Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
നോര്‍ക്ക കരാര്‍ ഒപ്പിട്ടത് യുകെയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി, വിദേശകാര്യമന്ത്രാലയം അനുമതി നല്‍കി
reporter

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കാന്‍ നോര്‍ക്ക ധാരണാപത്രം ഒപ്പിട്ടത് യുകെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി. യുകെയിലെ ദേശീയ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്റഗ്രറ്റഡ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പുകളിലൊന്നായ ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോര്‍ക്ഷെയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്പ്, നോര്‍ത്ത് ഈസ്റ്റ് ലിങ്കന്‍ഷെയറിലെ ഹെല്‍ത്ത് സര്‍വീസിന്റെ മാനസിക ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായാണ് ധാരണാപത്രം ഒപ്പിട്ടത്.കേന്ദ്രാനുമതി ഇല്ലാതെ സ്വകാര്യസ്ഥാപനവുമായാണ് ധാരണപത്രം ഒപ്പിട്ടതെന്ന് കേന്ദ്ര വിദേശസഹമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. എന്നാല്‍, കരട് ധാരണാപത്രം വിദേശ മന്ത്രാലയത്തിന്റെ അനുമതിക്കായി നല്‍കിയിരുന്നു.

മന്ത്രാലയത്തിന്റെ നിര്‍ദേശംകൂടി ഉള്‍ക്കൊള്ളിച്ച ധാരണാപത്രമാണ് ഒപ്പിട്ടത്. സ്വന്തം മന്ത്രാലയത്തില്‍ നടക്കുന്നതുപോലും സഹമന്ത്രി അറിയുന്നില്ലെന്ന ആദ്യം മുതലുള്ള ആക്ഷേപം ശരിവയ്ക്കുന്നതാണിത്.1983 ലെ എമിഗ്രേഷന്‍ നിയമപ്രകാരം കേന്ദ്ര വിദേശമന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്‍സ് അനുവദിച്ച രാജ്യാന്തര റിക്രൂട്ട്മെന്റ് ലൈസന്‍സുള്ള ഏജന്‍സിയാണ് നോര്‍ക്ക. ഇതുവഴി നോര്‍ക്കയ്ക്ക് കമ്പനികളുമായോ, സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളുമായോ നിയമപരമായ റിക്രൂട്ട്‌മെന്റ് കരാറുകളില്‍ ഏര്‍പ്പെടാം. എന്നാല്‍, രണ്ടു രാജ്യങ്ങളിലേയും സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്‍പ്പെടുന്ന കരാറായതിനാല്‍ കരട് ധാരണാപത്രം വിദേശമന്ത്രാലയത്തിന്റെ അനുമതിക്കായി നല്‍കിയത്.പുതിയ കരാര്‍വഴി യുകെയിലെ മറ്റ് 41 കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പുകള്‍ വഴിയും റിക്രൂട്ട്മെന്റിനുള്ള വഴിയും തുറക്കും. നഴ്‌സിങ് ഇതര റിക്രൂട്‌മെന്റ്സാധ്യതകള്‍ക്കും ആരോഗ്യരംഗത്തെ പരസ്പര സഹകരണത്തിനും കരാര്‍ വഴിവയ്ക്കും. നവംബറില്‍ കൊച്ചിയില്‍ നടക്കുന്ന യുകെ ജോബ് ഫെസ്റ്റും തുടര്‍ന്ന് വര്‍ഷം രണ്ട് പ്രാവശ്യം നടത്തുന്ന ജോബ് ഈവന്റുകളും ധാരണാപത്രത്തിന്റെ നേട്ടമാണ്.

 
Other News in this category

 
 




 
Close Window