Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ ഹോട്ടലുകളില്‍ പാര്‍പ്പിച്ചിരുന്ന 116 കുടിയേറ്റ കുട്ടികളെ കാണാതായി
reporter

ഇംഗ്ലണ്ട്: ബ്രിട്ടനിലെ ഹോട്ടലുകളില്‍ നിന്ന് 116 കുടിയേറ്റക്കാരായ കുട്ടികളെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ 14 മാസത്തിനിടെയാണ് ഇത്രയധികം കുട്ടികളെ കാണാതായത്. 2021 ജൂലൈയ്ക്കും 2022 ഓഗസ്റ്റിനും ഇടയില്‍ ആഭ്യന്തര മന്ത്രാലയം താല്‍ക്കാലികമായി ഹോട്ടലുകളില്‍ പാര്‍പ്പിച്ചതിന് ശേഷമാണ് 116 കുട്ടികളെ കാണാതായതെന്ന് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ത്ഥികളായി എത്തുന്ന കുട്ടികള പാര്‍പ്പിക്കാന്‍ മതിയായ താമസ സൗകര്യമില്ലന്ന് കൗണ്‍സില്‍ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ കുട്ടികളെ സര്‍ക്കാര്‍ അംഗീകൃത ഹോട്ടലുകളിലാണ് താമസിപ്പിച്ചത്. 2021 ജൂലൈയ്ക്കും 2022 ജൂണിനും ഇടയില്‍ ബ്രിട്ടനിലെത്തിയ 1,606 കുട്ടികള്‍ക്കാണ് ആഭ്യന്തര മന്ത്രാലയം ഹോട്ടലുകളില്‍ താമസസൗകര്യം ഒരുക്കിയിരുന്നത്. കഴിഞ്ഞ 14 മാസത്തിനിടെ 18 ഓ അതില്‍ താഴെയോ പ്രായമുള്ള 181 കുട്ടികളെ കാണാതായതായി ബിബിസി ടുവിന്റെ ന്യൂസ്നൈറ്റ് വിവരാവകാശ പ്രകാരം കണ്ടെത്തി. കാണാതായതില്‍ 65 പേരെ പിന്നീട് കണ്ടെത്തിയിരുന്നു. കാണാതായ കുട്ടികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്നും അവരെ ഹോട്ടലുകളില്‍ താമസിപ്പിക്കുന്നത് നിര്‍ത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും ചാരിറ്റി ഇസിപാറ്റ് യുകെ അറിയിച്ചു.

കാണാതായ കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകാന്‍ സാധ്യതയുണ്ടെന്നും ചാരിറ്റി ഇസിപാറ്റ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് പട്രീഷ്യ ഡര്‍ കൂട്ടിച്ചേര്‍ത്തു.കാണാതായ കുട്ടികളില്‍ ചിലര്‍ അവരെ യുകെയിലേക്ക് കൊണ്ടുവന്ന മനുഷ്യക്കടത്തുകാരുടെ കൈകളില്‍ എത്തുമെന്ന് ഭയപ്പെടുന്നതായി, ലോറിക്ക് പുറകില്‍ കയറി സുഡാനില്‍ നിന്നും ബ്രിട്ടനില്‍ അഭയം തേടിയ 17 കാരന്‍ റിഷാന്‍ സെഗ പറഞ്ഞു. കടലിലൂടെയുള്ള അപകടകരമായ കുടിയേറ്റത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ എത്തിചേരുന്ന കുട്ടികളെ ഹോട്ടലില്‍ എത്തിച്ച് 15 ദിവസത്തിനുള്ളില്‍ ദീര്‍ഘകാല പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുന്നു. ഇതിനായി ഓരോ കുട്ടിക്കും 6000 യൂറോ വച്ചാണ് അനുവദിക്കുന്നത്. കുട്ടികളെ കാണാതാകുന്നത് ഗുരുതരമായ കാര്യമാണ്. കുട്ടികളെ കണ്ടെത്താനും അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നതിനും പൊലീസും പ്രദേശിക അധികാരികളും 24 മണിക്കൂറും ജോലി ചെയ്യുന്നതായും അവര്‍ അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 597 പേരെ പാര്‍പ്പിച്ചെന്നും ഒറ്റയ്ക്കുള്ള കുട്ടികളെ കണ്ടെത്താനും പുനരധിവസിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്നും പ്രദേശിക സര്‍ക്കാറും അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window