Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
സ്തനാര്‍ബുദത്തിന് മരുന്ന് നിര്‍മിക്കുന്ന വിഷച്ചെടികളുടെ പൂന്തോട്ടം
reporter

നോര്‍ത്തബര്‍ലാന്റ്: അതിമനോഹരമായ ഇലകളോടും പൂക്കളോടും കൂടിയ തോട്ടം. പക്ഷേ ഒരു കുഴപ്പമുണ്ട്. അറിഞ്ഞോ അറിയാതെയോ ചെടികളിലൊന്ന് തൊട്ട് പോയാല്‍ ജീവന്‍ അപകടത്തിലാവും. ഇംഗ്ലണ്ടിലെ നോര്‍ത്തബര്‍ലാന്റിലുള്ള ഒരു ചെടിത്തോട്ടത്തെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. തൊട്ടാല്‍ തട്ടിപ്പോകാന്‍ വരേ സാധ്യതയുള്ള നൂറില്‍ അധികം വിഷ ചെടികളുടേയും ലഹരി ചെടികളുടേയും വീടാണ് ഈ ചെടിത്തോട്ടം. തോട്ടത്തിലേക്കുള്ള കവാടത്തില്‍ തന്നെ ചെടികളില്‍ തൊടുന്നത് ജീവഹാനിക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് സന്ദര്‍ശകര്‍ക്ക് കാണാനാവുക. 2005ലാണ് ഈ തോട്ടം സ്ഥാപിതമാകുന്നത്. അന്‍വിക് ഗാര്‍ഡന്‍ എന്നാണ് ഈ വിഷച്ചെടികളുടെ തോട്ടത്തിന്റെ പേര്. തോട്ടം കാണാനെത്തുന്ന ഓരോ സന്ദര്‍ശകര്‍ക്കും കൃത്യമായ മുന്നറിയിപ്പ് നല്‍കിയാണ് തോട്ടത്തിലേക്ക് കടത്തി വിടുക. ചെടികളില്‍ തൊടാനോ, രുചിച്ച് നോക്കാനോ, മണത്ത് നോക്കാനോ അനുവാദമില്ല. ശ്വസിക്കുന്നത് പോലും സന്ദര്‍ശകരെ അബോധാവസ്ഥയിലാക്കിയ സംഭവങ്ങളും ഇവിടെയുണ്ടായിട്ടുണ്ടെന്നാണ് തോട്ടം ജീവനക്കാര്‍ വിശദമാക്കുന്നത്. നാഡികളേയും ഹൃദയത്തേയും ഗുരുതരമായി ബാധിക്കുന്ന അക്കോനിട്ടിന്‍ അടങ്ങിയിട്ടുള്ള മോങ്ക്ഷുഡ് എന്ന ചെടിയാണ് ഇവിടെ വളര്‍ത്തുന്നതില്‍ ഒന്ന്. ലോകത്തിലെ ഏറ്റവും വിഷമേറിയ ചെടിയെന്ന പേരെടുത്ത റൈസിനും ഇവിടെ വളര്‍ത്തുന്നുണ്ട്.

ലണ്ടനിലെ തന്നെ അപകടകാരികളായ മരങ്ങളുടെ കൂട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ള ലാബര്‍ണം മരവും ഇവിടെ വളര്‍ത്തുന്നുണ്ട്. മനേഹരമായ മഞ്ഞ നിറത്തിലുള്ള പൂക്കളോട് കൂടിയ മരം പലരും വിഷമരമാണെന്ന് അറിയാതെ വളര്‍ത്തുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. പലയിടങ്ങളിലും പൂച്ചെടികളെന്ന രീതിയില്‍ വളര്‍ത്തുന്ന ചെടികളിലെ വിഷത്തിന്റെ സാന്നിധ്യത്തേക്കുറിച്ച് തിരിച്ചറിയാന്‍ ഈ തോട്ടസന്ദര്‍ശനം സഹായിക്കുമെന്നാണ് ഇവിടെയെത്തുന്നവര്‍ വിശദമാക്കുന്നത്. മാസ്‌കും ഗ്ലൌസും മറ്റ് സുരക്ഷാ കവചങ്ങളും ധരിച്ചാണ് ഈ തോട്ടത്തിലെ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ഇത്ര ബുദ്ധിമുട്ടി ഈ തോട്ടം പാലിക്കുന്നത് എന്തിനാണെന്നല്ലേ. ഇവിടെ ഉല്‍പാദിപ്പിക്കുന്ന ചെടികളില്‍ നിന്ന് മനുഷ്യരാശിക്ക് ആവശ്യമായ പല മരുന്നുകളും ഉല്‍പാദിപ്പിക്കുന്നുണ്ട്. സ്തനാര്‍ബുദം അടക്കമുള്ളവയ്ക്കുള്ള പരിഹാരത്തിനായുള്ള മാര്‍ഗങ്ങള്‍ അടങ്ങിയ ചെടികളും ഇവിടെയുണ്ട്. വിവിധ വിഭാഗത്തിലുള്ള ലഹരി വസ്തുക്കളുല്‍പാദിപ്പിക്കുന്ന ചെടികളും ഈ തോട്ടത്തിലുണ്ട്. നിലവില്‍ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് ഈ തോട്ടം നിലകൊള്ളുന്നത്.

 
Other News in this category

 
 




 
Close Window