Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് സാധ്യത, മേയില്‍ നടന്നേക്കും
reporter

ലണ്ടന്‍: ഇടക്കാല പൊതുതെരഞ്ഞെടുപ്പിന് വൈറ്റ്ഹാള്‍ രഹസ്യ ഒരുക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് വര്‍ഷത്തിന്റെ രണ്ടാം ഭാഗത്തേക്കാണ് നടത്തുകയെന്ന ഉദ്ദേശത്തിലാണ് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി ഋഷി സുനാക് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സ്പ്രിംഗ് ഇലക്ഷന്‍ നടത്താനുള്ള സാധ്യത പ്രധാനമന്ത്രി തള്ളിയിട്ടില്ല. മേയ് 2ന് തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ ഗവണ്‍മെന്റ് ഓഫീസുകളില്‍ യോഗങ്ങള്‍ നടക്കുന്നതായി മെയില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാര്‍ലമെന്റ് പിരിച്ചുവിട്ട്, മേയ് 6ന് പുതിയ എംപിമാരെ വരവേല്‍ക്കാനുള്ള സാധ്യതകളും അധികാര കൈമാറ്റ നീക്കങ്ങളില്‍ ഉള്‍പ്പെടുന്നു. ടോറി കോണ്‍ഫറന്‍സിന് ശേഷം ഒക്ടോബര്‍ അല്ലെങ്കില്‍ നവംബറിലാകും തെരഞ്ഞെടുപ്പിന് ഋഷി സുനാക് തയ്യാറാകുകയെന്നാണ് ഇപ്പോഴും പ്രതീക്ഷ. നികുതി വെട്ടിക്കുറയ്ക്കുന്ന ഓട്ടം ബജറ്റ് ഇതില്‍ സുപ്രധാന തുറുപ്പുചീട്ടായി മാറും. കുറഞ്ഞ പണപ്പെരുപ്പം, പലിശ നിരക്കുകള്‍ എന്നിവയിലൂടെ സ്ഥിതി മെച്ചപ്പെട്ടതായി വോട്ടര്‍മാര്‍ക്ക് അനുഭവപ്പെട്ടതിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുന്നതാണ് അനുയോജ്യമെന്നാണ് പ്രതീക്ഷ.

കുറഞ്ഞ പണപ്പെരുപ്പം, എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കല്‍, കടമെടുപ്പ് കുറയ്ക്കല്‍, ചെറുബോട്ടുകളില്‍ കയറി ഇംഗ്ലീഷ് ചാനല്‍ കടക്കുന്ന അനധികൃത കുടിയേറ്റക്കാരെ തടയല്‍ എന്നിങ്ങനെ വിവിധ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന് ഋഷി സുനാകിന് കൂടുതല്‍ സമയം അനിവാര്യമാണ്. സ്ഥിതി ഇങ്ങനെ ആയിരിക്കുമ്പോഴാണ് മാര്‍ച്ച് മധ്യത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനുള്ള അടിയന്തര നീക്കങ്ങള്‍ അണിയറയില്‍ അരങ്ങേറുന്നത്. കൗണ്‍സില്‍, മേയര്‍ തെരഞ്ഞെടുപ്പുകള്‍ മേയ് 2-നാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി പൊടുന്നനെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പ്രതിരോധത്തിലായി പോകാതിരിക്കാന്‍ കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ പാര്‍ട്ടിയും മുന്നൊരുക്കം നടത്തുന്നുണ്ട്.

 
Other News in this category

 
 




 
Close Window