Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
UK Special
  08-10-2022
ഇന്ത്യ-യുകെ ബന്ധം വഷളാകുന്നു, സ്വതന്ത്രവ്യാപാര കരാര്‍ വൈകുമെന്ന് റിപ്പോര്‍ട്ട്, പുതിയ വിദേശകാര്യ സെക്രട്ടറിയുടെ നിലപാടുകള്‍ ആശങ്കയ്ക്ക് കാരണം

ന്യൂഡല്‍ഹി: ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ കീഴില്‍ നിശ്ചയിച്ചിരുന്ന സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) പൂര്‍ത്തിയാക്കാനുള്ള സമയപരിധി ദീപാവലിയ്ക്കുള്ളില്‍ എത്താന്‍ ഇന്ത്യയും യുകെയും എത്താന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രിലില്‍ മുന്‍ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍, ചര്‍ച്ചകള്‍ അവസാനിപ്പിച്ച് വ്യാപാര കരാറില്‍ ഒപ്പുവെക്കാനുള്ള സമയപരിധിയായി ഇരുപക്ഷവും 'ദീപാവലി' നിശ്ചയിച്ചിരുന്നു. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയെ 'അതിശയകരവും തിളക്കമാര്‍ന്നതുമായ' രാജ്യമെന്ന് വിശേഷിപ്പിച്ചിരുന്നു.പക്ഷേ, അതിനുശേഷം ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. സെപ്റ്റംബറിലാണ്‍ ജോണ്‍സണു പകരം ലിസ് ട്രസ് യുകെ

Full Story
  08-10-2022
യുകെയില്‍ ഹിന്ദുഫോബിയ അനുവദിക്കില്ലെന്ന് ലേബര്‍ പാര്‍ട്ടി നേതാവ്

ലണ്ടന്‍: കഴിഞ്ഞ മാസം നടന്ന ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തെ തുടര്‍ന്ന് ലെസ്റ്ററിലും ബര്‍മിംഗ്ഹാമിലും നടന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ശേഷം വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടാന്‍ തന്റെ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് യുകെ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര് സ്റ്റാര്‍മര്‍ പറഞ്ഞു. 'ഹിന്ദുഫോബിയ' എന്ന പദത്തെ നേരിട്ട് പരാമര്‍ശിച്ചുകൊണ്ട്, ഒരു നവരാത്രി ആഘോഷത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഹിന്ദുഫോബിയയ്ക്ക് നമ്മുടെ സമൂഹത്തില്‍ ഒരിടത്തും സ്ഥാനമില്ല, നാമെല്ലാവരും ഒരുമിച്ച് ഇതിനെ നേരിടണം.' 'നിരവധി ആളുകള്‍ അവരുടെ മതത്തിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നുവെന്നും അടുത്ത കാലത്തായി വിദ്വേഷ കുറ്റകൃത്യങ്ങളില്‍

Full Story
  07-10-2022
പണി മുടക്കിന് നഴ്‌സുമാരുടെ പിന്തുണ തേടി വോട്ടിങ്: 3 ലക്ഷം നഴ്‌സുമാര്‍ക്ക് ബാലറ്റ് അയച്ചു
ശമ്പള വര്‍ദ്ധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു പണിമുടക്കിന് വോട്ട് ചെയ്യാന്‍ 3 ലക്ഷം നഴ്സുമാര്‍ക്ക് ബാലറ്റുകള്‍ അയച്ച് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്. നഴ്സിംഗ് മേഖലയിലെ സമ്മര്‍ദങ്ങള്‍ മൂലം റെക്കോര്‍ഡ് തോതിലാണ് നഴ്സുമാര്‍ പ്രൊഫഷന്‍ ഉപേക്ഷിച്ച് പോകുന്നത്. ഈ ഘട്ടത്തിലാണ് യുകെ മുഴുവന്‍ ഒരുമിച്ച് സമരത്തിന് ഇറങ്ങുന്ന തരത്തിലേക്ക് ആര്‍സിഎന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

