെട്ട് യുകെ പ്രധാനമന്ത്രി ലിസ് ട്രസിന് കത്തയച്ച് ഹിന്ദു സംഘടനകള്‍. ലെസ്റ്ററിലെയും ബര്‍മിംഗ്ഹാമിലെയും സംഭവവികാസങ്ങള്‍ക്ക് പിന്നാലെ ഹിന്ദു സമൂഹം നേരിടുന്ന അതിക്രമങ്ങള്‍ തടഞ്ഞ് അവരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 180 ബ്രിട്ടീഷ്-ഇന്ത്യന്‍ ഹിന്ദു സംഘടനകളും ക്ഷേത്രങ്ങളും ലിസ് ട്രസിന് കത്ത് നല്‍കിയത്. നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹിന്ദു ടെമ്പിള്‍സ്, ബിഎപിഎസ് ശ്രീ സ്വാമിനാരായണ്‍ സന്‍സ്ത യുകെ, ഇന്ത്യന്‍ നാഷണല്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ യുകെ, ഇസ്‌കോണ്‍ മാഞ്ചസ്റ്റര്‍, ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി(യുകെ), ഹിന്ദു ലോയേഴ്‌സ് അസോസിയേഷന്‍(യുകെ), ഇന്‍സൈറ്റ്

Full Story
  15-10-2022
ലിസിനെതിരേ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം, തിരിച്ചടി നേരിടാനൊരുങ്ങി പ്രധാനമന്ത്രി

ലണ്ടന്‍: എം പി മാരില്‍ നിന്നും വീണ്ടും തിരിച്ചടി നേരിട്ട് ലിസ് ട്രസ്. ചാന്‍സലറെ പുറത്താക്കുകയും ഒരു പ്രധാന സാമ്പത്തിക നയത്തില്‍ പിന്നോട്ട് പോവുകയും ചെയ്തതിന് ശേഷമാണിത്. ലിസ് ട്രസിന് ഇങ്ങനെ തുടരാനാവില്ലെന്നാണ് ഒരു മന്ത്രി വിഷയത്തില്‍ പ്രതികരിച്ചത് . പ്രധാനമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം പാര്‍ട്ടി നിരാശയുടെ അവസ്ഥയിലാണെന്ന് മറ്റൊരു ടോറി എംപി പറഞ്ഞു. എന്നാല്‍ ട്രസ് അനുകൂല എം പി മാരും വിഷയത്തില്‍ പ്രതികരണം നടത്തുന്നുണ്ട്. ട്രസ് പിന്തുണക്കാരനായ ക്രിസ്റ്റഫര്‍ ചോപ്പ് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. പ്രധാനമന്ത്രി പദവി അവള്‍ക്ക് നന്നായി കൈകാര്യം ചെയ്യാന്‍ അറിയാമെന്നും അതിനു ആരുടേയും അഭിപ്രായം ആവശ്യമില്ലെന്നും പറഞ്ഞു.

Full Story
  15-10-2022
റോയല്‍ മെയിലില്‍ കൂട്ടത്തോടെ പിരിച്ചുവിടല്‍

ലണ്ടന്‍: റോയല്‍ മെയിലില്‍ തൊഴില്‍ അവസരങ്ങള്‍ വെട്ടികുറയ്ക്കാനൊരുങ്ങി അധികൃതര്‍. അടുത്ത ഓഗസ്റ്റില്‍ 10,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് പുതിയ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി 6,000 പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നുവെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി. പിരിച്ചുവിടലുകള്‍ക്ക് പുറമേ, പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി ധാരാളം വെട്ടി ചുരുക്കലുകള്‍ ഉണ്ടാകും. മുഴുവന്‍ വര്‍ഷവും നഷ്ടം 350 മില്യണ്‍ പൗണ്ടില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റോയല്‍ മെയില്‍ പറഞ്ഞു. എട്ട് ദിവസത്തെ വ്യാവസായിക പ്രവര്‍ത്തനത്തിന്റെ നേരിട്ടുള്ള ആഘാതവും പോസ്റ്റ് ചെയ്യുന്ന പാഴ്‌സലുകളുടെ കുറഞ്ഞ അളവും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

