Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
പണി മുടക്കിന് നഴ്‌സുമാരുടെ പിന്തുണ തേടി വോട്ടിങ്: 3 ലക്ഷം നഴ്‌സുമാര്‍ക്ക് ബാലറ്റ് അയച്ചു
reporter
ശമ്പള വര്‍ദ്ധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു പണിമുടക്കിന് വോട്ട് ചെയ്യാന്‍ 3 ലക്ഷം നഴ്സുമാര്‍ക്ക് ബാലറ്റുകള്‍ അയച്ച് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്. നഴ്സിംഗ് മേഖലയിലെ സമ്മര്‍ദങ്ങള്‍ മൂലം റെക്കോര്‍ഡ് തോതിലാണ് നഴ്സുമാര്‍ പ്രൊഫഷന്‍ ഉപേക്ഷിച്ച് പോകുന്നത്. ഈ ഘട്ടത്തിലാണ് യുകെ മുഴുവന്‍ ഒരുമിച്ച് സമരത്തിന് ഇറങ്ങുന്ന തരത്തിലേക്ക് ആര്‍സിഎന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

തങ്ങളുടെ 300,000 വരുന്ന അംഗങ്ങള്‍ക്ക് ആര്‍സിഎന്‍ ബാലറ്റുകള്‍ അയച്ചു. 106 വര്‍ഷത്തെ ചരിത്രമുള്ള യൂണിയന്‍ ആദ്യമായി സമരത്തിന് വോട്ട് ചെയ്യാന്‍ നഴ്സുമാരോട് ആവശ്യപ്പെടുകയാണ്. ശമ്പള വിഷയത്തില്‍ ആര്‍സിഎന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ ഗവണ്‍മെന്റ് വിസമ്മതിച്ചതോടെയാണ് കടുത്ത നിലപാടിലേക്ക് എത്തിയത്.

പണപ്പെരുപ്പത്തിന് മുകളില്‍ അഞ്ച് ശതമാനം വര്‍ദ്ധനവ് നഴ്സുമാര്‍ക്ക് നല്‍കണമെന്നാണ് ആര്‍സിഎന്‍ ആവശ്യപ്പെടുന്നത്. നിലവില്‍ 12.3 ശതമാനമാണ് പണപ്പെരുപ്പം. യൂണിയന്റെ കണക്കുകൂട്ടല്‍ പ്രകാരം 35,600 പൗണ്ട് വാര്‍ഷിക വരുമാനമുള്ള ശരാശരി നഴ്സിന് 6150 പൗണ്ട് അധികമായി ലഭിക്കും.

വോട്ടിംഗ് നവംബര്‍ 2ന് അവസാനിക്കും. കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസിലെ ജോലി ഉപേക്ഷിച്ച് പബ്ബിലും, കോഫി ഷോപ്പിലും, റെസ്റ്റൊറന്റിലും മെച്ചപ്പെട്ട ശമ്പളം തേടിപ്പോയ നഴ്സുമാരുടെ എണ്ണം 40,000-ല്‍ എത്തിയെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.

ഈ വര്‍ഷത്തെ എന്‍എച്ച്എസ് പേ അവാര്‍ഡുകള്‍ വര്‍ദ്ധിക്കുന്ന ജീവിതച്ചെലവുമായി താരതമ്യം ചെയ്യാന്‍ കഴിയാത്തതാണെന്ന് ആര്‍സിഎന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഏകദേശം 4 ശതമാനം വരുന്ന, 1400 പൗണ്ട് വര്‍ദ്ധന മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. രോഗികളെ സുരക്ഷിതമായി ചികിത്സിക്കാന്‍ ആവശ്യത്തിന് ജോലിക്കാരില്ലെന്നതും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു.
 
Other News in this category

 
 




 
Close Window