|
|
|
|
|
| യുകെയില്‍ വീണ്ടും അധികാരത്തിലേറാന്‍ ബോറിസിനെ തിരിച്ചുവിളിക്കണമെന്ന ആവശ്യം ശക്തം |
ലണ്ടന്‍: അഭിമാനം സ്വന്തം കൈയില്‍ വെച്ച് ബോറിസ് ജോണ്‍സനെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി ഇറക്കാന്‍ തയ്യാറാകണമെന്ന് ഋഷി സുനാകിനോട് ആവശ്യപ്പെട്ട് സീനിയര്‍ ടോറികള്‍. ഈ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ ലേബറിന് എതിരായി പോരാടാന്‍ ബോറിസിനെ തിരിച്ചുവിളിക്കണമെന്നാണ് സമ്മര്‍ദം ശക്തമാകുന്നത്. മുന്‍ സുഹൃത്തും, ഇപ്പോള്‍ എതിരാളിയുമായി മാറിയ ഘട്ടത്തില്‍ ഉള്‍പ്പോര് മറന്ന് ബോറിസിന്റെ പ്രചരണമികവ് പ്രയോജനപ്പെടുത്തുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടതെന്നാണ് ഇവരുടെ ആവശ്യം. 2019 തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയം കൊയ്തെടുക്കാന്‍ ബോറിസിന്റെ ഈ കഴിവ് സഹായകമായിരുന്നു. രാഷ്ട്രീയ തിരിച്ചുവരവിന് ബോറിസ് റെഡിയാണെന്നാണ് സൂചനകള്‍. എന്നാല്‍ സുനാക് ആദ്യ നീക്കം നടത്തുമെന്ന പ്രതീക്ഷയിലാണ് |
|
Full Story
|
|
|
|
|
|
|
| എന്‍എച്ച്എസ് ജോലികള്‍ ചെയ്യുന്നതില്‍ അഞ്ചിലൊന്ന് പേരും യുകെ ഇതര പൗരന്മാര്‍ |
ലണ്ടന്‍: എന്‍എച്ച്എസിലെ അഞ്ചിലൊന്ന് ജോലികളും ചെയ്യുന്നത് യുകെ ഇതര പൗരന്‍മാരാണെന്ന് പുതിയ പഠനം. ഹെല്‍ത്ത് സര്‍വ്വീസിലെ പത്തില്‍ മൂന്ന് നഴ്സുമാരും, കാല്‍ശതമാനം ഡോക്ടര്‍മാരും വിദേശത്ത് നിന്നുള്ളവരാണെന്ന് എന്‍എച്ച്എസ് ഡിജിറ്റല്‍ ഡാറ്റ വ്യക്തമാക്കുന്നു. കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന അനുപാതമാണ് ഇതെന്ന് പിഎ ന്യൂസ് ഏജന്‍സി വെളിപ്പെടുത്തുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ 2023 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം വിദേശ പൗരന്‍മാരുടെ എണ്ണം 20.4 ശതമാനമാണ്. 2016-ല്‍ 13 ശതമാനവും, 2009-ല്‍ 11.9 ശതമാനവുമായിരുന്നു ഈ അനുപാതം. എന്‍എച്ച്എസിലെ ഏറ്റവും സാധാരണമായ യുകെ ഇതര പൗരന്മാര്‍ ഇന്ത്യക്കാരാണ്. ഇന്ത്യയില്‍ നിന്നുള്ള ജോലിക്കാരാണ് ഫുള്‍ടൈം |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് സാധ്യത, മേയില്‍ നടന്നേക്കും |
ലണ്ടന്‍: ഇടക്കാല പൊതുതെരഞ്ഞെടുപ്പിന് വൈറ്റ്ഹാള്‍ രഹസ്യ ഒരുക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് വര്‍ഷത്തിന്റെ രണ്ടാം ഭാഗത്തേക്കാണ് നടത്തുകയെന്ന ഉദ്ദേശത്തിലാണ് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി ഋഷി സുനാക് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സ്പ്രിംഗ് ഇലക്ഷന്‍ നടത്താനുള്ള സാധ്യത പ്രധാനമന്ത്രി തള്ളിയിട്ടില്ല. മേയ് 2ന് തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ ഗവണ്‍മെന്റ് ഓഫീസുകളില്‍ യോഗങ്ങള്‍ നടക്കുന്നതായി മെയില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാര്‍ലമെന്റ് പിരിച്ചുവിട്ട്, മേയ് 6ന് പുതിയ എംപിമാരെ വരവേല്‍ക്കാനുള്ള സാധ്യതകളും അധികാര കൈമാറ്റ നീക്കങ്ങളില്‍ ഉള്‍പ്പെടുന്നു. ടോറി കോണ്‍ഫറന്‍സിന് ശേഷം ഒക്ടോബര്‍ അല്ലെങ്കില്‍ |
