Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് ജോലികള്‍ ചെയ്യുന്നതില്‍ അഞ്ചിലൊന്ന് പേരും യുകെ ഇതര പൗരന്മാര്‍
reporter

ലണ്ടന്‍: എന്‍എച്ച്എസിലെ അഞ്ചിലൊന്ന് ജോലികളും ചെയ്യുന്നത് യുകെ ഇതര പൗരന്‍മാരാണെന്ന് പുതിയ പഠനം. ഹെല്‍ത്ത് സര്‍വ്വീസിലെ പത്തില്‍ മൂന്ന് നഴ്സുമാരും, കാല്‍ശതമാനം ഡോക്ടര്‍മാരും വിദേശത്ത് നിന്നുള്ളവരാണെന്ന് എന്‍എച്ച്എസ് ഡിജിറ്റല്‍ ഡാറ്റ വ്യക്തമാക്കുന്നു. കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന അനുപാതമാണ് ഇതെന്ന് പിഎ ന്യൂസ് ഏജന്‍സി വെളിപ്പെടുത്തുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ 2023 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം വിദേശ പൗരന്‍മാരുടെ എണ്ണം 20.4 ശതമാനമാണ്. 2016-ല്‍ 13 ശതമാനവും, 2009-ല്‍ 11.9 ശതമാനവുമായിരുന്നു ഈ അനുപാതം. എന്‍എച്ച്എസിലെ ഏറ്റവും സാധാരണമായ യുകെ ഇതര പൗരന്മാര്‍ ഇന്ത്യക്കാരാണ്. ഇന്ത്യയില്‍ നിന്നുള്ള ജോലിക്കാരാണ് ഫുള്‍ടൈം നഴ്സുമാരിലെയും, ഹെല്‍ത്ത് വിസിറ്റേഴ്സിലെയും 10.1 ശതമാനവും, കൂടാതെ 8 ശതമാനം ഡോക്ടര്‍മാരും ഇന്ത്യക്കാര്‍ തന്നെ.

എന്‍എച്ച്എസിലെ 3.7% ഡോക്ടര്‍മാര്‍ പാകിസ്ഥാനികളും, 2.9% ഈജിപ്തുകാരും, 2% നൈജീരിയക്കാരുമാണ്. നഴ്സുമാരില്‍ 7.7% ഫിലിപ്പൈനികളാണ്. നൈജീരിയക്കാര്‍ 2.5%, ഐറിഷ് 1.1% എന്നിങ്ങനെയാണെന്നും കണക്കുകള്‍ പറയുന്നു. യോഗ്യരായ അന്താരാഷ്ട്ര ജോലിക്കാരെ എന്‍എച്ച്എസ് എത്രത്തോളം ആശ്രയിക്കുന്നുവെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് എന്‍എച്ച്എസ് എംപ്ലോയേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഡാന്നി മോര്‍ടൈമര്‍ പറഞ്ഞു. ഇവരില്ലായിരുന്നെങ്കില്‍ എന്‍എച്ച്എസ് സമ്മര്‍ദത്താല്‍ പൊറുതിമുട്ടുമായിരുന്നുവെന്നും മോര്‍ടൈമര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഇതൊരു ദീര്‍ഘകാല പരിഹാരമല്ലെന്ന് നഫീല്‍ഡ് ട്രസ്റ്റ് ഗവേഷകന്‍ ലൂസിയാന റോള്‍വിക്സ് മുന്നറിയിപ്പ് നല്‍കുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ 120,000 വേക്കന്‍സികള്‍ ഒഴിഞ്ഞ് കിടക്കുന്നുവെന്ന് കിംഗ്സ് ഫണ്ട് അസിസ്റ്റന്റ് ഡയറക്ടര്‍ അലക്സ് ബെയ്ലിസ് പറയുന്നു. ഇതില്‍ 42,000 നഴ്സിംഗ് വേക്കന്‍സികളും, 9000 മെഡിസിന്‍ വേക്കന്‍സികളുമാണുള്ളത്. പ്രൊഫഷണല്‍ പരിശീലനം നേടാന്‍ നിരവധി വര്‍ഷങ്ങള്‍ വേണ്ടിവരും. അതിനാല്‍ അടുത്ത അഞ്ച് വര്‍ഷവും വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെന്റിനെ ആശ്രയിക്കേണ്ടി വരും. കൂടാതെ ജീവനക്കാരെ നിലനിര്‍ത്തി പോരുകയും ചെയ്താലാണ് വേക്കന്‍സികളില്‍ ആളുണ്ടാകുക, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window