Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
UK Special
  Add your Comment comment
കുടിയേറ്റ വിരുദ്ധ പോസ്റ്റിനെ തുടര്‍ന്ന് ബ്രിട്ടനില്‍ നഴ്സിന്റെ ലൈസന്‍സ് റദ്ദാക്കി
reporter

ലണ്ടന്‍: കുടിയേറ്റ വിരുദ്ധ റാലികളും പ്രതിഷേധങ്ങളും മാത്രമല്ല, സോഷ്യല്‍ മീഡിയയിലും പലരും തങ്ങളുടെ രോഷം പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലിട്ട ഒരു പോസ്റ്റിനെ തുടര്‍ന്ന് ബ്രിട്ടനിലെ അവാര്‍ഡ് ജേതാവായ നഴ്സിന്റെ ലൈസന്‍സ് റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബ്രിട്ടനിലേക്കെത്തുന്ന വിദേശികള്‍ നമ്മളെ ഭരിക്കുന്ന കാലം വിദൂരമല്ല എന്നായിരുന്നു റോബെര്‍ട്ട ബാച്ചിലര്‍ പങ്കുവച്ച പോസ്റ്റ്. അന്വേഷണ പാനല്‍ പരിശോധിച്ച മറ്റു പോസ്റ്റുകളും കുടിയേറ്റക്കാരോട്, പ്രത്യേകിച്ച് ഇസ്ലാം മത വിശ്വാസികളായ കുടിയേറ്റക്കാരോട് വിദ്വേഷം പ്രകടിപ്പിക്കുന്നവയാണെന്ന് വിലയിരുത്തി. തുടര്‍ന്ന് ഇവരുടെ നഴ്സിംഗ് ലൈസന്‍സ് റദ്ദാക്കി.

ലേബര്‍ സര്‍ക്കാരിന്റെ വിന്റര്‍ ഫ്യുവല്‍ അലവന്‍സ് നിര്‍ത്തലാക്കിയ നടപടിയോട് പ്രതികരിച്ചുകൊണ്ടാണ് പോസ്റ്റ് ചെയ്തതെന്ന് അവകാശപ്പെട്ടെങ്കിലും, 40 വര്‍ഷം നീണ്ട സേവനമാണ് നഷ്ടമായത്. ബിര്‍മ്മിംഗ്ഹാം എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ക്ലീനറായി തുടങ്ങി വാര്‍ഡ് മാനേജറായി ഉയര്‍ന്ന ഇവര്‍ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിരുന്നു

 
Other News in this category

 
 




 
Close Window