Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍ മെട്രൊയില്‍ ഇന്ത്യന്‍ സുന്ദരി, ഞെട്ടി യാത്രക്കാര്‍
reporter

ലണ്ടന്‍: ലെഹങ്ക ഇന്ത്യയിലെ യുവതികള്‍ മിക്കവാറും വിവാഹത്തിന് വേണ്ടി തെരഞ്ഞെടുക്കുന്ന വസ്ത്രമാണ്. അതിന്റെ ഭാരം താങ്ങുക എന്നാല്‍ തന്നെ കുറച്ച് പണിയുള്ള കാര്യമാണ്. എന്നാലും, വിവാഹത്തിന് അല്പം ഹെവി തന്നെ ആവാം എന്ന് കരുതുന്നവര്‍ ഇന്ന് കുറവല്ല. അതുകൊണ്ട് ഒരുപാട് സ്ത്രീകളെ വിവാഹത്തിനും അതിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളിലും ലെഹങ്ക ധരിച്ചു കാണാം. പക്ഷേ, ലണ്ടന്‍ മെട്രോയില്‍ ലെഹങ്ക ധരിച്ചുകൊണ്ട് ഒരാള്‍ കയറുന്നത് ചിന്തിക്കാനാവുമോ? ഏതായാലും, അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സ്പാനിഷ് - ഇന്ത്യന്‍ മോഡലും ഡിജിറ്റല്‍ മാര്‍ക്കറ്ററുമായ ശ്രദ്ധയാണ് ലെഹങ്ക ധരിച്ചുകൊണ്ട് മെട്രോയില്‍ സഞ്ചരിക്കുന്നത്.

ഹെവിയായിട്ടുള്ള ഒരു ലെഹങ്ക മാത്രമല്ല, അതിനൊപ്പം അതുപോലെ ആഭരണങ്ങളും മേക്കപ്പും ഒക്കെ ധരിച്ചാണ് അവളുടെ മെട്രോയാത്ര. ഒരു ഇന്ത്യന്‍ വധുവിനെ പോലെ വസ്ത്രം ധരിച്ച അവളെ മെട്രോ സ്റ്റേഷനിലും മെട്രോയില്‍ യാത്ര ചെയ്യുമ്പോഴും ഒക്കെ ആളുകള്‍ അത്ഭുതത്തോടെയും അമ്പരപ്പോടെയും നോക്കുന്നത് കാണാം. ആളുകള്‍ക്ക് അവരുടെ കൗതുകം അടക്കാനാവുന്നില്ല. ചിലരെല്ലാം കണ്ണ് മിഴിച്ചും വാ തുറന്നും അവളെ നോക്കുന്നതും 'വാവ്' എന്ന് പറയുന്നതും ഒക്കെ വീഡിയോയില്‍ കാണാം. ചിലരാവട്ടെ അവളുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുന്നുമുണ്ട്. അതുപോലെ മെട്രോയില്‍ നിന്നിറങ്ങി അവള്‍ തെരുവിലൂടെ നടക്കുമ്പോഴും ആളുകള്‍ അതിശയത്തോടെ അവളെ നോക്കുന്നുണ്ട്. മിക്കവാറും ആളുകള്‍ അവളെന്തൊരു സുന്ദരിയാണ് എന്ന മട്ടില്‍ തന്നെയാണ് നോക്കുന്നത്. ശ്രദ്ധ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് ആളുകള്‍ വീഡിയോ ശ്രദ്ധിച്ചത്. മിക്കവാറും ആളുകള്‍ അവളെ അഭിനന്ദിച്ചു. അതേസമയം, അറ്റന്‍ഷന്‍ സീക്കിം?ഗാണ് എന്ന് പറഞ്ഞ് ചിലരെല്ലാം അവളെ വിമര്‍ശിക്കുകയും ചെയ്തു.




 
Other News in this category

 
 




 
Close Window