Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ഹിന്ദുമതം സ്വീകരിച്ച് ഇരിങ്ങാലക്കുടക്കാരനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം ചെയ്ത് ലണ്ടന്‍ സ്വദേശിനി
reporter

ഗുരുവായൂര്‍: ലണ്ടന്‍ സ്വദേശിനിയെ താലി ചാര്‍ത്തി പങ്കാളിയാക്കി ഇരിങ്ങാലക്കുടക്കാരന്‍. ഇരിങ്ങാലക്കുട കണേങ്ങാടന്‍ വീട്ടില്‍ പുഷ്പന്റെ മകന്‍ സന്ദീപും ലണ്ടന്‍ സ്വദേശിനി അഡ്രിയാന്‍ പിയേഴ്‌സിന്റെ മകള്‍ കാറ്റി ലൂയിസുമാണ് ഗുരുവായൂരില്‍ വെച്ച് വിവാഹിതരായത്. കാറ്റി ലൂയിസ് കോഴിക്കോട് ആര്യസമാജത്തില്‍ നിന്നും ഹൈന്ദവ മതം സ്വീകരിച്ചതിന് ശേഷമായിരുന്നു ഗുരുവായൂരില്‍ വെച്ച് ഇരുവരുടെയും വിവാഹം നടന്നത്.

മതം മാറിയതിന് പിന്നാലെ ഗൗരി എന്ന പേരും കാറ്റി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തില്‍ ഗൗരിയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കാനെത്തിയിരുന്നു. ഗൗരി ലണ്ടന്‍ ആമസോണില്‍ ചീഫ് മാനേജരാണ്. ഒമ്പത് വര്‍ഷമായി ലണ്ടനില്‍ ഇന്‍ഫോസിസില്‍ ഡയറക്ടര്‍ ഓപ്പറേഷന്‍സായി ജോലി ചെയ്യുകയാണ് സന്ദീപ്.

 
Other News in this category

 
 




 
Close Window