Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
UK Special
  05-10-2022
ക്രെഡിറ്റ് സ്‌കോര്‍ മോശമായാല്‍ ഇനി ലോണ്‍ കിട്ടാന്‍ സാധ്യതയില്ല

ലണ്ടന്‍: മോര്‍ട്ട്ഗേജ് വിപണിയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അഫോര്‍ഡബിലിറ്റി ചെക്കിംഗ് കൂടുതല്‍ കര്‍ശനമാക്കി ലെന്‍ഡര്‍മാര്‍. 8 ശതമാനം വരെയുള്ള മോര്‍ട്ട്ഗേജ് നിരക്കുകള്‍ താങ്ങാന്‍ ഭവനഉടമകള്‍ സാധിക്കുമോയെന്ന് തെളിയിക്കാനാണ് ലെന്‍ഡര്‍മാര്‍ ആവശ്യപ്പെടുന്നത്. ബാങ്കിംഗ് വമ്പനായ ടിഎസ്ബിയാണ് അഫോര്‍ഡബിലിറ്റി ചെക്കിംഗ് കൂടുതല്‍ കടുപ്പമാക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന നിരക്കുകള്‍ 6 ശതമാനമായി ഉയര്‍ത്തുമെന്ന ആശങ്കകള്‍ക്കിടെയാണ് ഈ നീക്കം. മറ്റ് ബാങ്കുകളും ഈ നീക്കം പിന്തുടരുമെന്ന് ബ്രോക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മോശം ക്രെഡിറ്റ് സ്‌കോറുകളുടെ പേരില്‍ ലോണെടുക്കാനെത്തിയ പലരുടെയും അപേക്ഷ തള്ളാന്‍

Full Story
  05-10-2022
വിവാദ പ്രസ്താവന നടത്തിയ എന്‍എച്ച്എസ് മുന്‍ നഴ്‌സിനെതിരേ നടപടിക്ക് സാധ്യത

ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ട് ചെയ്ത ആളുകളെ പുനരുജ്ജീവിപ്പിക്കേണ്ട കാര്യമില്ലെന്ന് അഭിപ്രായപ്പെട്ട് ഒരു നഴ്സാണ് ഇപ്പോള്‍ വിവാദത്തില്‍ ചാടിയിരിക്കുന്നത്.എന്‍എച്ച്എസിന് വോട്ട് ചെയ്ത വോട്ടര്‍മാരുടെ ജീവന്‍ രക്ഷിക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ച തന്നെ കമ്പനി പുറത്താക്കുകയാണെന്ന് മുന്‍ എന്‍എച്ച്എസ് നഴ്സ് മിറാന്‍ഡ ഹ്യൂഗ്സ് വ്യക്തമാക്കി. ചാനല്‍ 5 ടിവി ചര്‍ച്ചയ്ക്കിടെയായിരുന്നു നഴ്സിന്റെ വിവാദ പ്രസ്താവന.എന്നാല്‍ ഇതിന് പിന്നാലെ ഇവര്‍ക്കെതിരെ ട്വിറ്ററില്‍ വന്‍രോഷം ഉയര്‍ന്നു.

നഴ്സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ അന്വേഷണം നടത്തി ഇവരെ പുറത്താക്കണമെന്നാണ് ആവശ്യം. ഇപ്പോള്‍ പ്രൈവറ്റ് സെക്ടറിലാണ് ഹ്യൂഗ്സ്

Full Story
  05-10-2022
മിനിബജറ്റ് കുഴപ്പത്തിലാകാന്‍ കാരണം രാജ്ഞിയുടെ മരണമെന്ന് ചാന്‍സലര്‍

