Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ചികിത്സയിലുള്ളയാള്‍ കുത്തി പരിക്കേല്‍പിച്ചുവെന്ന് നഴ്‌സിന്റെ പരാതി വ്യാജം: നഷ്ടപരിഹാര തുക കിട്ടാനായി സ്വയം മുറിവുണ്ടാക്കി
Text By: Team ukmalayalampathram
വ്യാജ പരാതിയിലൂടെ നഷ്ടപരിഹാരം നേടാന്‍ ശ്രമിച്ച എന്‍എച്ച്എസ് നഴ്‌സിന് ഇനി ജയില്‍ വാസം. ഡോണ മാക്‌സ്വെല്‍ നഴ്സിനാണ് കോടതി ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. 48 വയസ്സുള്ള ഡോണ കോടതി വിധി കേട്ടപ്പോഴും അഭിനയനായകം തുടര്‍ന്നു. വിധി കേട്ടയുടനെ ബോധരഹിതയായി വീണു. കെട്ടിച്ചമച്ച് കേസുണ്ടാക്കി പോലീസിന്റെ സമയവും പണവും ഏറെ പാഴാക്കിയതായി കോടതി നിരീക്ഷിച്ചു. ഏകദേശം 1 ലക്ഷം പൗണ്ടിലധികം ഈ കേസിന്റെ അന്വേഷണത്തിനായി ചെലവഴിച്ചതായി അന്വേഷണ ഏജന്‍സികളും പറഞ്ഞു.



2018 നവംബറില്‍ സ്‌കോട്ട്‌ലാന്‍ഡ്, ഐറിലെ ഐല്‍സ ആശുപത്രിക്ക് പുറത്തു വച്ചായിരുന്നു സംഭവം നടന്നത്. സംഭവം അന്ന് ഏറെ വിവാദമായിരുന്നു. ആശുപത്രികളിലെ ജീവനക്കാരുടെ സുരക്ഷ പോലും ചോദ്യം ചെയ്യപ്പെട്ട സംഭവത്തില്‍ പോലീസ് ശക്തമായി അന്വേഷണം നടത്തുകയും ചെയ്തു. പ്രതിയെന്ന് ആരോപിച്ച് ഒരു സ്ത്രീയെ കോടതിയില്‍ ഹാജരാക്കിയെങ്കിലും, തെളിവില്ലാത്തതിനാല്‍ അവരെ വെറുതെ വിട്ടിരുന്നു.

ഈ കേസിന്റെ വിചാരണയിലുടനീളം തന്നെ ആരോ ആക്രമിക്കുകയായിരുന്നു എന്ന നിലപാടായിരുന്നു മാക്‌സ്വെല്‍ സ്വീകരിച്ചത്. എന്നാല്‍, ടെസ്‌കോയില്‍ നിന്നും കത്തി വാങ്ങുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. മാക്‌സ്വെല്ലിനെ കുത്താന്‍ ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന കത്തിയായിരുന്നു അന്ന് അവര്‍ വാങ്ങിയതെന്നും തെളിഞ്ഞു.
 
Other News in this category

 
 




 
Close Window