Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ഫ്രീസര്‍ ലോറിയ്ക്ക് അകത്ത് തണുത്ത് വിറങ്ങലിച്ച് ആറ് കുടിയേറ്റക്കാര്‍; ഫ്രാന്‍സില്‍ നിന്നും ചാനല്‍ ഫെറി കടന്നെത്തിയ ലോറിയുടെ അകത്ത് നടത്തിയ പരിശോധന ജീവന്‍ രക്ഷിച്ചു
reporter

 ലണ്ടൻ :ഫ്രാന്‍സില്‍ നിന്നും ചാനല്‍ ഫെറി കടന്നെത്തിയ ഫ്രീസല്‍ ലോറിയുടെ അകത്ത് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. തണുത്ത് വിറങ്ങലിച്ച നിലയില്‍ ആറ് കുടിയേറ്റക്കാരെയാണ് ഇതിനുള്ളില്‍ കണ്ടെത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഈസ്റ്റ് സസെക്‌സ് ന്യൂഹാവനില്‍ നിന്നും സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. രാവിലെ 9.40 മുതലാണ് പോലീസ് സംഭവസ്ഥലത്ത് എത്തുന്നത്. അറസ്റ്റിലായ ഒരാള്‍ യുകെയിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതിന് സൗകര്യം ചെയ്ത് നല്‍കിയതിനും, രണ്ടാമത്തെ വ്യക്തിയെ യുകെയിലേക്ക് അനധികൃതമായി പ്രവേശിപ്പിച്ചതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് സസെക്‌സ് പോലീസ് വ്യക്തമാക്കി.

ഫ്രീസര്‍ ലോറിയില്‍ നിരവധി ആളുകളെ ന്യൂഹാവന്‍ ബീച്ചിലൂടെ കൊണ്ടുവരികയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ആരും മരിച്ചിട്ടില്ലെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡിപ്പെയില്‍ നിന്നുമാണ് ഈസ്റ്റ് സസെക്‌സ് ഫെറി പോര്‍ട്ടിലേക്ക് വാഹനം എത്തിയത്. ഷിപ്പില്‍ വെച്ചാണ് ഇത് പരിശോധിച്ചത്.

ഇതോടെയാണ് യുകെയിലെ ബോര്‍ഡര്‍ ഫോഴ്‌സിന് സുപ്രധാന വിഷയത്തെ കുറിച്ച് വിവരം ലഭിച്ചത്. ബ്രിട്ടീഷ് മണ്ണിലേക്ക് കപ്പല്‍ എത്തുന്നതിന് മുന്‍പ് തന്നെ പോലീസും, മറ്റ് എമര്‍ജന്‍സി സര്‍വ്വീസുകളും പോര്‍ട്ടില്‍ കാത്തുനിന്നു. സംഭവം ആശങ്കപ്പെടുത്തുന്നതാണെന്ന് ന്യൂഹാവന്‍ ഉള്‍പ്പെടുന്ന ലൂവ്‌സ് എംപി മരിയാ കോള്‍ഫീല്‍ഡ് പ്രതികരിച്ചു.
 
Other News in this category

 
 




 
Close Window