ലണ്ടന്‍: തന്റെ മിനി-ബജറ്റ് 'പാഴായി' മാറാന്‍ കാരണം രാജ്ഞിയുടെ സംസ്‌കാരചടങ്ങുകള്‍ സൃഷ്ടിച്ച കനത്ത സമ്മര്‍ദമാണെന്ന് കുറ്റപ്പെടുത്തി ചാന്‍സലര്‍. കോമണ്‍സില്‍ ക്വാസി ക്വാര്‍ട്ടെംഗ് നികുതി പദ്ധതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവണ്‍മെന്റ് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരുന്നു.പൗണ്ട് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് വീണതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇടപെട്ട് വിപണിയെ ശാന്തമാക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായി. എന്നാല്‍ ഈ അവസ്ഥയ്ക്ക് ഇടയാക്കിയ സാഹചര്യങ്ങളെ രാജ്ഞിയുടെ മരണത്തിന്റെയും, സംസ്‌കാര ചടങ്ങുകളുടെയും വെളിച്ചത്തില്‍ കാണണമെന്നാണ് ചാന്‍സലറുടെ വാദം.'വളരെ പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യേണ്ടി വന്നു.

Full Story

  05-10-2022
വില്യമിന്റെ അനുരഞ്ജന ചര്‍ച്ചകള്‍ തള്ളി ഹാരി രാജകുമാരന്‍

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വിശേഷങ്ങള്‍ ഏറെ ആകാംക്ഷയോടെയാണ് എല്ലാവരും സ്വീകരിക്കാറ്. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടീഷ് രാജകുടുംബം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. രാജകുടുംബത്തില്‍ നിന്നും പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മറ്റ് കുടുംബാംഗങ്ങളോടുള്ള ഹാരി രാജകുമാരന്റെ അകല്‍ച്ചയില്‍ വലിയ മാറ്റം ഒന്നും വന്നിട്ടില്ല എന്ന് വേണം അനുമാനിക്കാന്‍. എലിസബത്ത് രാജ്ഞിയുടെ മരണത്തിനുശേഷം പുതുക്കിയ രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും സ്ഥാനം ഏറ്റവും പുറകിലേക്ക് മാറിയിരുന്നു. ഇത് ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായിരുന്നു.ഇപ്പോഴിതാ വില്യം രാജകുമാരന്റെ അനുരഞ്ജന ശ്രമങ്ങളും

Full Story
  04-10-2022
ട്രസിനെതിരേ വിമത നീക്കം ശക്തമാകുന്നു, ട്രസ് തെറിക്കുമോ

ലണ്ടന്‍: ലിസ് ട്രസിന്റെയും കൂട്ടരുടെയും മിനി ബജറ്റ് ഉണ്ടാക്കിയ ആഘാതം ടോറി പാര്‍ട്ടിയെ ഉലയ്ക്കുന്നു. സമ്പദ് വ്യവസ്ഥ ശരിയാക്കാത്ത പക്ഷം ഈ കൊടുങ്കാറ്റിനെ ലിസ് ട്രസ് അതിജീവിക്കുന്ന കാര്യം കണ്ടറിയണം. എന്നാല്‍ ഇനിയും തന്റെ പദ്ധതികളില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറല്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. ഉയര്‍ന്ന റേറ്റിലുള്ള ഇന്‍കം ടാക്സ് റദ്ദാക്കാന്‍ പദ്ധതിയിട്ട ലിസ് ട്രസിന് ഇതില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നു. തന്നെ പിന്തുണയ്ക്കുന്നവരെ പോലും ഭയപ്പെടുത്തിയ നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ നിന്നും അതിശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് നാണംകെട്ട് പിന്‍വാങ്ങേണ്ടി വന്നത്. അതുകൊണ്ടൊന്നും തന്റെ മറ്റ് പദ്ധതികളില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറല്ലെന്നാണ്

Full Story
  04-10-2022
സ്റ്റുഡന്റ് വിസകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നു, ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