തങ്ങളുടെ 300,000 വരുന്ന അംഗങ്ങള്‍ക്ക് ആര്‍സിഎന്‍ ബാലറ്റുകള്‍ അയച്ചു. 106 വര്‍ഷത്തെ ചരിത്രമുള്ള യൂണിയന്‍ ആദ്യമായി സമരത്തിന് വോട്ട് ചെയ്യാന്‍ നഴ്സുമാരോട് ആവശ്യപ്പെടുകയാണ്. ശമ്പള വിഷയത്തില്‍ ആര്‍സിഎന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ ഗവണ്‍മെന്റ് വിസമ്മതിച്ചതോടെയാണ് കടുത്ത നിലപാടിലേക്ക്
Full Story
  07-10-2022
മാഞ്ചസ്റ്ററില്‍ സിഖ് പുരോഹിതനെ അക്രമിച്ച് തലച്ചോറിന് ക്ഷതം ഏല്‍പ്പിച്ച 28-കാരന് 3 വര്‍ഷം ജയില്‍ശിക്ഷ
മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ വംശജനായ സിഖ് പുരോഹിതനെ പട്ടാപ്പകല്‍ അക്രമിച്ച് തലച്ചോറിന് ക്ഷതം ഏല്‍പ്പിച്ച 28-കാരന് മൂന്ന് വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു കോടതി.28-കാരന്‍ ക്ലോഡിയോ കാംപോസിനാണ് ശിക്ഷ. ജൂണ്‍ 23ന് മാഞ്ചസ്റ്ററിലെ നോര്‍ത്തേണ്‍ ക്വാര്‍ട്ടറില്‍ വെച്ചാണ് 62-കാരനായ അവതാര്‍ സിംഗിന് നേരെ ക്രൂരമായ മര്‍ദ്ദനം അരങ്ങേറിയത്.

പ്രതിയും, ഇയാളുടെ പോളിഷ് കാമുകിയും നടന്ന് പോകവെ സിംഗ് ഇവരെ മറികടന്ന് പോയതിന്റെ പേരിലാണ് അക്രമം നടന്നത്. തന്റെ പങ്കാളിക്കൊപ്പം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെയായിരുന്നു സിംഗിന്റെ ജീവിതം മാറ്റിമറിച്ച സംഭവം. അക്രമത്തിനൊടുവില്‍ റോഡില്‍ ബോധരഹിതനായി കിടന്ന സിംഗിനെ കുറിച്ച് 999-ല്‍ വിളിച്ച് ഒരാള്‍ അറിയിക്കുകയായിരുന്നു.

പാരാമെഡിക്കുകള്‍ സിംഗിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും
Full Story
  07-10-2022
മിനി ബജറ്റിനെത്തുടര്‍ന്ന് രാജ്യം സാമ്പത്തികപ്രതിസന്ധിയില്‍ അകപ്പെടാതിരിക്കാന്‍ നടപടി സ്വീകരിച്ചതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലണ്ടന്‍: കഴിഞ്ഞ ആഴ്ച ഗവണ്‍മെന്റ് ബോണ്ട് വിപണിയില്‍ ഇടപെടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിര്‍ബന്ധിതമാകുകയായിരുന്നുവെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍. മറിച്ചായാല്‍ 50 ബില്ല്യണ്‍ പൗണ്ടിന്റെ വിറ്റൊഴിയല്‍ അരങ്ങേറുകയും, സാമ്പത്തിക പ്രതിസന്ധിക്ക് വഴിയൊരുക്കുകയും ചെയ്യുമായിരുന്നുവെന്ന് ബാങ്ക് വ്യക്തമാക്കി.സെപ്റ്റംബര്‍ 23ന് ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ് അവതരിപ്പിച്ച മിനി-ബജറ്റ് വിപണിയെ തകര്‍ക്കുന്നതിലേക്ക് നയിക്കുമായിരുന്നു. ഈ അവസ്ഥ ഒഴിവാക്കാനാണ് ബാങ്ക് അധികൃതര്‍ ഇടപെട്ടതെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ ജോണ്‍ കണ്‍ലിഫ് എംപിമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. സ്ഥിതി മറിച്ചായാല്‍ ലക്ഷക്കണക്കിന് വരുന്ന പെന്‍ഷന്‍ സേവിംഗ്സ് ശുദ്ധശൂന്യമായി മാറുമായിരുന്നു. ഇവരുടെ

