|
|
|
|
|
| ഹിന്ദുമതം സ്വീകരിച്ച് ഇരിങ്ങാലക്കുടക്കാരനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം ചെയ്ത് ലണ്ടന്‍ സ്വദേശിനി |
ഗുരുവായൂര്‍: ലണ്ടന്‍ സ്വദേശിനിയെ താലി ചാര്‍ത്തി പങ്കാളിയാക്കി ഇരിങ്ങാലക്കുടക്കാരന്‍. ഇരിങ്ങാലക്കുട കണേങ്ങാടന്‍ വീട്ടില്‍ പുഷ്പന്റെ മകന്‍ സന്ദീപും ലണ്ടന്‍ സ്വദേശിനി അഡ്രിയാന്‍ പിയേഴ്‌സിന്റെ മകള്‍ കാറ്റി ലൂയിസുമാണ് ഗുരുവായൂരില്‍ വെച്ച് വിവാഹിതരായത്. കാറ്റി ലൂയിസ് കോഴിക്കോട് ആര്യസമാജത്തില്‍ നിന്നും ഹൈന്ദവ മതം സ്വീകരിച്ചതിന് ശേഷമായിരുന്നു ഗുരുവായൂരില്‍ വെച്ച് ഇരുവരുടെയും വിവാഹം നടന്നത്.
മതം മാറിയതിന് പിന്നാലെ ഗൗരി എന്ന പേരും കാറ്റി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തില്‍ ഗൗരിയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കാനെത്തിയിരുന്നു. ഗൗരി ലണ്ടന്‍ |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ മെട്രൊയില്‍ ഇന്ത്യന്‍ സുന്ദരി, ഞെട്ടി യാത്രക്കാര്‍ |
ലണ്ടന്‍: ലെഹങ്ക ഇന്ത്യയിലെ യുവതികള്‍ മിക്കവാറും വിവാഹത്തിന് വേണ്ടി തെരഞ്ഞെടുക്കുന്ന വസ്ത്രമാണ്. അതിന്റെ ഭാരം താങ്ങുക എന്നാല്‍ തന്നെ കുറച്ച് പണിയുള്ള കാര്യമാണ്. എന്നാലും, വിവാഹത്തിന് അല്പം ഹെവി തന്നെ ആവാം എന്ന് കരുതുന്നവര്‍ ഇന്ന് കുറവല്ല. അതുകൊണ്ട് ഒരുപാട് സ്ത്രീകളെ വിവാഹത്തിനും അതിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളിലും ലെഹങ്ക ധരിച്ചു കാണാം. പക്ഷേ, ലണ്ടന്‍ മെട്രോയില്‍ ലെഹങ്ക ധരിച്ചുകൊണ്ട് ഒരാള്‍ കയറുന്നത് ചിന്തിക്കാനാവുമോ? ഏതായാലും, അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സ്പാനിഷ് - ഇന്ത്യന്‍ മോഡലും ഡിജിറ്റല്‍ മാര്‍ക്കറ്ററുമായ ശ്രദ്ധയാണ് ലെഹങ്ക ധരിച്ചുകൊണ്ട് മെട്രോയില്‍ സഞ്ചരിക്കുന്നത്.
