ലണ്ടന്‍: അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടിയെന്നാവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യുകെ സര്‍ക്കാരിന് കണക്കുകള്‍ തിരിച്ചടിയാകുകയാണ്. കഴിഞ്ഞ വര്‍ഷം ചെറിയ ബോട്ടുകളില്‍ ചാനല്‍ കടന്ന് യുകെയിലെത്തിയവരുടെ എണ്ണം 41,000 കടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2025-ല്‍ മാത്രം 41,472 പേരാണ് അപകടകരമായ യാത്ര നടത്തിയിരിക്കുന്നത്. 2022-ലെ റെക്കോര്‍ഡായ 45,774ന് ശേഷം രണ്ടാമത്തെ ഉയര്‍ന്ന കണക്കാണിത്.
2024നെ അപേക്ഷിച്ച് 13 ശതമാനം വര്‍ധന ഉണ്ടായെങ്കിലും കഴിഞ്ഞ രണ്ടു മാസങ്ങളില്‍ കടന്നുവരുന്നവരുടെ എണ്ണം കുറവായതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സ്ഥിതി മോശമാണെന്ന് ഹോം ഓഫീസ് സമ്മതിച്ചു.
മനുഷ്യക്കടത്ത് സംഘങ്ങളെ നിലയ്ക്കുമെന്ന് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെ വാഗ്ദാനം പൊളിഞ്ഞിരിക്കുകയാണ്. ഫ്രാന്‍സുമായി ഉണ്ടാക്കിയ 'വണ്‍ ഇന്‍ വണ്‍ ഔട്ട്' കരാറും കാര്യമായ ഗുണം ചെയ്യുന്നില്ല. കഴിഞ്ഞ വര്‍ഷം 50,000 പേരെ രാജ്യത്തു നിന്ന് നീക്കിയതായി സര്‍ക്കാര്‍ അവകാശപ്പെട്ടു. എന്നാല്‍ അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ കൊണ്ടുവരുമെന്ന് സര്‍ക്കാരിന്റെ ആവര്‍ത്തനങ്ങള്‍ക്കിടയില്‍ കണക്കുകള്‍ തിരിച്ചടിയാകുകയാണ്.
കീര്‍ സ്റ്റാര്‍മറിന്റെ പദ്ധതികള്‍ പരാജയമാണെന്ന് റീഫോം യുകെ നേതാവ് നൈജല്‍ ഫരാഗേ ആരോപിച്ചു. അഭയാര്‍ത്ഥികളോട് സര്‍ക്കാരിന്റെ നയങ്ങള്‍ രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷങ്ങള്‍ ചൂണ്ടിക്കാട്ടുന്നു