Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
യുകെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസ, വര്‍ക്ക് വിസ, പൗരത്വ അപേക്ഷകള്‍ എന്നിവയ്ക്കുള്ള ഇംഗ്ലീഷ് ഭാഷ നിബന്ധനകളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍
reporter

ലണ്ടന്‍: യുകെയില്‍ ജോലി ചെയ്യാനും ജീവിക്കാനും സ്വപ്നം കാണുന്ന എല്ലാവര്‍ക്കും നിര്‍ണ്ണായകമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ മാറ്റങ്ങള്‍. 2024-ല്‍ ഹെല്‍ത്ത് ആന്റ് കെയര്‍ വിസയും, സ്‌കില്‍ഡ് വര്‍ക്കര്‍ വിസയും, ഉള്‍പ്പെടെ വിവിധ വിസാ വിഭാഗങ്ങള്‍ക്കുള്ള ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളില്‍ സുപ്രധാന മാറ്റങ്ങളാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇമിഗ്രേഷനായി അപേക്ഷിക്കുന്ന വ്യക്തികള്‍ക്കായി രണ്ടുതരം ഇംഗ്ലീഷ് ഭാഷകളാണ് യു കെ മുന്നോട്ട് വയ്ക്കുന്നത്. 2024 ജനുവരി 5 -ന് യുകെ ഗവണ്‍മെന്റിന്റെ വെബ്സൈറ്റിലെ അപ്ഡേറ്റ് ചെയ്ത വിവരങ്ങളിലാണ് ഈ അറിയിപ്പ് വന്നിരിക്കുന്നത്. വ്യത്യസ്ത അപേക്ഷകള്‍ക്ക് വ്യത്യസ്തമായ രീതിയിലുള്ള ഭാഷാ പ്രാവീണ്യം ആവശ്യമായതിനാലാണ് ഇത്തരത്തില്‍ രണ്ടു തരത്തിലുള്ള പരീക്ഷകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏതു തരത്തിലുള്ള വിസയ്ക്ക് വേണ്ടി അപേക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഏത് തരത്തിലുള്ള പരീക്ഷ വേണമെന്നതും തീരുമാനിക്കപ്പെടുന്നത്.

ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ വിസാ കാറ്റഗറിയില്‍ റീഡിങ്, റൈറ്റിംഗ്, സ്പീക്കിംഗ്, ലിസണിങ് എന്നീ നാല് വിഭാഗങ്ങളിലുമായുള്ള പരീക്ഷ പാസാകേണ്ടത് ആവശ്യമാണ്. എന്നാല്‍ സിറ്റിസണ്‍ഷിപ്പിനായുള്ള അപേക്ഷകളില്‍ സ്പീക്കിംഗ്, ലിസണിങ് എന്നിവ മാത്രമാണ് പാസാകേണ്ടത്. അതോടൊപ്പം തന്നെ അപേക്ഷിക്കുന്ന ആളുകള്‍ ബ്രിട്ടന് പുറത്താണെങ്കില്‍, സെല്‍ട്ട് ( സെക്യൂര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് ) താഴെപ്പറയുന്ന നാല് ദാതാക്കളില്‍ നിന്നുള്ളത് മാത്രമേ അംഗീകരിക്കപ്പെടുകയുള്ളൂ എന്നും വ്യക്തമാക്കുന്നുണ്ട്. ലാംഗ്വേജ്‌സെര്‍ട്ട് , പിയേഴ്‌സണ്‍, ഐ എ എല്‍ റ്റി എസ് സെല്‍ട്ട് കണ്‍സോര്‍ഷ്യം, പി എസ് ഐ സര്‍വീസസ് ലിമിറ്റഡ് എന്നിവയില്‍നിന്നുള്ളത് മാത്രമേ അംഗീകരിക്കുകയുള്ളൂ എന്ന് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. അപേക്ഷ തീയതിക്ക് മുന്‍പ് രണ്ടുവര്‍ഷത്തിനുള്ളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ അംഗീകരിക്കുകയുള്ളൂ. യുകെ വിസകള്‍ക്കുള്ള ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളിലെ മാറ്റങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അതിനാല്‍ തന്നെ മാറ്റങ്ങള്‍ മനസ്സിലാക്കി അപേക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

 
Other News in this category

 
 




 
Close Window