Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ആശുപത്രിയില്‍ പ്രവേശിപ്പിച്ച 56 വയസ്സുകാരന്‍ ഭക്ഷണം കിട്ടാതെ മരണത്തിനു കീഴടങ്ങി: മരിച്ചു: നഷ്ടപരിഹാരം നല്‍കണമെന്നു കോടതി വിധി
Text By: Team ukmalayalampathram
ആശുപത്രിയില്‍ കഴിയുന്ന രോഗി ഭക്ഷണം ലഭിക്കാതെ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം വിധിച്ച് കോടതി. 56കാരനായ ഒരു പുരുഷനാണ് ഒന്‍പതു ദിവസത്തോളം ലഭിക്കാതെ മരണത്തിനു കീഴടങ്ങിയത്. ഡൗണ്‍ സിന്‍ഡ്രോമും ഡിമെന്‍ഷ്യയും ബാധിച്ച പുരുഷനാണ് അവസാനം ന്യൂമോണിയ ബാധിച്ച് മരിച്ചത്. 2021ലായിരുന്നു ഈ സംഭവം.

ഹോസ്പിറ്റല്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഈ തെറ്റായ പ്രവര്‍ത്തി ഞെട്ടിച്ചുവെന്നും അതാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ വേഗം മോശമാക്കിയതും തുടര്‍ന്ന് മരണം സംഭവിക്കുവാന്‍ കാരണമായതെന്നും ഫാമിലി സോളിസ്റ്റര്‍ വ്യക്തമാക്കി. സംഭവത്തില്‍ 15,000 പൗണ്ടാണ് രോഗിയുടെ കുടുംബത്തിന് ആശുപത്രി നല്‍കണമെന്ന് കോടതി വിധിച്ചത്. സംഭവിച്ചു പോയ തെറ്റില്‍ മാപ്പു പറഞ്ഞ അധികൃതര്‍ ആശുപത്രിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.

ജീവിതത്തിന്റെ ഭൂരിഭാഗവും മാതാപിതാക്കളുടെ സംരക്ഷണയിലായിരുന്നു ആ രോഗി. മാതാപിതാക്കള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് വിദഗ്ധ ചികിത്സയ്ക്കായി ആ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അങ്ങനെയാണ് ആദ്യം ബോണ്‍മൗത്ത് കെയര്‍ ഹോമില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അവിടുത്തെ ആദ്യ രാത്രിയില്‍ തന്നെ അദ്ദേഹം വീഴുകയും അരയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് പൂള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
 
Other News in this category

 
 




 
Close Window