Full Story
  07-10-2022
യുകെയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ കൊവിഡ് ഭീതി ഒഴിഞ്ഞ നിലയിലാണ്. ലോകം മുഴുവനും ഇത് തന്നെയാണ് സ്ഥിതി. എന്നാല്‍ കൊവിഡ് വൈറസ് പൂര്‍ണ്ണമായി ഇല്ലാതായി എന്നൊരു അര്‍ത്ഥം ഇതിനില്ല. സമൂഹത്തില്‍ വൈറസ് നിലനില്‍ക്കുമ്പോഴും സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നുവെന്ന് മാത്രം. ഇതിനിടെയാണ് ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ കൊവിഡ് ബാധിച്ച രോഗികളുടെ എണ്ണം ഉയരുന്നതായി കണക്കുകള്‍ പുറത്തുവരുന്നത്.രണ്ട് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം. വൈറസ് വീണ്ടും ശക്തിപ്പെടുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ വരെ 9631 രോഗികള്‍ക്കാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ചികിത്സ ആവശ്യമായി വന്നത്. ഒരാഴ്ച മുന്‍പ് 7024

Full Story
  07-10-2022
ക്യൂവിന്റെ നീളം കുറയ്ക്കാന്‍ പുതിയ തന്ത്രം, രണ്ട് അപ്പോയിന്റ്‌മെന്റ് നഷ്ടപ്പെടുത്തിയാല്‍ രോഗികളെ ലിസ്റ്റില്‍ നിന്ന് നീക്കും

ലണ്ടന്‍: ചികിത്സയ്ക്കായി അപ്പോയിന്റ്മെന്റ് ലഭിച്ച് ഒന്നിലേറെ തവണ ഹാജരാകാതിരുന്നാല്‍ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും രോഗികളെ നീക്കം ചെയ്യാന്‍ പുതിയ ആഭ്യന്തര നിര്‍ദ്ദേശം. പതിവ് ചികിത്സകള്‍ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം 6.8 മില്ല്യണ്‍ എന്ന റെക്കോര്‍ഡ് നിലയിലെത്തിയിരിക്കുന്ന ഘട്ടത്തിലാണ് ഈ തന്ത്രം. വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കുറയ്ക്കാനുള്ള കുതന്ത്രമാണ് ഇതെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ആരോപണം. എന്‍എച്ച്എസ് ഇംഗ്ലണ്ട് പുറപ്പെടുവിച്ച നിബന്ധന പാലിക്കാന്‍ രോഗികളെ നിര്‍ബന്ധിച്ച് പുറത്തേക്ക് നയിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടു. ചികിത്സയ്ക്കായി രണ്ട് തീയതികള്‍ ഉപേക്ഷിക്കുന്ന രോഗികളെ ആക്ടീവ് മോണിറ്ററിംഗില്‍

Full Story
  07-10-2022
സ്മാര്‍ട്ട് മീറ്റര്‍ ഉപയോഗിക്കുന്ന കുടുംബങ്ങള്‍ക്ക് ദിവസേന പത്തു പൗണ്ട് നല്‍കാമെന്ന് പ്രധാനമന്ത്രി

ലണ്ടന്‍: ശൈത്യകാലം എത്തുന്നതോടെ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വൈദ്യുതി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ' പീക്ക് ' സമയങ്ങളില്‍ ഇവ ഉപയോഗിക്കാതിരിക്കാന്‍ പ്രതിദിനം പത്തു പൗണ്ടുവീതം നല്‍കാമെന്നാണ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ വാഗ്ദാനം. പദ്ധതി സ്മാര്‍ട്ട് മീറ്ററുകള്‍ ഉള്ളവര്‍ക്കാണ് ലഭിക്കുക. ഗ്യാസ് ക്ഷാമം നേരിടുന്നതോടെ മണിക്കൂറുകള്‍ നീണ്ട പവര്‍കട്ടിലേക്ക് രാജ്യം നീങ്ങും. വൈകീട്ട് നാലു മണി മുതല്‍ ഏഴുവരെയുള്ള പീക്ക് സമയം പവര്‍കട്ട് നടപ്പാക്കാനാണ് ആലോചന. ഊര്‍ജ്ജ പ്രതിസന്ധിയില്‍ അത്ര ആശങ്കപ്പെടേണ്ടെന്നും ശൈത്യകാലം പ്രതിസന്ധിയില്ലാതെ കടന്നുപോകുമെന്നുമായിരുന്നു സര്‍ക്കാരിന്റെ ആദ്യ വിലയിരുത്തല്‍.

Full Story
[416][417][418][419][420]
 
-->




 
Close Window