|
Full Story
|
|
|
|
|
|
|
| യുകെ പൗരത്വം ലഭിക്കാന്‍ അഭയാര്‍ഥികള്‍ ക്രിസ്തുമതം സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട് |
ലണ്ടന്‍: യുകെയില്‍ അഭയാര്‍ത്ഥിത്വം നേടാന്‍ പല വിധ കുറുക്കുവഴികളും ആളുകള്‍ ഉപയോഗിക്കും. സ്വദേശത്ത് കൊല്ലപ്പെടുമെന്ന ആശങ്ക വിജയം കണ്ടില്ലെങ്കില്‍ വ്യാജ വിവാഹം മുതല്‍ മതം മാറ്റം വരെ പ്രയോജനപ്പെടുത്തും. കെമിക്കല്‍ അക്രമണ കേസിലെ പ്രതി അഫ്ഗാന്‍ അഭയാര്‍ത്ഥി അബ്ദുള്‍ ഷുക്കൂര്‍ എസേദി ക്രിസ്ത്യാനിയായി മതംമാറിയ ശേഷമാണ് രണ്ട് തവണ നിഷേധിക്കപ്പെട്ട അഭയാര്‍ത്ഥിത്വം ലഭിച്ചതെന്ന് വ്യക്തമായതോടെയാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. പ്രത്യേകിച്ച് അഭയാര്‍ത്ഥി അപേക്ഷകര്‍ കണ്‍വെയര്‍ ബെല്‍റ്റില്‍ കയറിയത് പോലെ ബാപ്ടിസം ചെയ്യപ്പെടുന്നതായി ഒരു മുന്‍ വികാരി വെളിപ്പെടുത്തിയതോടെ സംഭവം ആളിക്കത്തി. എന്നാല്‍ ഈ വാദം അസംബന്ധമാണെന്നാണ് അതിരൂപതയുടെ വാദം. അഭയാര്‍ത്ഥി |
|
Full Story
|
|
|
|
|
|
|
| അധികാരത്തില്‍ വന്നാല്‍ പതിനാറു വയസില്‍ താഴെയുള്ളവര്‍ക്ക് എനര്‍ജി ഡ്രിങ്ക് വില്‍ക്കുന്നത് നിരോധിക്കുമെന്ന് ലേബര്‍ പാര്‍ട്ടി |
ലണ്ടന്‍: ലേബര്‍ ഗവണ്‍മെന്റ് രൂപീകരിച്ചാല്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എനര്‍ജി ഡ്രിങ്കുകള്‍ വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപനം. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. കഫീന്‍ ഉള്‍പ്പെടുന്ന പാനീയങ്ങള്‍ സംബന്ധിച്ച് മെഡിക്കല്‍ പ്രൊഫഷണലുകള്‍ ആശങ്ക രേഖപ്പെടുത്തുമ്പോഴാണ് ഇത്. അതേസമയം പദ്ധതി ഔദ്യോഗിക പാര്‍ട്ടി നയമാകാന്‍ കീര്‍ സ്റ്റാര്‍മറുടെ ഓഫീസ് ഇത് അംഗീകരിക്കണം. ജനങ്ങളുടെ എല്ലാ വിഷയങ്ങളിലും ഇടപെടുന്നുവെന്ന വിമര്‍ശനം ഒഴിവാക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്ന കുട്ടികളില്‍ അമിത |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് സൈന്യത്തിലും ആള്‍ക്ഷാമം രൂക്ഷം, ഇതിനും വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ ആലോചന |
