Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് ആശുപത്രിയില്‍ ഇന്ത്യന്‍ ഭക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തി
reporter

ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രിയില്‍ ഭക്ഷണത്തിനും വംശവെറി. യോര്‍ക്കിലെ എന്‍എച്ച്എസ് ആശുപത്രിയാണ് തങ്ങളുടെ ലൈബ്രറിയില്‍ സമോസാ, പക്കോഡാ, ഫില്‍ഡ് ചപ്പാത്തി എന്നിവയെ എടുത്ത് പറഞ്ഞ് നിരോധിച്ച ബോര്‍ഡ് സ്ഥാപിച്ചത്. ഇതിന്റെ മോശം മണമാണ് നിരോധനത്തിന് കാരണമെന്നും ബോര്‍ഡില്‍ അവകാശപ്പെട്ടു. യോര്‍ക്ക് & സ്‌കാര്‍ബറോ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ കമ്പ്യൂട്ടറുകള്‍ക്ക് സമീപമാണ് ഔദ്യോഗികമെന്ന് തോന്നിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചത്.

എന്നാല്‍ സംഗതി വിവാദമായി മാറിയതോടെ ഇത് നീക്കം ചെയ്തു. ഖേദം പ്രകടിപ്പിച്ച ആശുപത്രി മേധാവികള്‍ തങ്ങള്‍ ഇതേക്കുറിച്ച് അറിഞ്ഞതിന് പിന്നാലെ നടപടി സ്വീകരിച്ചതായി അറിയിച്ചു. 'ഭക്ഷ്യ പാനീയ നയം: ചൂടുള്ളതും തണുത്തതുമായ പാനീയങ്ങള്‍ ലൈബ്രറിയില്‍ പ്രവേശിപ്പിക്കാം. എന്നാല്‍ ലൈബ്രറിയില്‍ ഭക്ഷണം കൊണ്ടുവരരുത്. പ്രത്യേകിച്ച് സമോസാ, പക്കോഡാ, ഫില്‍ഡ് ചപ്പാത്തി എന്നിവ, അവയ്ക്ക് വളരെയേറെ ഗന്ധമുണ്ട്', ബോര്‍ഡ് പറഞ്ഞു. എന്നാല്‍ ഈ ബോര്‍ഡ് വെച്ചത് ആരാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നിരവധി പേര്‍ വിമര്‍ശമവുമായി രംഗത്തെത്തി. വംശീയത ഇല്ലെന്ന് അവകാശപ്പെടുമ്പോള്‍ ഇത്തരമൊരു പ്രവൃത്തി തിരിച്ചടിയാണെന്ന് മറ്റുള്ളവര്‍ ചൂണ്ടിക്കാണിച്ചു. 16% ഏഷ്യന്‍ പ്രൊഫഷണല്‍ ക്ലിനിക്കല്‍ ജീവനക്കാരുള്ള എന്‍എച്ച്എസ് സമത്വത്തിനായി നടത്തിയ പ്രവര്‍ത്തനം ഇല്ലാതാക്കുന്നതാണ് നടപടിയെന്ന് പോര്‍ട്സ്മൗത്ത് ആശുപത്രിയിലെ ഡയബറ്റിസ് കണ്‍സള്‍ട്ടന്റ് ഡോ. പാര്‍ത്ഥാ കര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window