Full Story
|
|
|
|
|
|
|
| രാജ്യത്ത് പിഎച്ച്ഡി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇരുപത്തിയൊന്നുകാരന്‍ |
ലണ്ടന്‍: വെറും പന്ത്രണ്ടാം വയസില്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടി 21-ാം വയസ്സില്‍ പി എച്ച് ഡി നേടിക്കൊണ്ട് രാജ്യത്തെ , പി എച്ച് ഡി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇറാനിയന്‍ വംശജന്‍ ചരിത്രം സൃഷ്ടിച്ചു. യാഷ ആസ്ലി എന്ന് ഈ യുവ പ്രതിഭക്ക് ഡോക്ടറേറ്റ് ലഭിച്ചത് അപ്ലൈഡ് മാത്തമാറ്റിക്‌സിലാണ്. യൂണിവേഴ്‌സിറ്റി ഓഫ് ലസ്റ്ററില്‍ നിന്നായിരുന്നു പി എച്ച് ഡി ലഭിച്ചത്. കൗമാരത്തിലേക്ക് കടന്നപ്പോള്‍ തന്നെ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ച ഈ വിദ്യാര്‍ത്ഥിക്ക് പിന്തുണയുമായി അക്കൗണ്ടന്റായിരുന്ന പിതാവ് ജോലി ഉപേക്ഷിച്ചു. മകന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്നത് മാത്രമായി പിന്നീട് ആ പിതാവിന്റെ ജോലി. ഒരിക്കല്‍ മനുഷ്യ കാല്‍ക്കുലേറ്റര്‍ എന്ന് |
|
Full Story
|
|
|
|
|
|
|
| ടോറികള്‍ക്കുള്ള ജനപ്രീതിയില്‍ ഇടിവ്, ലേബര്‍ പാര്‍ട്ടിക്ക് പിന്തുണ വര്‍ധിക്കുന്നു |
ലണ്ടന്‍: തെരഞ്ഞെടുപ്പ് അടുത്തുവരവേ ടോറി പാര്‍ട്ടിയ്ക്കും പ്രധാനമന്ത്രി റിഷി സുനാകിനും നെഞ്ചിടിപ്പേകി ലേബര്‍ പാര്‍ട്ടിയുടെ കുതിപ്പ്. സുനാക് പ്രധാനമന്ത്രി പദത്തില്‍ എത്തിയ ശേഷം ഏറ്റവും കുറഞ്ഞ വോട്ട് വിഹിതത്തിലേക്ക് ടോറികള്‍ വീണതായി റെഡ്ഫീല്‍ഡ് & വില്‍റ്റണ്‍ സ്ട്രാറ്റജീസ് സര്‍വ്വെ പറയുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് 21 ശതമാനം പിന്തുണ മാത്രമാണുള്ളതെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയില്‍ നിന്നും മൂന്ന് പോയിന്റാണ് കുറവാണിത്. അതേസമയം, ലേബര്‍ പാര്‍ട്ടിയുടെ ലീഡ് 25 പോയിന്റ് ആയി. 46 ശതമാനം ബ്രിട്ടീഷുകാരും ഇപ്പോള്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു. ഒരു പോയിന്റ് വര്‍ദ്ധനവാണ് ഇത്. റിഫോം യുകെയ്ക്ക് 12 ശതമാനം വോട്ട് |
|
Full Story
|
|
|
|
|
|
|
| ഇസ്രയേല്‍ വിരുദ്ധ പ്രസ്താവന: റോച്ച് ഡേല്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ പുറത്താക്കി ലേബര്‍ പാര്‍ട്ടി |
ലണ്ടന്‍: സ്വന്തം ജനതയെ കൂട്ടക്കൊല ചെയ്യാന്‍ വഴിയൊരുക്കിയത് ഇസ്രയേലെന്ന് ആരോപിച്ച സ്ഥാനാര്‍ത്ഥിയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് തടിതപ്പി ലേബര്‍ പാര്‍ട്ടി. റോച്ച്ഡേല്‍ ഉപതെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയ്ക്ക് പിന്നില്‍ നിലയുറപ്പിച്ച് മണിക്കൂറുകള്‍ തികയുന്നതിന് മുന്‍പ് കീര്‍ സ്റ്റാര്‍മര്‍ നിലപാട് മാറ്റിയതോടെ അവിടെ ലേബറിന് സ്ഥാനാര്‍ത്ഥിയില്ലാത്ത സ്ഥിതിയായി. റോച്ച്ഡേലിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി അസര്‍ അലിയാണ് ഒക്ടോബര്‍ 7ന് സ്വന്തം ജനങ്ങള്‍ക്ക് നേരെ ഹമാസ് ഭീകരക്രമണം നടത്താന്‍ ഇസ്രയേല്‍ മനഃപ്പൂര്‍വ്വം അനുവദിക്കുകയായിരുന്നുവെന്ന് ആരോപിച്ചത്. രഹസ്യ ശബ്ദരേഖ പുറത്തുവന്നതോടെ ഇയാള്‍ പാര്‍ട്ടി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. മണിക്കൂറുകള്‍ക്ക് |
|
Full Story
|
|
|
|
|
|
|
| മലയാളി യുവാവ് യുകെയില്‍ അന്തരിച്ചു: 30ാം വയസ്സില്‍ വിട പറഞ്ഞത് സച്ചന്‍ ബാബു; രണ്ടു വര്‍ഷം മുന്‍പാണ യുകെയില്‍ എത്തിയത് |
|
കൊല്ലം സ്വദേശിയായ യുവാവ് യുകെയിലെ ലിവര്‍പൂളില്‍ അന്തരിച്ചു. ലിവര്‍പൂളിന് സമീപമുള്ള ചെസ്റ്ററില്‍ കുടുംബമായി താമസിച്ചിരുന്ന സച്ചന്‍ ബാബുവാണു (30) മരിച്ചത്. ഭാര്യ ശരണ്യ ബാബു. മകന്‍ റയാന്‍ മാധവ് സച്ചിന്‍ (6മാസം) കൊല്ലം കരിക്കോട് സ്വദശി സച്ചന്‍ ബാബു
യാണ് സച്ചന്‍. മാതാപിതാക്കള്‍ - കൊല്ലം കരിക്കോട് പുത്തന്‍പുരയില്‍ അനുരാധ, പരേതനായ ബി സാബു. സച്ചന്‍ ബാബു കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.
