Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
യുകെ ആസിഡ് ആക്രമണക്കേസിലെ പ്രതി തെയിംസ് നദിയില്‍ ചാടി ജീവനൊടുക്കി
reporter

ലണ്ടന്‍: കെമിക്കല്‍ അക്രമണ കേസിലെ കുറ്റവാളി ചെല്‍സി പാലത്തില്‍ നിന്നും ചാടി തെയിംസ് നദിയില്‍ മുങ്ങിത്താണിരിക്കാമെന്ന് പോലീസ്. അബ്ദുള്‍ ഷുക്കൂര്‍ എസേദിയെന്ന 35-കാരനായ അഫ്ഗാന്‍ അഭയാര്‍ത്ഥിയാണ് മൂന്ന് പേര്‍ക്ക് എതിരെ കെമിക്കല്‍ എറിഞ്ഞ ശേഷം ജീവനൊടുക്കിയതായി പോലീസ് കരുതുന്നത്. ഒരു അമ്മയ്ക്കും, രണ്ട് പെണ്‍മക്കള്‍ക്കും എതിരായി കെമിക്കല്‍ വലിച്ചെറിഞ്ഞ പ്രതിയെ ഇതിന് ശേഷം ആരും കണ്ടിട്ടില്ല. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഒന്‍പതാം ദിവസത്തിലേക്ക് എത്തിയതോടെയാണ് ആത്മഹത്യ ചെയ്തിരിക്കാമെന്ന നിഗമനത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30-ഓടെയാണ് എസേദിയെ പാലത്തിന് സമീപം അവസാനമായി സിസിടിവിയില്‍ കാണുന്നത്.

സൗത്ത് വെസ്റ്റ് ലണ്ടനിലെ കാല്‍പ്ഹാമില്‍ അക്രമണം നടത്തി നാല് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്. തെയിംസ് നദിക്ക് സമീപം എത്തിയ ഇയാള്‍ വെള്ളത്തില്‍ ചാടിയിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ കരുതുന്നത്. പാലത്തിലെ കൈവരിയിലേക്ക് എസേദി ഓടുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതോടെയാണ് ഈ നിഗമനം മെറ്റ് സ്ഥിരീകരിച്ചത്. ഈ നിഗമനമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. ഇയാള്‍ വെള്ളത്തില്‍ വീണിരിക്കാം. പാലത്തില്‍ നിന്നും തിരിച്ചുവരുന്ന ദൃശ്യങ്ങള്‍ ഇതുവരെ കിട്ടിയിട്ടില്ല. മൃതദേഹവും കണ്ടെടുത്തിട്ടില്ല, കമ്മാന്‍ഡര്‍ ജോണ്‍ സാവെല്‍ പറഞ്ഞു. വെള്ളത്തില്‍ വീണിട്ടുണ്ടെങ്കില്‍ ഒരു മാസമെങ്കിലും എടുക്കും മൃതദേഹം ലഭിക്കാന്‍, ചിലപ്പോള്‍ കിട്ടിയില്ലെന്നും വരും, അദ്ദേഹം വ്യക്തമാക്കി. ചെല്‍സി പാലത്തിലെത്തിയ എസേദിയുടെ പെരുമാറ്റം പെട്ടെന്ന് മാറിയതായി മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. എവിടേക്കാണ് പോകുന്നതെന്ന് കൃത്യമായി ഉറപ്പിച്ച ശേഷമാണ് ഇവിടെ എത്തിയതെന്നാണ് മനസ്സിലാക്കുന്നതെന്നും സാവെല്‍ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window