Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
യുകെ പൗരത്വം ലഭിക്കാന്‍ അഭയാര്‍ഥികള്‍ ക്രിസ്തുമതം സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: യുകെയില്‍ അഭയാര്‍ത്ഥിത്വം നേടാന്‍ പല വിധ കുറുക്കുവഴികളും ആളുകള്‍ ഉപയോഗിക്കും. സ്വദേശത്ത് കൊല്ലപ്പെടുമെന്ന ആശങ്ക വിജയം കണ്ടില്ലെങ്കില്‍ വ്യാജ വിവാഹം മുതല്‍ മതം മാറ്റം വരെ പ്രയോജനപ്പെടുത്തും. കെമിക്കല്‍ അക്രമണ കേസിലെ പ്രതി അഫ്ഗാന്‍ അഭയാര്‍ത്ഥി അബ്ദുള്‍ ഷുക്കൂര്‍ എസേദി ക്രിസ്ത്യാനിയായി മതംമാറിയ ശേഷമാണ് രണ്ട് തവണ നിഷേധിക്കപ്പെട്ട അഭയാര്‍ത്ഥിത്വം ലഭിച്ചതെന്ന് വ്യക്തമായതോടെയാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. പ്രത്യേകിച്ച് അഭയാര്‍ത്ഥി അപേക്ഷകര്‍ കണ്‍വെയര്‍ ബെല്‍റ്റില്‍ കയറിയത് പോലെ ബാപ്ടിസം ചെയ്യപ്പെടുന്നതായി ഒരു മുന്‍ വികാരി വെളിപ്പെടുത്തിയതോടെ സംഭവം ആളിക്കത്തി. എന്നാല്‍ ഈ വാദം അസംബന്ധമാണെന്നാണ് അതിരൂപതയുടെ വാദം. അഭയാര്‍ത്ഥി അപേക്ഷകരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഗവണ്‍മെന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു.

കാല്‍പ്ഹാം അക്രമണത്തിലെ പ്രതി അബ്ദുള്‍ എസേദി തള്ളിയ അഭയാര്‍ത്ഥി അപേക്ഷ വിജയിപ്പിച്ചത് ക്രിസ്ത്യാനിയായി മതംമാറിയ ശേഷമാണ്. ഇതോടെയാണ് യുകെയില്‍ തുടരാനായി ആളുകള്‍ മതംമാറുന്നുവെന്ന ആരോപണം ശക്തമായത്. എസേദിയെ ഒരു ബാപ്ടിസ്റ്റ് ചര്‍ച്ചാണ് അഭയാര്‍ത്ഥിത്വത്തില്‍ പിന്തുണച്ചത്. ഇതോടെയാണ് മതംമാറ്റം സജീവമായി ചര്‍ച്ചകളില്‍ എത്തുന്നത്. അഭയാര്‍ത്ഥി അപേക്ഷകള്‍ക്ക് പുരോഹിതന്‍മാര്‍ രഹസ്യപിന്തുണ നല്‍കുന്നുവെന്നും, കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് നികുതിദായകരെ തട്ടിക്കുന്നതായുമാണ് മുന്‍ ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക് ആരോപിച്ചത്. വ്യാജ അഭയാര്‍ത്ഥി അപേക്ഷകള്‍ക്ക് വന്‍തോതില്‍ സൗകര്യമൊരുക്കുന്ന രാജ്യത്തെ ചര്‍ച്ചുകളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നുവെന്ന് മുന്‍ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാനും വെളിപ്പെടുത്തി.

ഇതിനിടെ കടലില്‍ മുക്കി മാമ്മോദീസ നടത്തിയ 500 അഭയാര്‍ത്ഥി അപേക്ഷകരില്‍ പകുതി പേരും മതം മാറിയ ശേഷം അപ്രത്യക്ഷമായെന്ന് ചര്‍ച്ച് മിനിസ്റ്ററുടെ വെളിപ്പെടുത്തല്‍. സൗത്ത് വെയില്‍സിലെ ബീച്ചിലാണ് കുടിയേറ്റക്കാരുടെ കൂട്ട മാമ്മോദീസ ചടങ്ങുകള്‍ സംഘടിപ്പിച്ചതെന്ന് പാസ്റ്റര്‍ ഫിലിപ്പ് റീസ് പറയുന്നു. വിന്റര്‍ മാസങ്ങളിലെ കൊടുംതണുപ്പിലാണ് വിശ്വാസത്തിന്റെ പരീക്ഷണമെന്ന നിലയില്‍ ഇത് നടത്തിപ്പോന്നതെന്ന് റീസ് മെയിലിനോട് പറഞ്ഞു. ശൈത്യകാല കാറ്റ് വീശുന്ന ബാറി ഐലന്‍ഡിലെ ബീച്ചില്‍ നാല്‍പ്പതോളം അഭയാര്‍ത്ഥി അപേക്ഷകരെ മാമ്മോദീസ മുക്കുന്ന വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തിരമാലകളിലൂടെ കടന്നെത്തുന്ന കുടിയേറ്റക്കാരെ ആലിംഗനം ചെയ്താണ് പാസ്റ്റര്‍ റീസ് സമ്പൂര്‍ണ്ണമായി മുക്കിയ മാമ്മോദീസകള്‍ നടത്തുന്നത്.

കാര്‍ഡിഫിലെ ട്രെഡെഗാര്‍വില്ലെ ബാപ്ടിസ്റ്റ് ചര്‍ച്ചില്‍ 16 വര്‍ഷത്തോളം മിനിസ്റ്ററായിരുന്ന 74-കാരനായ പാസ്റ്റര്‍ റീസ് താന്‍ മാമ്മോദീസ് നടത്തിയ 60 ശതമാനം ആളുകളെ പിന്നീടൊരിക്കലും കണ്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നു. നല്ലൊരു ശതമാനം ആളുകളും ജോലി കണ്ടെത്താനായി ഈ മേഖല വിട്ടുപോകുന്നതാണ് കാരണം. ദൈവമാണ് തങ്ങള്‍ക്ക് അരികിലേക്ക് അഭയാര്‍ത്ഥി അപേക്ഷകരെ എത്തിക്കുന്നതെന്നും, ചര്‍ച്ചിന് തൊട്ടടുത്തായി ഹോം ഓഫീസിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതായും പാസ്റ്റര്‍ പറയുന്നു. എന്നാല്‍ ഈ വാക്കുകളില്‍ നിന്നും ക്രിസ്ത്യന്‍ വിശ്വാസിയായി മതം മാറുന്ന അഭയാര്‍ത്ഥി അപേക്ഷകരുടെ ഉദ്ദേശം വ്യക്തമാകും. പുതിയ മതത്തിലേക്ക് മാറിയെന്ന് വ്യാജമായി അവകാശപ്പെട്ട് യുകെയില്‍ തുടരാനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തുക. മതത്തിന്റെ പേരില്‍ അഭയാര്‍ത്ഥിത്വം നല്‍കിയ കുടിയേറ്റക്കാരുടെ എണ്ണം ഹോം ഓഫീസിന്റെ കൈകളില്‍ ലഭ്യമല്ല.

 
Other News in this category

 
 




 
Close Window