ചെസ്റ്ററിന് സമീപം ഫ്ളിന്റ്ഷെയറില്‍ ജെഎന്‍ജെ ഹെല്‍ത്ത് ലിമിറ്റഡില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായിരുന്നു. കൊല്ലം ഉദയനല്ലൂര്‍ സ്വദേശിനിയായ ശരണ്യയും ഭര്‍ത്താവ് സച്ചിനും രണ്ടരവര്‍ഷം മുമ്പാണ് യുകെയിലെത്തിയത്. |
|
Full Story
|
|
|
|
|
|
|
| 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് എന്‍എച്ച്എസില്‍ സെക്‌സ് അഡിക്ഷന്‍ ചികിത്സ നല്‍കിയതായി വിവരം |
ലണ്ടന്‍: എന്‍എച്ച്എസിന്റെ ചികിത്സാ വിവരങ്ങള്‍ സൂചിപ്പിക്കുന്ന ഡിജിറ്റല്‍ ഡേറ്റ പുറത്തുവന്നിരിക്കുകയാണ്. ഇതിന്‍ പ്രകാരം, എന്‍ എച്ച് എസ് ഡോക്ടര്‍മാര്‍ കഴിഞ്ഞവര്‍ഷം 80 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ സെക്‌സ് അഡിക്ഷന് ചികിത്സിച്ചത് നാല് പേരെ ആണെന്ന് വ്യക്തമാക്കുന്നുണ്ട്. 20 വയസ്സുള്ളവരെക്കാള്‍ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയത് 80 വയസ്സിന് മുകളിലുള്ളവരാണെന്ന് ഈ ഡേറ്റ വ്യക്തമാക്കുന്നു. സണ്‍ ന്യൂസ് ആണ് എന്‍എച്ച് എസ് ഡേറ്റ പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം, മൊത്തത്തില്‍ 30 പുരുഷന്മാരും 7 സ്ത്രീകളുമാണ് സെക്‌സ് അഡിക്ഷനു ചികിത്സ തേടിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആകെ 136 പേരാണ് എന്‍ എച്ച് എസിലൂടെ ചികിത്സ നടത്തിയതെന്നും |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനെ ഞെട്ടിച്ച് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി, പിടിയിലായത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ |
ലണ്ടന്‍: ബ്രിട്ടനെ ഞെട്ടിച്ച് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ റോച്ച്ഡേലില്‍ ചെറിയ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. 12 മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള നാല് ആണ്‍കുട്ടികളാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ബലാത്സംഗം നടന്നതായി പോലീസ് ഓഫീസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ലഭിക്കുന്നത്. ഇവിടെയുള്ള മോറിസണ്‍സിന്റെ കാര്‍ പാര്‍ക്കിലേക്കാണ് ഓഫീസര്‍മാര്‍ എത്തിയത്. കിംഗ്സ്വേയിലാണ് അതിക്രമം അരങ്ങേറിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. 12, 13, 14 വയസ്സുള്ള രണ്ട് പേര്‍ എന്നിങ്ങനെയുള്ള നാല് ആണ്‍കുട്ടികളാണ് ബലാത്സംഗം നടത്തിയെന്ന സംശയത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
Full Story
|
|
|
|
| |