ലണ്ടന്‍: യുകെയില്‍ വിദേശ പഠനം ചെലവേറിയതാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമല്ല. പലപ്പോഴും പഠന ചെലവ് കണ്ടെത്താന്‍ വലിയ തുക തന്നെ ആളുകള്‍ വായ്പയെടുക്കാറുണ്ട്. എന്നാല്‍ അധികം പണം മുടക്കാതെ തന്നെ വിദേശ പഠനമെന്ന മോഹം സാധ്യമായാലോ? സ്‌കോളര്‍ഷിപ്പുകളിലൂടെ പഠനചെലവ് കണ്ടെത്താന്‍ അവസരമൊരുക്കുകയാണ് ബ്രിട്ടീഷ് കൗണ്‍സില്‍.ഗ്രേറ്റ് സ്‌കോളര്‍ഷിപ്പ് 2024' എന്ന സ്‌കോളര്‍ഷിപ്പിന് കീഴില്‍ ഇന്ത്യക്കാര്‍ക്ക് 10.41 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് ബ്രിട്ടീഷ് കൗണ്‍സില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കോള്‍ഷിപ്പിനെ കുറിച്ച് വിശദമായി അറിയാം. വിദ്യാഭ്യാസ അവസരങ്ങള്‍ക്കും സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുടെ യുകെയുടെ അന്താരാഷ്ട്ര സംഘടനയാണ് ബ്രിട്ടീഷ് കൗണ്‍സില്‍.യുകെ സര്‍ക്കാരിന്റെ ഗ്രേറ്റ് ബ്രിട്ടന്‍ കാമ്പെയ്നുമായി സഹകരിച്ചാണ് സ്‌കോളര്‍ഷിപ്പ് നടപ്പാക്കുന്നത്. 2024 ലെ ശരത്കാല ഇന്‍ടെയ്ക്ക് സമയത്ത് ബിരുദാനന്തര ബിരുദ പഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഉപയോഗപ്പെടുത്താനാകും.
ഈ വര്‍ഷം 25 യുകെ സര്‍വകലാശാലകള്‍ പ്രോഗ്രാമിന്റെ ഭാഗമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 26 ബിരുദാനന്തര ഗ്രേറ്റ് സ്‌കോളര്‍ഷിപ്പുകളാണ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ബിസിനസ്സ്, സൈക്കോളജി ഡിസൈന്‍, ഹ്യുമാനിറ്റീസ്, ഡാന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഓരോ ഗ്രേറ്റ് സ്‌കോളര്‍ഷിപ്പിനും കുറഞ്ഞത് 10,000 പൗണ്ട് മൂല്യമുള്ളതാണ്. 2024-2025 അധ്യയന വര്‍ഷത്തെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബിരുദാനന്തര കോഴ്‌സിനുള്ള ട്യൂഷന്‍ ഫീസായി ഈ സ്‌കോളര്‍ഷിപ്പ് ഉപയോഗപ്പെടുത്താംനീതിന്യായ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ നീതി, നിയമ പഠനങ്ങള്‍ക്കായി രണ്ട് സ്‌കോളര്‍ഷിപ്പുകളും ബ്രിട്ടീഷ് കൗണ്‍സില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.മനുഷ്യാവകാശം, സ്വത്ത് നിയമം, ക്രിമിനല്‍ നീതി, വാണിജ്യ നിയമം തുടങ്ങി വിവിധ കോഴ്‌സുകള്‍ പഠിക്കാന്‍ താല്‍പ്പര്യമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
കൂടാതെ, 2024-25 അധ്യയന വര്‍ഷത്തേക്ക്, നാല് യുകെ സര്‍വകലാശാലകളില്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിഭാഗത്തിലും സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമക്കിയിട്ടുണ്ട്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സുസ്ഥിര എഞ്ചിനീയറിംഗ്, സൈക്കോളജി തുടങ്ങിയ വിവിധ ശാസ്ത്ര സാങ്കേതിക സംബന്ധമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോഴ്സുകളില്‍ പങ്കെടുക്കുന്ന ഏതെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ അപേക്ഷിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോഗ്രാമിന് കീഴില്‍ വരുന്ന സര്‍വ്വകലാശാലകളില്‍ നിന്ന് പ്രവേശന ഓഫര്‍ ലഭിച്ചിരിക്കണം. കൂടാതെ അതത് യൂണിവേഴ്‌സിറ്റികള്‍ നിര്‍ദ്ദേശിക്കുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കുകയും വേണം.