ലണ്ടന്‍: ബ്രിട്ടനിലേക്ക് ചേക്കേറാന്‍ കൊതിക്കുന്ന ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന വഴിയാണ് സ്റ്റുഡന്റ് വിസകള്‍. ഒരാള്‍ സ്റ്റുഡന്റ് വിസയില്‍ പോകുകയും, പങ്കാളിയെ ഡിപെന്‍ഡന്റായി പിന്നാലെ എത്തിച്ച് ജോലി ചെയ്യാന്‍ അവസരം ഒരുക്കുകയും ചെയ്യുമെന്നത് തന്നെയാണ് ഈ വിസയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഈ വാതില്‍ അടയ്ക്കാനുള്ള ഒരുക്കത്തിലാണ് പുതിയ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍. കുറഞ്ഞ മികവുള്ള കോളേജുകള്‍ സ്റ്റുഡന്റ് വിസയിലൂടെ ബ്രിട്ടനിലേക്ക് ആളുകള്‍ക്ക് വഴിതുറക്കുന്നത് എങ്ങിനെയെന്ന് പരിശോധിക്കുമെന്ന് ഹോം സെക്രട്ടറി ടോറി കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചു. അനുവദിക്കുന്ന സ്റ്റുഡന്റ് വിസകളുടെ എണ്ണം സംബന്ധിച്ച് കൂടുതല്‍ ജാഗ്രതാപൂര്‍വ്വമായ നിലപാട്

Full Story
  04-10-2022
ട്രസും ചാന്‍സലറും മുട്ടുമടക്കി, 45 പെന്‍സ് ടാക്‌സ് കട്ട് പദ്ധതി പിന്‍വലിച്ചു, പൗണ്ട് ശക്തമായി തിരിച്ചുകയറി

ലണ്ടന്‍: 45 പെന്‍സ് ടാക്സ് നിരക്ക് വെട്ടിനിരത്താനുള്ള പദ്ധതി ഉപേക്ഷിച്ചതായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചതിന് പിന്നാലെ പൗണ്ടിന്റെ മൂല്യത്തില്‍ കുതിച്ചുചാട്ടം. പ്രഖ്യാപനത്തിന് പിന്നാലെ സ്റ്റെര്‍ലിംഗ് 1.125 യുഎസ് ഡോളറില്‍ എത്തിച്ചേര്‍ന്നു. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 1.13 ഡോളറിലാണ് വിനിമയം. ലണ്ടനില്‍ വിപണികള്‍ അടയ്ക്കുമ്പോള്‍ എഫ്ടിഎസ്ഇ 0.2% ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റിന് പിന്നാലെയാണ് വിപണിയില്‍ തകര്‍ച്ച തുടങ്ങിയത്. പൗണ്ട് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 1.03 ഡോളറിലെത്തിയിരുന്നു.

എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കൈവിടുമെന്ന് വ്യക്തമായതോടെ ചാന്‍സലര്‍ ക്വാസി

Full Story
  04-10-2022
ഹോം ലോണ്‍ ചെലവ് ആറ് ശതമാനത്തിലേക്ക്, ഭവന ഉടമകള്‍ക്ക് തിരിച്ചടിയുടെ കാലം

ലണ്ടന്‍: മിനി-ബജറ്റ് അവതരണം കഴിഞ്ഞ് 10 ദിവസം കൊണ്ട് മോര്‍ട്ട്ഗേജ് നിരക്കുകളില്‍ ഒരു ശതമാനത്തോളം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകള്‍. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും ഭവനഉടമകളെ കാത്തിരിക്കുന്നത് ശുഭവാര്‍ത്തയല്ലെന്ന് ബ്രോക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. കുതിച്ചുയരുന്ന പലിശ നിരക്കുകള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ ലെന്‍ഡര്‍മാര്‍ ശ്രമിക്കുന്നതോടെയാണിത്. രണ്ട് വര്‍ഷത്തെ ഫിക്സഡ് ഹോം ലോണുകളുടെ ചെലവ് 5.75 ശതമാനമായാണ് ഉയര്‍ന്നത്. സെപ്റ്റംബര്‍ 23ന് ഇത് 4.74 ശതമാനത്തിലായിരുന്നു. ഇതേ ദിവസമാണ് ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ് എമര്‍ജന്‍സി ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിലെ 2.34% ശരാശരി നിരക്കിന്റെ ഇരട്ടിയാണ് ഇതെന്നും അനലിസ്റ്റുകള്‍

Full Story
[414][415][416][417][418]
 
-->




 
Close Window