Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് പൂര്‍ണവിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുന്നു
reporter

 ലണ്ടന്‍: ഹെഡ്ടീച്ചേഴ്സിനായി പ്രസിദ്ധീകരിച്ച പുതിയ നിബന്ധനകള്‍ പ്രകാരം സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് പരിപൂര്‍ണ്ണ വിലക്കിന് വഴിയൊരുങ്ങുന്നു. സ്‌കൂള്‍ സമയത്ത് മുഴുവനായി ഫോണ്‍ ഉപയോഗം തടയാന്‍ അധ്യാപകര്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമങ്ങള്‍. ബ്രേക്ക് സമയത്ത് ഉള്‍പ്പെടെ നിരോധനം പ്രാബല്യത്തിലുണ്ടാകും. സ്‌കൂളില്‍ തടസ്സങ്ങള്‍ പരിമിതപ്പെടുത്താനും, ക്ലാസ്മുറികളില്‍ പെരുമാറ്റം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ തന്നെ പല സ്‌കൂളുകളും മൊബൈല്‍ ഫോണുകള്‍ വിലക്ക് ഏര്‍പ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും പുതിയ നിബന്ധന വരുന്നതോടെ എല്ലാ സ്‌കൂളുകളിലും സമാനമായ രീതി പ്രാബല്യത്തില്‍ വരുത്താന്‍ കഴിയുമെന്ന് മന്ത്രിമാര്‍ പ്രതീക്ഷിക്കുന്നു. പെരുമാറ്റം മെച്ചപ്പെടുത്താനും, അധ്യാപനം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനും അധ്യാപകര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ഗിലിയാന്‍ കീഗന്‍ വ്യക്തമാക്കി.


നിലവില്‍ ഇംഗ്ലണ്ടില്‍ മൊബൈല്‍ ഫോണുകള്‍ സംബന്ധിച്ച് നയങ്ങള്‍ തീരുമാനിക്കുന്നത് അതാത് സ്‌കൂള്‍ മേധാവികളുടെ തീരുമാനമാണ്. നിരോധനം ഉള്‍പ്പെടെ ഇവരാണ് തീരുമാനിക്കുന്നത്. എന്നാല്‍ പുതിയ ഗൈഡന്‍സ് വരുന്നതോടെ ഫോണുകള്‍ പഠനസമയത്തും, ബ്രേക്ക്, ലഞ്ച് സമയങ്ങളിലും ഏത് വിധത്തില്‍ വിലക്കാന്‍ കഴിയുമെന്നാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. ഇത് നിര്‍ബന്ധമായി നടപ്പാക്കാന്‍ നിഷ്‌കര്‍ഷിക്കുന്നില്ല. നാല് വ്യത്യസ്ത നയങ്ങളിലൂടെ സ്‌കൂളുകള്‍ക്ക് ഈ നിബന്ധന നടപ്പാക്കാം. സ്‌കൂള്‍ പരിസരത്ത് ഉപയോഗം വിലക്കാം, സ്‌കൂളിലെത്തുമ്പോള്‍ ഫോണുകള്‍ കൈമാറാം, ഫോണുകള്‍ സ്‌കൂളില്‍ സുരക്ഷിതമായി ലോക്ക് ചെയ്ത് സൂക്ഷിക്കാം എന്നിങ്ങനെ പോകുന്നു ഈ പോംവഴികള്‍. നാലാമത്തെ ഓപ്ഷന്‍ കുട്ടികള്‍ക്ക് ഫോണ്‍ കൈയില്‍ വെയ്ക്കാന്‍ അനുമതി നല്‍കുമെങ്കിലും ഇത് ഉപയോഗിക്കാനോ, നോക്കാനോ, കേള്‍ക്കാനോ പാടില്ല. ഓഫ്കോം കണക്ക് പ്രകാരം 12 വയസ്സ് മുതലുള്ള 97% കുട്ടികള്‍ക്കും മൊബൈല്‍ ഫോണുകളുണ്ട്.
 
Other News in this category

 
 




 
Close Window