ലണ്ടന്‍: ബ്രിട്ടീഷ് സൈന്യത്തില്‍ സേവനം അനുഷ്ഠിക്കാന്‍ ആവശ്യത്തിന് ആളുകളെ കിട്ടാത്ത സാഹചര്യമാണുള്ളത്. ഈ ഘട്ടത്തില്‍ വിദേശ റിക്രൂട്ടുകളെ ഇറക്കി പ്രശ്നം പരിഹരിക്കാനുള്ള ആലോചനയിലാണ് സൈന്യം. ഇതിനായി സുരക്ഷാ പരിശോധനകളില്‍ ഇളവ് നല്‍കണമെന്നാണ് ബ്രിട്ടീഷ് സൈന്യം ആവശ്യപ്പെടുന്നതെന്ന് ചോര്‍ന്ന രേഖ വെളിപ്പെടുത്തുന്നു. ടെലിഗ്രാഫിന് ചോര്‍ന്ന് കിട്ടിയ ആഭ്യന്തര നയരേഖയിലാണ് സൈനികരുടെ എണ്ണം കുറയുന്നത് പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്നത്. ഇതിനായി പലവിധ നടപടികളാണ് മുന്നോട്ട് വെയ്ക്കുന്നത്. യുകെ ഇതര വ്യക്തികള്‍ക്ക് സൈന്യത്തില്‍ കമ്മീഷന്‍ ചെയ്യാനായി സുരക്ഷാ ക്ലിയറന്‍സാണ് പ്രാഥമിക തടസ്സമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Full Story
|
|
|
|
|
|
|
| 335 ജീവനക്കാര്‍ക്ക് സ്വന്തം രാജ്യത്തിരുന്ന് എന്‍എച്ച്എസില്‍ ജോലി ചെയ്യാന്‍ അനുവാദം |
ലണ്ടന്‍: വിദൂര വിദ്യാഭ്യാസം എന്ന് നമ്മള്‍ പൊതുവെ കേള്‍ക്കാറുണ്ട്. എന്നാല്‍ വിദൂര ജോലി എന്നതിനെ കുറിച്ച് അത്ര കേട്ടുകേള്‍വി കാണില്ല. റിമോട്ട് ജോലി സാധാരണ കാര്യമാണെങ്കിലും എന്‍എച്ച്എസ് പോലുള്ള ആരോഗ്യ സേവനങ്ങളില്‍ ഇത് ഉപയോഗിക്കപ്പെട്ടാല്‍ രോഗികളുടെ അവസ്ഥ എന്താകും? ഈ ദുരവസ്ഥയ്ക്ക് എന്‍എച്ച്എസ് കൂട്ടുനില്‍ക്കുന്നുവെന്നാണ് ഇപ്പോഴത്തെ ആരോപണം. സീനിയര്‍ കണ്‍സള്‍ട്ടന്റുമാരും, മാനേജര്‍മാരും ഉള്‍പ്പെടെ നൂറുകണക്കിന് ജോലിക്കാരെ ആയിരക്കണക്കിന് മൈല്‍ അകലെ നിന്നും ജോലി ചെയ്യാന്‍ അനുവദിച്ച് എന്‍എച്ച്എസ് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്നാണ് ആരോപണം. എല്ലാ തലത്തിലുമുള്ള ജീവനക്കാരും ഓസ്ട്രേലിയ മുതല്‍ ജപ്പാന്‍ വരെയുള്ള വിദൂര സ്ഥലങ്ങളില്‍ നിന്നും |
|
Full Story
|
|
|
|
|
|
|
| ആശുപത്രിയില്‍ പ്രവേശിപ്പിച്ച 56 വയസ്സുകാരന്‍ ഭക്ഷണം കിട്ടാതെ മരണത്തിനു കീഴടങ്ങി: മരിച്ചു: നഷ്ടപരിഹാരം നല്‍കണമെന്നു കോടതി വിധി |
|
ആശുപത്രിയില്‍ കഴിയുന്ന രോഗി ഭക്ഷണം ലഭിക്കാതെ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം വിധിച്ച് കോടതി. 56കാരനായ ഒരു പുരുഷനാണ് ഒന്‍പതു ദിവസത്തോളം ലഭിക്കാതെ മരണത്തിനു കീഴടങ്ങിയത്. ഡൗണ്‍ സിന്‍ഡ്രോമും ഡിമെന്‍ഷ്യയും ബാധിച്ച പുരുഷനാണ് അവസാനം ന്യൂമോണിയ ബാധിച്ച് മരിച്ചത്. 2021ലായിരുന്നു ഈ സംഭവം.
ഹോസ്പിറ്റല്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഈ തെറ്റായ പ്രവര്‍ത്തി ഞെട്ടിച്ചുവെന്നും അതാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ വേഗം മോശമാക്കിയതും തുടര്‍ന്ന് മരണം സംഭവിക്കുവാന്‍ കാരണമായതെന്നും ഫാമിലി സോളിസ്റ്റര്‍ വ്യക്തമാക്കി. സംഭവത്തില്‍ 15,000 പൗണ്ടാണ് രോഗിയുടെ കുടുംബത്തിന് ആശുപത്രി നല്‍കണമെന്ന് കോടതി വിധിച്ചത്. സംഭവിച്ചു പോയ തെറ്റില്‍ മാപ്പു പറഞ്ഞ അധികൃതര്‍ ആശുപത്രിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും |
|
Full Story
|
|
|
|
| |