Full Story

  15-10-2022
ഒടുവില്‍ ബ്രോഡ്ബാന്റിനും വില വര്‍ധിച്ചു, അടുത്ത വര്‍ഷം 113 പൗണ്ട് വരെ അധികം നല്‍കേണ്ടി വരും

 ലണ്ടന്‍: ബ്രിട്ടനില്‍ സകല മേഖലയിലും വിലക്കയറ്റം പ്രകടമാണ്. ഈ സ്ഥിതി അടുത്തൊന്നും മാറുന്ന ലക്ഷണവുമില്ല. പണപ്പെരുപ്പം കുതിച്ചുയര്‍ന്നത് അടങ്ങുന്നതിന്റെ സൂചനകള്‍ ഇപ്പോഴും സമ്പദ് വ്യവസ്ഥ നല്‍കുന്നില്ല. ഉയരുന്ന ഗ്യാസ് വിലകളാണ് പണപ്പെരുപ്പത്തെ നയിക്കുന്നത്. ഉക്രെയിനിലെ റഷ്യന്‍ യുദ്ധത്തിന്റെ പേരില്‍ നടക്കുന്ന ഊര്‍ജ്ജതന്ത്രങ്ങള്‍ ഒതുങ്ങാത്ത പക്ഷം ബ്രിട്ടന്‍ സാമ്പത്തികമായി ഞെരുക്കത്തില്‍ തുടരും. ഇതിനിടെയാണ് അടുത്ത വര്‍ഷം ലക്ഷക്കണക്കിന് കസ്റ്റമേഴ്സിന് ബ്രോഡ്ബാന്‍ഡ് ചെലവുകളില്‍ 113 പൗണ്ടിന്റെ വര്‍ദ്ധന നേരിടേണ്ടി വരുമെന്ന് വ്യക്തമായത്. നിലവില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഭക്ഷ്യ, ഇന്ധന, എനര്‍ജി നിരക്കുകള്‍ക്ക് പുറമെയാണ് 14% വര്‍ദ്ധന ഏറ്റുവാങ്ങേണ്ടി

Full Story
  15-10-2022
സ്വന്തം ഉറപ്പിക്കാന്‍ വിശ്വസ്തനെ ബലി കൊടുത്ത് ലിസ്

 ലണ്ടന്‍: പ്രധാനമന്ത്രി പദത്തില്‍ കടിച്ചുതൂങ്ങാന്‍ തന്നെ പുറത്താക്കിയ ലിസ് ട്രസിന് അധികം ആയുസ്സില്ലെന്ന് പ്രവചിച്ച് മുന്‍ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ്. ചാന്‍സലര്‍ പദവിയില്‍ നിന്നും തന്നെ ഒഴിവാക്കിയതിലൂടെ ഏതാനും ആഴ്ചകള്‍ മാത്രമാണ് ട്രസിന് ആയുസ്സ് നീട്ടിക്കിട്ടുകയെന്നാണ് ക്വാര്‍ട്ടെംഗ് അടുത്ത അനുയായികളോട് പ്രതികരിച്ചത്. വിമതനീക്കം നടത്തുന്ന ടോറി എംപിമാരുടെ വാഗണുകള്‍ വട്ടമിട്ട് കറങ്ങുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ക്വാസി ക്വാര്‍ട്ടെംഗിനെ പുറത്താക്കിക്കൊണ്ട് സ്വയം രക്ഷിക്കാനാണ് ലിസ് ട്രസ് ശ്രമം നടത്തുന്നത്. കോര്‍പറേഷന്‍ ടാക്സില്‍ യു-ടേണ്‍ പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ അറിയിക്കാന്‍

Full Story
[409][410][411][412][413]
 
-->




 
Close Window